ദുബായ്: ഈ മാസം 10 മുതല്‍ 16 വരെ ഗള്‍ഫ് സന്ദര്‍ശനത്തിന് എത്തുന്ന പ്രവാസ കാര്യമന്ത്രി വയലാര്‍ രവിയ്ക്കെതിരെ
പ്രതിഷേധവുമായി പ്രവാസികള്‍. പ്രവാസികളുടെ പ്രശ്നങ്ങളില്‍ മന്ത്രി കാര്യമായി ഇടപെടുന്നില്ലെന്നതിന്റെ പേരില്‍ സോഷ്യല്‍
മീഡിയകളില്‍ വളരെ രൂക്ഷമായ രീതിയിലാണ് പ്രതിഷേധ പ്രചാരണങ്ങള്‍ നടക്കുന്നത്. അപ്രതീക്ഷിതമായി സര്‍വ്വീസ്
മുടക്കിയും, കനത്ത ചാര്‍ജ്ജ് ഈടാക്കിയും, മതിയായ സേവനം നല്‍കാതെയും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും
കേരളത്തിലേക്കുള്ള യാത്രക്കാരോട് എയര്‍ ഇന്ത്യ തുടര്‍ച്ചയായി നടത്തുന്ന പീഢനങ്ങള്‍ ആയിരുന്നു പതിവായി പ്രവാസികള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിരുന്ന പരാതി. എന്നാല്‍ ഇത്തവണ അത് ഒരു പടികൂടെ മുകളിലേക്ക് കയറി പാതിവഴിയില്‍
സര്‍വ്വീസ് നിര്‍ത്തിയത് ചോദ്യം ചെയ്ത യാത്രക്കാരെ ‘വിമാന റാഞ്ചികളായി’ ചിത്രീകരിച്ച് പീഢിപ്പിച്ചതാണ്
പ്രകോപനത്തിന്റെ പ്രധാന കാരണം. ഈ വിഷയത്തില്‍ വയലാര്‍ രവി മൌനം പാലിച്ചുവെന്നും പ്രതിഷേധിച്ചതിന്റെ പേരില്‍
ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വന്ന യാത്രക്കാരെ സംരക്ഷിക്കുവാന്‍ ആവശ്യമായ നിലപാട് സ്വീകരിച്ചില്ലെന്നുമാണ്
ആരോപണം. വ്യോമയാന വകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്തും എയര്‍ ഇന്ത്യയുടെ കേരളത്തിലേക്കുള്ള സര്‍വ്വീസുകളിലെ
പോരായ്മകള്‍ പരിഹരിക്കുന്നതില്‍ വയലാര്‍ രവിക്ക് കാര്യമായി ഒന്നും ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. പ്രവാസി വോട്ടവകാശമല്ല
വര്‍ഷത്തിലൊരിക്കല്‍ എങ്കിലും കുറഞ്ഞ ചിലവില്‍ സമാധാനപരമായി നാട്ടില്‍ എത്തി ബന്ധുക്കളെയും സുഹൃത്തുക്കളെയും
കണ്ട് തിരിച്ചു പോരുവാന്‍ ഉള്ള സാഹചര്യം ഒരുക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അവിചാരിതമായി
ഫ്ലൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നതു മൂലം അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ വരുന്ന പലര്‍ക്കും ജോലിയില്‍
പ്രവേശിക്കുവാന്‍ സാധിക്കാതെ വരുന്നതും സമയ മാറ്റം ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ക്ക് ആവശ്യമായ
സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതും പലവിധത്തിലുള്ള അസൌകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടികളുമായി ഒറ്റയ്ക്ക് യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിക്കെതിരെ മാത്രമല്ല മന്ത്രിയെ
അനുകൂലിക്കുന്ന പ്രവാസി സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ക്കു നേരെയും രൂക്ഷമായ വിമര്‍ശനമാണ് ഓണ്‍ലൈന്‍
ചര്‍ച്ചകളില്‍ ഉയരുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ദുബായ്, യു.എ.ഇ.
ഒന്നിനും കൊള്ളാത്ത പ്രവാസികാര്യവകുപ്പും ഒന്നും ചെയ്യാത്ത പ്രാസികാര്യമന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും..
എയര്‍ ഇന്ത്യ പ്രവാസി യാത്രക്കാര്‍ക്ക് നേരെ നടത്തിയ കൊടും ക്രൂര ദ്രോഹ നടപടികള്‍ കണ്ടിട്ടും ,യാത്രക്കാരോട് തീവ്രവാദികളോട് എന്ന പോലെ പെരുമാറിയിട്ടും ,കൊച്ചിയില്‍ ഇറങേണ്ട വിമാനം തിരുവന്തപുരത്തുകൊണ്ടൂപോയി ഇറക്കി പത്ത് മണിക്കൂറോളം കുഞ്ഞുകുട്ടികള്‍ക്കടക്കം ഒരു തുള്ളി വെള്ളം പോലും കൊടുക്കാതിരിക്കുകയും,എപ്പോഴാണു പിന്നെ പുറപ്പെടുകയെന്ന് ചോദിച്ചിട്ടുപോലും ശരിയായ മറുപടികൊടുക്കാതെ യാത്രക്കാരോട് അപമര്യാദയായി പൈലറ്റും വിമാന ജോലിക്കാരും പെരുമാറുകയും ഈ തൊന്നിവാസത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയ യാത്രക്കാരില്‍ ആറുപേര്‍ക്കെതിരായി വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് കള്ളക്കെസ്സെടുത്ത് പീഡിപ്പിക്കയും ചെയ്തിട്ടുപോലും പ്രസകാര്യമന്ത്രിയുടെ തിരുവായ ഒന്നു തുറന്നില്ല…സാധരണക്കാരായ ഗള്‍ഫ് മലയാളികളോട് എയര്‍ ഇന്ത്യ കാണിക്കുന്ന കൊടും ക്രൂരതകണ്ട് ആസ്വദിക്കുകയാണു പ്രവാസികാര്യ വകുപ്പ് മന്ത്രി ചെയ്തത്.. സാധരണക്കാരന്റെ പ്രശ്നം മന്ത്രിക്ക് പുല്ലുവില…..പ്രവാസികാര്യവകുപ്പ് മന്ത്രിയെന്ന പട്ടം നെറ്റിയില്‍ ചാര്‍ത്തി നടക്കുന്നതല്ലാതെ ഈ മാന്യന്‍ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ഇതുവരെ ചെയ്തിട്ടില്ല…..ഒരു പണിയും ഇല്ലാത്തവര്‍ക്ക് തേരാപാര കറങി നടക്കാന്‍ ഒരു അധികാരവുമില്ലാത്ത ഒരു വകുപ്പ് കൊടുത്തിരിക്കുകയാണു….
എംബസ്സികളില്‍ നിന്നും കൗണ്‍സലേറ്റില്‍ നിന്നും ലഭിക്കുന്ന പാസ്പോര്‍ട്ട് പുതുക്കല്‍ അടക്കമുള്ള സേവനങള്‍ക്ക് വന്‍ വര്‍ദ്ധനവുവരുത്തി വിദേശ ഇന്ത്യക്കാരെ കൊള്ളയടിക്കാനുള്ള ശ്രമം കടുത്ത അനീതിയാണു ഇതില്‍ നിന്ന് ഉടനെ പിന്തിരിയാന്‍ സര്‍ക്കാറും മറ്റ് എംബസികളും തയ്യാറാകണം…150 ദിര്‍ഹം ഉണ്ടായിരുന്ന പാസ്പോര്‍ട്ടിന്ന് ഒറ്റയടിക്ക് 285 ദിര്‍ഹമാക്കി ഉയര്‍ത്തി..135 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്…എമര്‍ജന്‍സി പാസ്പോര്‍ട്ടിന്ന് 700 ദിര്‍ഹമായിരുന്നത് 855 ദിര്‍ഹമായി ഉയര്‍ത്തി.155 ദിര്‍ഹത്തിന്റെ വര്‍ദ്ധനവ്.രാജ്യത്തിന് കോടിക്കണക്കിന് വിദേശനാണ്യം നേടിക്കൊടുക്കുകയും ഒരു സംസ്ഥാനത്തിന്റെതന്നെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുകയും ചെയ്യുന്ന പ്രവാസികളെ വിഷമവൃത്തത്തിലാക്കുംവിധം വര്‍ധിപ്പിച്ച പാസ്‌പോര്‍ട്ട് സേവനനിരക്ക് ഒരു കാരണവശാലും നീതീകരിക്കാനാവില്ലെന്ന് ഇത് ഉടനെ പിവലിക്കണമെന്ന് പ്രവാസികള്‍ ഒന്നടക്കം ആവശ്യപ്പെട്ടിട്ടും പ്രവാസികാര്യമന്ത്രിക്ക് മിണ്ടാട്ടമില്ല….ഇത് ബഹുഭൂരിപക്ഷം വരുന്ന സാധരണക്കരന്റെ പോക്കറ്റ് കാലികാക്കുന്ന നീചപ്രവര്‍ത്തിയാണു.ഈ നീചവും നിന്ദ്യവുമായ നിലപാടിനേയും ന്യായികയിക്കാന്‍ രാഷ്ട്രിയം തിമിരം ബാധിച്ച ചില ശിഖണ്ഡികള്‍ തയ്യാറാകുന്നുവെന്നത് പ്രവാസികളെയാകെ ആശ്ചര്യപ്പെടുത്തുന്നതാണു….
പ്രവാസിമലയാളികള്‍ക്ക് ആശ്വാസകരമാകുന്ന സേവനങ്ങള്‍ നല്‍കുവാന്‍ ബാധ്യത സര്‍ക്കാറിന്നുണ്ട്,പ്രവാസികാര്യവകുപ്പിന്നുണ്ട്… എന്നാല്‍ പ്രവാസി കാര്യവകുപ്പോ മന്ത്രിയോ സര്‍ക്കാറോ ഒന്നും ചെയ്യുന്നില്ലെന്നുമാത്രമല്ല പാസ്‌പോര്‍ട്ട് സേവന നിരക്ക്‌വര്‍ധനപോലുള്ള അമിത ബാധ്യതകള്‍ അടിച്ചേല്‍പ്പിച്ച് പ്രവാസികളെ പരമാവധി ദ്രോഹിക്കാനുള്ള എല്ലാ ശ്രമങളും നടത്തുന്നുമുണ്ട്..ഗള്‍ഫ് രാജ്യങ്ങളില്‍ തുച്ഛമായ വരുമാനത്തിനു തൊഴിലെടുക്കുന്ന ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് താങ്ങാവുന്നതിലേറെയാണ് പാസ്‌പോര്‍ട്ട് സേവന നിരക്ക്‌വര്‍ധനവും യാത്ര കൂലി വര്‍ദ്ധനവും…..എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന കൊള്ളക്കും തൊന്നിവാസത്തിന്നും പരിഹാരം കാണാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണു പ്രവാസികാര്യവകുപ്പ് മന്തിയെന്ന് പറഞ്ഞ് ഞെളിഞ്ഞ് നടക്കുന്നത് …..ഈ പട്ടം താങ്കള്‍ക്ക് അലങ്കാരമായിരിക്കാം …എന്നാല്‍ ഈ പട്ടം കെട്ടി പ്രവാസികല്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത താങ്കളോട് പ്രവാസികല്‍ക്ക് പുച്ഛമാണു പ രമ പുച്ഛം ….താങ്കളും കൈകാര്യം ചെയ്തതല്ലെ വ്യോമയാന വകുപ്പ് പിന്നെയെന്തിനാണു ഇട്ട് ഓടിപ്പോയത്… എയര്‍ഇന്ത്യ വിമാനസര്‍വീസുകള്‍ ഇന്നും അന്നത്തെപ്പോലെ കുത്തഴിഞ്ഞു കിടക്കുകയാണ്. ഇന്ന് പറക്കുമെന്നുപറയുന്ന ഫ്ലൈറ്റുകള്‍ പറക്കില്ല എന്നറിയുന്നത് എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോഴാണ്. ടിക്കറ്റെടുത്ത സ്ഥലത്തേക്കല്ല എയര്‍ഇന്ത്യ പറന്നതെന്ന് എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോഴാണ് അറിയുന്നത്. ഈ അവസ്ഥയ്ക്ക് വിരാമിടാന്‍ കേന്ദ്രസര്‍ക്കാറിനു കഴിയണം താങ്കള്‍ക്കും കഴിയണം അല്ലെങ്കില്‍ താങ്കള്‍ വെറെ ഏതെങ്കിലും പണിക്ക് പോകണം….
ഇങ്ങിനെ വകതിരിവില്ലാത്തതും യാഥാർത്ഥ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നതും ആയ ഇയാളെ പിടിച്ചു ഈ സ്ഥാനത്ത് ഇരുത്തിയവന്മാരെ വേണം തല്ലാന്‍ . പ്രവാസിയുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഇടക്കിടക്ക് ഇവിടെ വന്നു പ്രവാസിയുടെ പൈസ കൊണ്ട് തിന്നു കൊഴുത്ത് തിരിച്ചു പോകുന്നതല്ലാതെ വല്ല ഉപകാരവും ഇവരെക്കൊണ്ട് ഉണ്ടാവുന്നുണ്ടോ? എന്നാണാവോ ഇവനൊക്കെ ഇത് പഠിച്ച് കഴിയുന്നത്?. ഇടവും നല്ല മാര്‍ഗ്ഗം ഇവനെ പിടിച്ച് ഇവിടെ ഏതെങ്കിലും എമിറേറ്റിൽ ലേബറായി ഒരു വർഷം പണി എടുപ്പിക്കണം, അപ്പോള്‍ മനസ്സിലാവും പ്രവാസിയുടെ പ്രശ്നം എന്താണെന്ന്…