അബുദാബി : ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഔദ്യോഗിക സന്ദര്‍ശന ത്തിനായി യു. എ. ഇ. യില്‍ എത്തുന്നു. അഞ്ചു ദിവസം ഇവിടെ ചിലവഴിക്കുന്ന രാഷ്ട്രപതി യോടൊപ്പം മന്ത്രി മാരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധി കളും വ്യാപാര പ്രമുഖരും ഉള്‍പ്പെടെ നൂറോളം പേരാണ് ഉണ്ടാവുക എന്നറിയുന്നു. രാഷ്ട്രപതി ക്ക് വിപുലമായ പരിപാടി കളാണ് യു. എ. ഇ. യില്‍ ഉണ്ടാവുക എന്ന്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ എ. കെ. ലോകേഷ് പറഞ്ഞു.
നവംബര്‍ 21 ഞായറാഴ്ച രാത്രി ഇവിടെ എത്തുന്ന രാഷ്ട്രപതി യും സംഘവും 22, 23, 24, 25 തിയ്യതി കളില്‍ അബുദാബി യിലും ദുബായിലും ഷാര്‍ജ യിലുമായി നിരവധി പരിപാടി കളില്‍ സംബന്ധിക്കും. യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെ സന്ദര്‍ശിക്കും. നവംബര്‍ 22 തിങ്കളാഴ്ച രാവിലെ യാണ് ഔദ്യോഗിക കൂടിക്കാഴ്ച. ഇരു രാജ്യങ്ങളു മായുള്ള ബന്ധ ങ്ങളില്‍ ഈ കൂടിക്കാഴ്ച നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടാകും എന്ന്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ പ്രതീക്ഷിക്കുന്നു.
അന്ന് വൈകീട്ട് 7 മണിക്ക് ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍, രാഷ്ട്രപതി ഇന്ത്യന്‍ സമൂഹത്തെ അഭിമുഖീകരിച്ച് സംസാരിക്കും. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ കമ്മ്യൂണിറ്റി സെന്‍റര്‍ ആണ് ഇത്. എന്നാല്‍ ഇവിടെ ആകെ ആയിരം പേര്‍ക്ക് മാത്രമേ പരിപാടി യില്‍ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് നല്‍കി യിട്ടുള്ളൂ എന്നറിയുന്നു.
23 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. അബുദാബി കിരീടാ വകാശിയും യു. എ. ഇ സായുധ സേനാ ഡെപ്യൂട്ടി കമാന്‍ഡറു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുഖ്യാതിഥി ആയിരിക്കും. 1981 ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രിയായി രുന്ന ഇന്ദിരാ ഗാന്ധി തറക്കല്ലിട്ട അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, നിരവധി കാരണ ങ്ങളാല്‍ നിര്‍മ്മാണം നീണ്ടു പോവുക യായിരുന്നു.
23 ന് ഉച്ചക്ക്, വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി കളുമായി ഇന്ത്യന്‍ സ്കൂളില്‍ വെച്ച് രാഷ്ട്രപതി യുടെ മുഖാമുഖം. കൂടാതെ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി യിലെ സന്ദര്‍ശനവും ഉണ്ടായിരിക്കും.
നവംബര്‍ 24 ബുധനാഴ്ച യാണ് ദുബായിലെ പരിപാടികള്‍. യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരിയു മായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമുമായി കൂടിക്കാഴ്ച നടത്തും.
ദുബായില്‍ ഇന്ത്യാ ക്ലബ്ബില്‍ നടക്കുന്ന പരിപാടി കളില്‍ ‘ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്‍റര്‍’ ഉദ്ഘാടനവും നടത്തും. ദുബായ് ചേംബര്‍ ഓഫ് കൊമ്മേഴ്സ് ഇന്‍ഡസ്ട്രിയില്‍ വ്യവസായ രംഗത്തെ പ്രമുഖര്‍ക്കൊപ്പം പ്രത്യേക അഭിമുഖം നടത്തും ഇതോടപ്പം ദുബായ് അക്കാദമി സിറ്റി സന്ദര്‍ശനം നടത്തും.
നവംബര്‍ 25 വ്യാഴാഴ്ച രാവിലെ രാഷ്ട്രപതി, ഷാര്‍ജ യിലെ ഇന്ത്യന്‍ ട്രേഡ് എക്‌സി ബിഷന്‍ സെന്‍റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ്, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നീ സ്ഥാപന ങ്ങളുമായുള്ള ചര്‍ച്ച കള്‍ ഏറെ പ്രതീക്ഷ യോടെ യാണ് രാഷ്ട്രപതിയെ അനുഗമിക്കുന്ന ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ ഉറ്റുനോക്കുന്നത്. അതോടൊപ്പം യു. എ. ഇ. യിലെ 15 ലക്ഷത്തോളം ഇന്ത്യന്‍ സമൂഹം ഏറെ പ്രതീക്ഷ കളോടെയാണ് ഈ സന്ദര്‍ശനം കാത്തിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, പ്രവാസി