ദുബായ് : പെരുമ പയ്യോളി യു. എ. ഇ. കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ പെരുമ & ടി. എം. ജി. കപ്പ് സെവൻസ് ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റില്‍ ഓർമ്മ ദുബായ് ജേതാക്കളായി. ഖിസൈസ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ മത്സരത്തിൽ 18 ടീമുകള്‍ കളത്തിലിറങ്ങി.
ഫിഫ റഫറി യും യു. എ. ഇ. മുൻ ഫുട് ബോളറും ആയിരുന്ന അഹമ്മദ് മുഹമ്മദ് ടൂര്‍ണ്ണ മെന്‍റ് ഉദ്ഘാടനം ചെയ്തു. ഗ്രീസ് ഫുട് ബോള്‍ ടീം ടെക്നിക്കൽ ഡയറക്ടർ കോൺസ്റ്റന്‍റിനോസ് ടൗസാനിസ്, ബ്രസീൽ ഫുട് ബോള്‍ കോച്ച് മാർസിലോ ട്രോയിസി എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു.
അതിഥികൾ ടീം അംഗങ്ങളെ പരിചയപ്പെട്ടു. തമീം പുറക്കാട്, സമാൻ എന്നിവർ ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു. ചടങ്ങിൽ പെരുമ പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു.
അസീസ് പയ്യോളി, ബിജു പണ്ടാര പറമ്പിൽ, നസീർ കേളോത്ത്, സതീഷ് പള്ളിക്കര, നൗഷർ, ഷാമിൽ മൊയ്‌തീൻ, കനകൻ, വേണു, സുരേഷ് പള്ളിക്കര, റയീസ് പയ്യോളി, നജീബ്, ഷാജി ഇരിങ്ങൽ, അഡ്വ. മുഹമ്മദ് സാജിദ്, കുഞ്ഞമ്മദ് പേരാമ്പ്ര, ഫൈസൽ മേലടി, സത്യൻ പള്ളിക്കര, ബഷീർ നടമ്മൽ എന്നിവർ ആശംസകൾ നേർന്നു. ആക്ടിംഗ് സെക്രട്ടറി റമീസ് പയ്യോളി സ്വാഗതവും ട്രഷറർ മൊയ്തീൻ പട്ടായി നന്ദിയും പറഞ്ഞു. REELS in FB
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: foot-ball, peruma-payyoli, കായികം, ദുബായ്, സംഘടന