Thursday, November 27th, 2014

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലൂമ്നെ രജത ജൂബിലി വെള്ളിയാഴ്ച

st-thomas-collage-alumni-silver-jubilee-ePathram
അബുദാബി : കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലൂമ്നെ അബുദാബി ചാപ്റ്ററിന്റെ രജത ജൂബിലി ആഘോഷ ങ്ങള്‍ നവംബര്‍ 28 വെള്ളിയാഴ്ച 6 മണി മുതല്‍ അബുദാബി മുസഫ യിലെ മാര്‍ത്തോമ്മാ പാരിഷ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

st-thomas-collage-alumni-silver-jubilee-poster-ePathram

കേളേജിലെ പൂര്‍വ വിദ്യാര്‍ഥിയും കേരള കലാമണ്ഡലം വൈസ് ചാന്‍സലറുമായ പി. എന്‍. സുരേഷ് മുഖ്യാതിഥി ആയിരിക്കും.

അലൂമ്നെ പ്രസിഡന്റ് വി. ജെ. തോമസ് അദ്ധ്യക്ഷത വഹിക്കും. കേളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയ്സ് മല്ലശേരി, മുന്‍ പ്രിന്‍സി പ്പല്‍മാരായ പ്രഫ. എന്‍ സാമുവേല്‍ തോമസ്, പ്രഫ. ജോര്‍ജ് എബ്രഹാം, മാര്‍ത്തോമ്മാ ഇടവക വികാരി റവ. പ്രകാശ് എബ്രഹാം തുടങ്ങിയവരും പങ്കെടുക്കും.

ജൂബിലിയോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനവും 25 വര്‍ഷം പൂര്‍ത്തിയാക്കിയ അലൂമ്നെ അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കലും ഉന്നത വിജയം നേടിയ വിദ്യാര്‍ഥി കളെയും ചടങ്ങില്‍ ആദരിക്കും.

ജുഗല്‍ ബന്ദി, ഫ്യൂഷന്‍ ഡാന്‍സ്, എന്റെ കലാലയം എന്ന ലഘു ചിത്രീകരണം തുടങ്ങിയ കലാ പരിപാടികളും നടക്കും.

രക്ഷാധികാരി സാംജി മാത്യു, പ്രസിഡന്റ് വി. ജെ. തോമസ്, സെക്രട്ടറി ഷെറിന്‍ ജോര്‍ജ് തെക്കേമല, മറ്റു ഭാരവാഹികളായ സജി തോമസ്, വിഷ്ണു മോഹന്‍, ഷിബു തോമസ്, കണ്‍വീനര്‍മാരായ ചെറിയാന്‍ വര്‍ഗീസ്, നിബു സാം ഫിലിപ്പ്, മാത്യു മണലൂര്‍, ഡെന്നി ജോര്‍ജ്, സെബി സി. എബ്രഹാം, ജെറിന്‍ കുര്യന്‍ ജോക്കബ്, ബോബി ജേക്കബ് എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

കഴിഞ്ഞ വര്‍ഷം ‘സന്തോം ഗ്ലോബല്‍ മീറ്റ്‌ – 2013′ എന്ന പേരില്‍ നടന്ന ആഗോള സംഗമ ത്തില്‍ വെച്ച് തിരുവിതാംകൂര്‍ രാജ കുടുംബം സെന്റ് തോമസ് കോളേജിന് പ്രത്യേക പദവി നല്‍കി ആദരിച്ചിരുന്നു.

സില്‍വര്‍ ജൂബിലി ആഘോഷ ങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥികള്‍ 050 499 54 62 എന്ന നമ്പറില്‍ ബന്ധപ്പെ ടണം എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine