അബുദാബി : ഒരുമയിലൂടെ കരുത്താർജ്ജി ക്കുന്ന ഒരു രാഷ്ട്രവും സന്തുഷ്ട രായ ജന ങ്ങളും എന്നുള്ള തായി രുന്നു രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാൻ കണ്ടിരുന്ന സ്വപ്നം എന്ന് 45 വർഷ ത്തെ രാജ്യ ത്തിന്റെ ചരിത്രം വിവരിച്ചു കൊണ്ട് ശൈഖാ മോസാ ബിൻത് സഈദ് അൽ ഒതൈബ സ്മരിച്ചു.
മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ നേതൃത്വ ത്തിൽ അബു ദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങൾ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി ക്കുക യായിരുന്നു അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ബോർഡ് അംഗം കൂടി യായ ശൈഖാ മോസാ ബിൻത് സഈദ് അൽ ഒതൈബ.
യു. എ. ഇ. യുടെ കുതിപ്പിൽ എന്നും തോളോടു തോൾ ചേർത്ത് മുന്നേറിയ ഏറ്റവും വലിയ സമൂഹ മായ ഇന്ത്യ ക്കാ രാണ് ഈ രാജ്യത്തെ ഏറ്റവും സമാധാന പ്രിയരായ വർ എന്നും അവർ അഭിപ്രായ പ്പെട്ടു.
എമിരേറ്റ്സ് ഫ്യുച്ചർ അക്കാദമി യിലെ 45 വിദ്യാർത്ഥി കൾ ആലപിച്ച ദേശീയ ഗാന ത്തോ ടെ യാണ് പരി പാടി കൾ ആരംഭിച്ചത്.
ചടങ്ങിൽ ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി മീഡിയ, ലവ് ഫോർ യു. എ. ഇ. – അഖ്ദർ എന്നിവ യിലെ മുതിർന്ന ഉദ്യോഗസ്ഥർ ആദരവ് ഏറ്റു വാങ്ങി.
ബ്രിഗേഡിയർ അഹ്‌മദ് സെയ്ദ് അൽ ബാദി, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡന്റ് രാജൻ സക്കറിയ, ഇന്ത്യൻ മീഡിയ പ്രസിഡന്റ് അനിൽ സി. ഇടിക്കുള, ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല, ഐ. എസ്. സി. എന്റർ ടൈൻ മെന്റ് സെക്രട്ടറി ജോജോ അമ്പൂക്കൻ, സാഹിത്യ വിഭാഗം സെക്രട്ടറി ജയ ദേവൻ എന്നിവർ സംസാരിച്ചു.
തുടർന്ന് ഇഫിയ സ്‌കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും, ദേശ ഭക്തി ഗാനങ്ങൾ, അറബിക് പരമ്പരാഗത നൃത്ത ങ്ങൾ, രിസാല സ്റ്റഡി സർക്കിൾ അവതരിപ്പിച്ച ഖവാലി തുടങ്ങിയവ അരങ്ങേറി.
ദേശീയ ദിന ത്തോട് അനു ബന്ധിച്ച് സുധീർ കൊണ്ടേരി സംവിധാനം നിർവ്വഹിച്ച് യു. എ. ഇ. നാഷണൽ ആർക്കവ്സ്, ലുലു ഗ്രൂപ്പ് ഇന്റർ നാഷണലും സംയുക്ത മായി ഒരുക്കിയ ഹൃസ്വ ചിത്രവും പ്രദർശിപ്പിച്ചു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, പ്രവാസി, മാധ്യമങ്ങള്‍, യു.എ.ഇ.