ദുബായ് : യു. എ. ഇ. യിലെ നീലേശ്വരം തൈക്കടപ്പുറം നിവാസികളുടെ പ്രവാസി കൂട്ടായ്മ, തൈക്കടപ്പുറം സോക്കർ ലീഗ് സീസൺ -4 (ടി. എസ്. എൽ. സീസൺ-4) ഫുട് ബോൾ ടൂർണ്ണ മെൻറ് സംഘടിപ്പിച്ചു.
യു. എ. ഇ. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ഖിസൈസ് അൽ ബുസ്താൻ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ മത്സരങ്ങളിൽ ഗ്രാനൈറ്റോ എഫ്. സി. ജേതാക്കളായി. തൈക്കടപ്പുറം നിവാസികളുടെ 7 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഗഫൂർ കാരയിൽ ടൂർണ്ണമെൻറ് ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി, റേഡിയോ ജോക്കി തൻവീർ എന്നിവർ സംബന്ധിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു.
- pma