ദോഹ: രണ്ടാഴചയോളം നീണ്ടു നിന്ന 12ാമത് അറബ് ഗെയിംസ് വര്‍ണാഭമായ ചടങ്ങുകളോടെ ദോഹയില്‍ സമാപിച്ചു. ദോഹക്ക് അറബ് കായിക വസന്തം സമ്മാനിച്ച മേള ഇന്നലെ കൊടി ഇറങ്ങുമ്പോള്‍ കായിക ഇനങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഈജിപ്ത് തന്നെ അഞ്ചാം തവണയും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. 90 സ്വര്‍ണവും 76 വെള്ളിയും 67 വെങ്കലവുമടക്കം 233 മെഡലുകളുടെ തിളക്കവുമായാണ് ഈജിപ്ത് കിരീടം ചൂടിയത്. 54 സ്വര്‍ണവും 45 വെള്ളിയും 39 വെങ്കലവുമടക്കം 138 മെഡലുമായി ടുണീഷ്യയാണ് രണ്ടാം സ്ഥാനത്ത്. 35 സ്വര്‍ണവും 24 വെള്ളിയും 54 വെങ്കലവുമടക്കം 113 മെഡലുമായി മൊറോക്കോ മൂന്നാം സ്ഥാനത്തും, 32 സ്വര്‍ണവും 38 വെള്ളിയും 40 വെങ്കലവുമടക്കം 110 മെഡല്‍ നേടി ആതിഥേയരായ ഖത്തര്‍ നാലാം സ്ഥാനത്തുമെത്തി.
15 സ്വര്‍ണമടക്കം 45 മെഡല്‍ നേടിയ സൗദി അറേബ്യ, 14 സ്വര്‍ണമടക്കം 63 മെഡല്‍ നേടിയ കുവൈത്ത്, 12 സ്വര്‍ണമടക്കം 37 മെഡല്‍ നേടിയ ബഹ്റൈന്‍, പത്ത് സ്വര്‍ണമടക്കം 35 മെഡല്‍ നേടിയ യു. എ. ഇ., നാല് സ്വര്‍ണമടക്കം 21 മെഡല്‍ നേടിയ ഒമാന്‍ എന്നിവയ യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങള്‍.
വര്‍ണാഭമായ ചടങ്ങുകളോടെയാണ് 12ാമത് അറബ് ഗെയിംസിന് കൊടിയിറങ്ങിയത്. അല്‍സദ്ദ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഖത്തര്‍ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പങ്കെടുത്തു. ഇറാഖി ഗായകന്‍ ഖാസിം ബിന്‍ സഹ്റിന്‍റെയുടെ സംഗീത വിരുന്നും തുടര്‍ന്ന് നടന്ന കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും സമാപന ചടങ്ങിന് മിഴിവേകി. 2015ലെ 13ാമത് അറബ് ഗെയിംസിന്‍റെ ആതിഥേയരായ ലബനാന് ഗെയിംസ് പതാക ചടങ്ങില്‍ കൈമാറി.
-