സുല്‍ത്വാനിയ ‘ഹൃദയ വെളിച്ചം’ ആറാം ഭാഗം പ്രകാശിതമായി

November 17th, 2026

n-k-prema-chandran-released-sulthwaniyya-hrudhaya-velicham-in-sharjah-ePathram
ഷാർജ : സുല്‍ത്വാനിയ ഫൗണ്ടേഷന്‍ സ്ഥാപകനും ആത്മീയ ആചാര്യനുമായ ശൈഖ് മുഹമ്മദ് ബാവ ഉസ്താദിന്റെ ആത്മീയ പഠനോപദേശ പരമ്പരയിലെ ‘ഹൃദയ വെളിച്ചം’ സീരീസിലെ ആറാം ഭാഗം എൻ. കെ. പ്രേമചന്ദ്രൻ എം. പി. പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറൽ സെക്രട്ടറി അഡ്വ. വൈ. എ. റഹിം പുസ്തകം ഏറ്റു വാങ്ങി.

പ്രവാചകന്‍ മുഹമ്മദ് നബി(സ) തങ്ങളുടെ ആഗമനം, കല്‍ക്കി അവതാര യാഥാര്‍ത്ഥ്യങ്ങള്‍, സഹോദര മത വേദ ഗ്രന്ഥങ്ങളിലെ തിരുനബി സാന്നിദ്ധ്യം എന്നിവ ആധികാരിമായി സമര്‍ത്ഥിക്കുന്ന ‘ജഗദ്ഗുരു അഥവാ റഹ്‌മത്തുല്‍ ആലമീന്‍’ എന്ന അദ്ധ്യായം അടക്കം നിരവധി വിഭവങ്ങള്‍ ഉള്ളടക്കം ചെയ്തതായി പ്രസാധകരായ സുല്‍ത്വാനിയ പബ്ലിക്കേഷന്‍സ് അറിയിച്ചു. സൂഫിസം ആശയ സംവാദങ്ങള്‍ സജീവമാകുന്ന പശ്ചാത്തലത്തില്‍ ഈ ഗഹനമായ സൂഫീ രചന ഏറെ പ്രസക്തമാണ് എന്നും അവർ അവകാശപ്പെടുന്നു.

sulthwaniyya-hrudhaya-velicham-vol-6-book-release-ePathram

ഉസ്താദിന്റെ അദ്ധ്യാപനങ്ങളിൽ നിന്നും നിർദ്ദേശങ്ങ ളിൽ നിന്നും ശിഷ്യരായ മുനീറ സുൽത്വാന, ജസീല സുൽത്വാന, ഫായിസ സുൽത്വാന, ഫസ്‌ല സുൽത്വാന, നാജിയ സുൽത്വാന, മുഹ്‌സിന സുൽത്വാന, ഫർസാന സുൽത്വാന എന്നിവർ ചേർന്ന് സമാഹരി ച്ചതാണ് ‘ഹൃദയ വെളിച്ചം’ പരമ്പരയിലെ എല്ലാ പുസ്തകങ്ങളും എന്ന പ്രത്യേകതയുമുണ്ട്.

ചടങ്ങിൽ വെച്ച് പി. സി. ജലീൽ മഹ്ബൂബിയുടെ ‘ഫാതിഹ: സൂഫീ വ്യാഖ്യാനം’ എന്ന പുസ്തകവും മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലിനു നൽകി ഗുരു ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് പ്രകാശനം ചെയ്തു.

മർമ്മ ചികിത്സ വിദഗ്ദൻ ഷാഹുൽ ഹമീദ് ഗുരുക്കൾ തയ്യാറാക്കിയ ‘കളരി മർമ്മ വിദ്യകൾ’ എന്ന പുസ്തകവും എഴുത്തുകാരൻ ബഷീർ തിക്കോടിക്ക് കൈമാറി എൻ. കെ. പ്രേമചന്ദ്രൻ എം. പി പ്രകാശനം ചെയ്തു.

ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങിൽ യു. എ. ഇ. യിലെ നിരവധി എഴുത്തു കാരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. FB PAGE

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു

September 22nd, 2026

uae-president-issues-national-law-of-reading-ePathram

ഷാർജ : 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേള യോട് അനുബന്ധിച്ച് പുറത്തിറക്കുന്ന ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കാൻ സൃഷ്ടികൾ ക്ഷണിക്കുന്നു. മിനിക്കഥ, മിനിക്കവിത, ഓർമ്മക്കുറിപ്പുകൾ, കുഞ്ഞു അനുഭവങ്ങൾ തുടങ്ങിയ മൗലിക രചനകൾ എന്നിവ bookishsibf @ gmail. com എന്ന ഇ-മെയിലിൽ 2026 ഒക്ടോബർ 10 ന് മുൻപായി അയക്കണം.

വിദ്യാർത്ഥികൾക്കായി ‘ബുക്കിഷ് കുട്ടിക്കോർണർ’ എന്ന പ്രത്യേക പേജും പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറും ചെറു വിവരണവും അയക്കാം. തെരഞ്ഞെടുക്കുന്ന രചനകൾ പ്രസിദ്ധീകരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 050 414 6105, 052 979 1510, 050 301 65 85, 056 737 1376 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

2026 നവംബർ 4 മുതൽ 15 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ വെച്ചാണ് 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേള നടക്കുന്നത്. തുടർച്ചയായ 12-ാമത്തെ വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു

July 21st, 2026

sheikha-lubna-al-qasimi-inaugurate-golden-dragon-chinese-restaurant-ePathram

ഷാർജ : യു. എ. ഇ. യിലെ പ്രമുഖ ചൈനീസ് റെസ്റ്റോറന്റ് ശൃംഖല ‘ഗോൾഡൻ ഡ്രാഗൺ’ പുതിയ ഔട്ട് ലെറ്റ് ഷാർജ സെൻട്രൽ മാളിൽ പ്രവർത്തനം ആരംഭിച്ചു. യു. എ. ഇ. മുൻ മന്ത്രിയും പൗര പ്രമുഖയുമായ ശൈഖ ലുബ്ന ബിൻത് ഖാലിദ് അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ റെസ്റ്റോറന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രമുഖ മലയാളി വ്യവസായിയും സംരംഭകനുമായ കെ. മുരളീധരന്റെ SFC ഗ്രൂപ്പിനു കീഴിലെ ഗോൾഡൻ ഡ്രാഗൺ ചൈനീസ് റെസ്റ്റോറന്റ് ശൃംഖലയുടെ 50-ാം വാർഷിക ആഘോഷ വേളയിലാണ് പുതിയിലെ ശാഖ തുറന്നത്.

sfc-group-golden-dragon-chinese-restaurant-new-outlet-in-sharjah-central-mall-ePathram

SFC നയിക്കുന്ന ഗോൾഡൻ ഡ്രാഗണിന്റെ 50 വർഷത്തെ വിജയകരമായ പ്രയാണത്തിൽ ശൈഖ ലുബ്നയുടെ സാന്നിദ്ധ്യം ഞങ്ങൾക്ക് ലഭിച്ച വലിയൊരു ബഹുമതി യാണ് എന്ന് SFC ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനുമായ കെ. മുരളീധരൻ പറഞ്ഞു.

1976-ൽ ആരംഭിച്ച ഈ ബ്രാൻഡ്, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി യു. എ. ഇ. യിലെ സ്വദേശികൾക്കും പ്രവാസികൾക്കും ഒരേ പോലെ മികച്ച ചൈനീസ് വിഭവങ്ങളും ഉന്നത നിലവാരത്തിലുള്ള സേവന വുമാണ് ഉറപ്പു നൽകുന്നത്.

ഞങ്ങൾ മുറുകെപ്പിടിക്കുന്ന ഗുണ നിലവാരവും ആതിഥ്യ മര്യാദയുമാണ് ഈ വിജയത്തിന് പിന്നിൽ. അതിവേഗം വളരുന്ന രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ഇറക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ലോകോത്തര ഡൈനിംഗ് അനുഭവങ്ങൾ സമ്മാനിക്കാനും തങ്ങൾ പ്രതിജ്ഞാ ബദ്ധരാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  Instagram 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം

May 12th, 2026

logo-indian-association-sharjah-ias-ePathram

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചർച്ചാ പശ്ചാത്തലത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. മെയ് 17ന് തെരഞ്ഞെടുപ്പ് നടത്തും. പ്രവാസി മലയാളികളുടെ പ്രമുഖ സംഘടനയിലെ നേതൃമാറ്റം ഈ വർഷം പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു.

കേരളത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ പ്രവാസി സംഘടനകളിലെ ധ്രുവീകരണത്തെയും ബാധിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. അസോസിയേഷന്റെ പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, പ്രവാസി ക്ഷേമ പദ്ധതികൾ എന്നിവയിൽ കൂടുതൽ ഊന്നൽ നൽകുമെന്ന് വിവിധ പാനലുകൾ വാഗ്ദാനം ചെയ്യുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ

April 27th, 2026

red-signal-crossing-1000-dirhams-and-12-black-points-traffic-fine-ePathram
ഷാർജ : ചുവപ്പു സിഗ്നൽ കടന്നു പോകുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് എതിരെ ശക്തമായ നടപടി കളുമായി ഷാർജ പോലീസ്. ചുവപ്പു സിഗ്നൽ തെളിഞ്ഞിട്ടും നിർത്താതെ പോയ കാറിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടു കൊണ്ടാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇത്തരം നിയമ ലംഘകർക്ക് 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റു കളും ശിക്ഷ ചുമത്തും. കൂടാതെ വാഹനം ഒരു മാസത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും.

ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുവാൻ ഒരുക്കി യിട്ടുള്ള അത്യാധുനിക നിരീക്ഷണ ക്യാമറകൾ 24 മണിക്കൂറും സജീവമാണ്. രാത്രി സമയം ആണെങ്കിലും തിരക്കേറിയ ജംഗ്ഷനിൽ ചുവപ്പു സിഗ്നൽ മറി കടക്കുന്ന വാഹന ത്തിന്റെ വീഡിയോ ഷാർജ പോലീസ് സാമൂഹിക മാധ്യമ ങ്ങളിൽ പങ്കു വെച്ചു.

നിയമ ലംഘനത്തിന്റെ അപകട സാദ്ധ്യതകൾ ഈ വീഡിയോയിൽ വ്യക്തമാക്കുന്നു. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നത് ജീവനെ സംരക്ഷിക്കുകയും ഓരോ പൗരന്റെയും ഉത്തരവാദിത്വം കൂടിയാണ് എന്നും അധികൃതർ ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

1 of 6123»|

« Previous « ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
Next Page » ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു. »



  • നസീർ രാമന്തളിയുടെ പുസ്തകം പ്രകാശനം ചെയ്തു
  • വാദിയൻസ് വിദ്യാലയ ഓർമ്മകൾ ‘കിതാബിലെ കിസ്സകൾ’ പ്രകാശനം ചെയ്തു
  • ഒന്നിച്ചില്ലെങ്കിൽ എന്താ… ഒന്നിച്ചൊരു പ്രണയ കാലം ആസ്വദിച്ചില്ലേ…?
  • സുല്‍ത്വാനിയ ‘ഹൃദയ വെളിച്ചം’ ആറാം ഭാഗം പ്രകാശിതമായി
  • ഈദ് അൽ ഇത്തിഹാദ് : പൊതുഅവധി പ്രഖ്യാപിച്ചു
  • സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച
  • സി. എച്ച്. മുഹമ്മദ് കോയ : ഇതിഹാസത്തിന്റെ നാൾവഴികൾ
  • വിദ്യാർത്ഥികൾക്കായി ഏകീകൃത ഡിജിറ്റൽ തിരിച്ചറിയൽ കാർഡ്
  • ഇസ്‌ലാമിക് സെന്ററിൽ ‘ഫാമിലി ഗെറ്റ് ടുഗെതർ-2026’
  • കടയ്ക്കൽ പ്രവാസി ഫോറം : പുതിയ ഭാരവാഹികൾ
  • പെരുമ പയ്യോളി : പുതിയ കമ്മിറ്റി നിലവിൽ വന്നു
  • കെ. എം. സി. സി. നിയമ സെമിനാർ : നവംബർ 15 ന്
  • ഗ്ലോബൽ വില്ലേജിൽ ‘ദീപാവലി മേള’ അരങ്ങേറും
  • അല്‍ മദീന ‘വിന്‍റര്‍ ഡ്രൈവ്’ സീസണ്‍-15 : ലോഗോ പ്രകാശനം ചെയ്തു
  • ഗ്ലോബൽ വില്ലേജ് : ‘എ മോർ വണ്ടർഫുൾ വേൾഡ്’ എന്ന പ്രമേയത്തിൽ 31-ാമത് പതിപ്പ്
  • മിറാക്കിൾ ഗാർഡൻ : 15-ാമത് പതിപ്പ് തുടക്കമായി
  • അല്‍ ഐന്‍ വിമാന ത്താവളം ഇനി മുതല്‍ തഹ്‍നൂൻ ഇന്റർ നാഷണൽ എയർ പോർട്ട്
  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine