സിറിയ : വെടിനിർത്തൽ അടുക്കുമ്പോൾ അക്രമം മുറുകുന്നു

April 6th, 2012

syrian protests-epathram

ബെയ്റൂട്ട് : അന്താരാഷ്ട്ര മദ്ധസ്ഥതയെ തുടർന്നുള്ള വെടിനിർത്തൽ അടുക്കുംതോറും സിറിയയിൽ പൊതുജനത്തിന് നേരെയുള്ള അക്രമം വർദ്ധിച്ചു വരികയാണ് എന്ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ബാൻ കി മൂൺ അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ മുൻ സെക്രട്ടറി ജനറൽ കോഫി അന്നന്റെ മദ്ധസ്ഥതയിൽ നടന്ന ചർച്ചകളെ തുടർന്ന് ഏപ്രിൽ 10ന് വെടിനിർത്തൽ നടപ്പിലാക്കാം എന്ന് സിറിയ സമ്മതിച്ചിരുന്നു.

സിറിയയിലെ ഏകാധിപത്യത്തിനെതിരെ സമാധാനപരമായി ആരംഭിച്ച പ്രതിഷേധ സമരത്തിൽ ഇതു വരെ 9000 ത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്ര സഭയുടെ നിഗമനം.

പ്രതിഷേധക്കാരെ സർക്കാർ സൈനികമായി നേരിട്ട് തുടങ്ങിയതോടെ വിമതരും സായുധ ആക്രമണം തുടങ്ങിയത് പ്രശ്നം കൂടുതൽ വഷളാക്കി. 6000 ത്തിലേറെ പേർ കൊല്ലപ്പെട്ടതായാണ് സിറിയയുടെ കണക്ക്. ഇതിൽ 2500 ലേറെ സൈനികരും ഉൾപ്പെടുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സിറിയ : അറബ് ഉച്ചകോടിയില്‍ ചേരിതിരിവ്‌

March 29th, 2012

syria-map-epathram

ബാഗ്ദാദ് : ഇന്ന് നടക്കുന്ന അറബ് ഉച്ചകോടിയില്‍ സിറിയയെ സംബന്ധിച്ച ചര്‍ച്ചകളില്‍ അറബ് രാഷ്ട്രങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ പുറത്തു വരും എന്ന് സൂചന. ഉച്ചകോടിയില്‍ സിറിയയോട് വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടേക്കും. എന്നാല്‍ ഒരു വര്‍ഷമായി തുടരുന്ന പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്തുന്ന നടപടി പ്രസിഡണ്ട് ബഷാര്‍ അല്‍ അസ്സാദ്‌ നിര്‍ത്തി വെയ്ക്കും എന്ന് ആര്‍ക്കും പ്രതീക്ഷയില്ല.

എന്നാല്‍ സിറിയയില്‍ നടക്കുന്ന രക്തച്ചൊരിച്ചില്‍ തടയുന്നതിനായി എത്ര കര്‍ശനമായി ഇടപെടണം എന്ന കാര്യത്തില്‍ അറബ് രാഷ്ട്രങ്ങളില്‍ ചേരിതിരിവ്‌ വ്യക്തമാണ്.

സുന്നി നേതൃത്വമുള്ള സൗദി അറേബ്യ, ഖത്തര്‍ എന്നീ രാഷ്ട്രങ്ങള്‍ ഇറാന്റെ ഷിയാ സ്വാധീനത്തില്‍ നിന്നും സിറിയയെ വേര്‍പെടുത്താന്‍ ശ്രമിക്കുകയാണ്. ഇതിനായി പ്രതിഷേധക്കാര്‍ക്ക് ആയുധങ്ങള്‍ എത്തിച്ച് കൊടുത്ത് പ്രതിഷേധം ശക്തിപ്പെടുത്താന്‍ ഉള്ള ആശയത്തെ മറ്റ് അറബ് രാഷ്ട്രങ്ങള്‍ പിന്തുണയ്ക്കില്ല. അറബ് ഉച്ചകോടിക്ക് വേദി ഒരുക്കുന്ന ഇറാക്കിലെ ഷിയാ നേതൃത്വത്തിന് ഇറാനുമായി അടുത്ത ബന്ധമുള്ളതും പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« പയ്യന്നൂര്‍ കോളേജ് അലുംനെ ‘കോളേജ് ഡേ’
യാത്രയയപ്പ് നല്‍കി » • കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി യു. എ. ഇ.
 • ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചു
 • കാലാവസ്ഥയിലെ മാറ്റം : ഡ്രൈവര്‍മാര്‍ക്ക് ബോധവത്കരണം
 • ഇനി മാസ്ക് വേണ്ട : കൊവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം
 • ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലേക്ക് സൗജന്യ യാത്ര
 • നടന്‍ സിദ്ധീഖിനു യു. എ. ഇ. ഗോള്‍ഡന്‍ വിസ
 • നബിദിനം : സ്വകാര്യമേഖലയിൽ ശമ്പളത്തോടു കൂടിയുള്ള അവധി
 • പാചക മത്സരം ഒക്ടോബർ 29 ന്
 • സുരക്ഷാ ഉപകരണങ്ങള്‍ മനഃപ്പൂർവ്വം നശിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
 • കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് പാസ്സ് പോര്‍ട്ട് പുതുക്കാം
 • അഞ്ഞൂറില്‍ അധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ സമ്മാനിച്ചു.
 • സുപ്രധാന വകുപ്പുകള്‍ ചേര്‍ത്ത് ഫെഡറൽ അഥോറിറ്റി പുനഃ സംഘടിപ്പിച്ചു
 • കാന്തപുരത്തിന് ഗോൾഡൻ വിസ
 • യു. എ. ഇ. കൊവിഡിനെ അതിജീവിച്ചു : ശൈഖ് മുഹമ്മദ് ബിന്‍ സായിദ്
 • സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം
 • ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് : വീഡിയോ പങ്കു വെച്ച് പോലീസ് മുന്നറിയിപ്പ്
 • വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍
 • ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക്
 • ലുലു ഗ്രൂപ്പിന്റെ 215-ാമത് ഹൈപ്പർ മാർക്കറ്റ് ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു
 • വിദ്വേഷ പ്രചാരണം : ഖത്തര്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine