ലഹരി മരുന്ന് വിഴുങ്ങി കടത്താന്‍ ശ്രമിച്ചയാള്‍ ഒമാനില്‍ അറസ്റ്റില്‍

August 3rd, 2012

മസ്കറ്റ് : ലഹരി മരുന്ന് നിറച്ച കാപ്സ്യൂളുകള്‍ വിഴുങ്ങി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഷ്യന്‍ സ്വദേശിയെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. ഇയാളുടെ വയറ്റില്‍ നിന്ന് 85 കാപ്സ്യൂളുകള്‍ പുറത്തെടുത്തു. വിമാനമിറങ്ങിയ ഇയാളുടെ പെരുമാറ്റ ത്തില്‍ സംശയം തോന്നിയ പൊലീസ്, കസ്റ്റംസ് അധികൃതര്‍ ഇയാളെ പരിശോധന ക്കായി ആശുപത്രിയില്‍ എത്തിക്കുക യായിരുന്നു.

എക്സ്റേയില്‍ ഇയാളുടെ വയറ്റില്‍ ലഹരി മരുന്ന് കാപ്സ്യൂളുകള്‍ ഉണ്ടെന്ന് കണ്ടെത്തി. സമാനമായ രീതിയില്‍ മയക്കു മരുന്ന് കടത്താന്‍ ശ്രമിച്ച ഡസന്‍ കണക്കിന് പേരാണ് ഈവര്‍ഷം മസ്കത്ത് വിമാന ത്താവളത്തില്‍ പിടിയില്‍ ആയത്. എന്നിട്ടും ഈ പ്രവണത തുടരുക യാണ്.

മയക്കു മരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നവര്‍ 9999 എന്ന നമ്പറിലോ, 1444 എന്ന നമ്പറിലോ പൊലീസിനെ വിവരമറിയിക്കണം എന്നും പൊലീസ് അധികാരികള്‍ പറഞ്ഞു.

-അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി.

- കറസ്പോണ്ടന്റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാഗേജിനുള്ളില്‍ കുഞ്ഞിനെ കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

July 10th, 2012

egyptian-couple-arrest-in-sharjah-ePathram
ഷാര്‍ജ : പിഞ്ചു കുഞ്ഞിനെ ബാഗേജിനുള്ളില്‍ ഒളിപ്പിച്ച് യു. എ. ഇ.യിലേക്ക് കടത്താന്‍ ശ്രമിച്ച ഈജിപ്ഷ്യന്‍ ദമ്പതികളെ ഷാര്‍ജ വിമാന ത്താവളത്തില്‍ പൊലീസ് പിടി കൂടി. സ്വദേശത്തു നിന്ന് അവധി കഴിഞ്ഞ് വെള്ളിയാഴ്ചയാണ് ഈ ദമ്പതികള്‍ ഷാര്‍ജ രാജ്യാന്തര വിമാന ത്താവളത്തില്‍ വന്നിറങ്ങിയത്.

ഇവരുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് യാത്രാ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇക്കാരണ ത്താല്‍ കുഞ്ഞിനെ വിമാന ത്താവളത്തിന് പുറത്തിറക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ വെള്ളി, ശനി ദിവസങ്ങള്‍ ഓഫിസു കള്‍ക്ക് അവധി ആയതിനാല്‍ ഞായറാഴ്ച രാവിലെ കുഞ്ഞിന് സന്ദര്‍ശക വിസ ഏര്‍പ്പാടാക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഇവരെ അറിയിച്ചു. ഇതിന് രണ്ട് ദിവസം വിമാന ത്താവളത്തില്‍ കഴിയുന്നതിനും അനുമതി നല്‍കി.

ഇതനുസരിച്ച് ശനിയാഴ്ച വരെ വിമാന ത്താവളത്തില്‍ കഴിഞ്ഞ ഇവര്‍ രാവിലെ 10ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് മാറുന്ന സമയം നോക്കി കുഞ്ഞിനെ ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുക യായിരുന്നു.

scan-picture-chil-in-hand-bag-ePathram

വിമാന ത്താവളത്തിലെ എക്സ്റേ മെഷിനില്‍ നടത്തിയ പരിശോധന യിലാണ് ബാഗിനകത്ത് കുഞ്ഞിനെ കണ്ടെത്തിയത്.

പിഞ്ചു കുഞ്ഞിന്റെ ജീവന്‍ അപകടപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച മാതാ പിതാക്കളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരമാണ് ഈ കടുംകൈ ചെയ്തതെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കി.

- കറസ്പോണ്ടന്റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒമാനില്‍ നാലു പേര്‍ അറസ്റ്റില്‍

July 8th, 2012

ഒമാന്‍ : വ്യാജ വിസയും വ്യാജ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകളും നിര്‍മിച്ച് വിതരണം ചെയ്തിരുന്ന സംഘ ത്തിലെ നാലു പേര്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ പിടിയിലായി. വ്യാജ വിസകള്‍ വ്യാപകമായി വില്‍പന നടത്തുന്നു എന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ നിര്‍മിച്ചു നല്‍കുന്നു എന്നും പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാന ത്തിലാണ് അന്വേഷണം ആരംഭിച്ചത്.

അറ്റോണി ജനറലിന്റെ സഹായ ത്തോടെ പൊലീസ് നടത്തിയ അന്വേഷണ ത്തിലും തെരച്ചിലും നാല് ഏഷ്യക്കാരാണ് പിടിയിലായത്. ഇവര്‍ വ്യാജ വിസയും മെഡിക്കല്‍ റിപ്പോര്‍ട്ടും നിര്‍മിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇവരില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപന ങ്ങളൂടെ വ്യാജ സീലും പിടികൂടി. ഒമാനില്‍ വിസ എടുക്കാന്‍ ഉപയോഗിക്കുന്ന വ്യാജ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഇവരില്‍ നിന്ന് കണ്ടെടുത്തു.

കൂടുതല്‍ അന്വേഷണത്തിന് ഇവരെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി. തങ്ങളുടെ കൈയില്‍ ലഭിക്കുന്ന രേഖകള്‍ കുറ്റമറ്റതാണെന്ന് ഉറപ്പ് വരുത്തണം എന്ന് റോയല്‍ ഒമാന്‍ പൊലീസ് പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

– അയച്ചു തന്നത് : ബിജു

- കറസ്പോണ്ടന്റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

പ്രവാചകനിന്ദ : കുവൈത്തി സ്വദേശിക്ക് ജയില്‍

June 6th, 2012

jail-prisoner-epathram
കുവൈത്ത് : ട്വിറ്ററിലൂടെ പ്രവാചക നിന്ദ നടത്തിയതിന് കുവൈത്ത് സ്വദേശിക്ക് 10 വര്‍ഷത്തെ തടവു ശിക്ഷ.

ഹമദ് അല്‍ നഖി എന്ന കുവൈത്തി യുവാവ് ഈ വര്ഷം ഫെബ്രുവരി 5-നും മാര്‍ച്ച് 27-നും ഇടക്കാണ് പ്രവാചകന്‍ മുഹമ്മദ്, പത്‌നി ആയിഷ, ഖലീഫമാരായ അബൂബക്കര്‍, ഉസ്മാന്‍ എന്നിവരെ നിന്ദിച്ചു കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്തത്.

രാജ്യത്തിന്റെ താത്പര്യവും സംസ്‌കാരവും മതപരവുമായ വികാരങ്ങളെ വ്രണ പ്പെടുത്തി ക്കൊണ്ടുള്ള വിരുദ്ധ നിലപാട് ട്വിറ്ററില്‍ ഉള്‍പ്പെട്ടതായി കോടതി കണ്ടെത്തി.

എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായുള്ള ഹമദ് അല്‍ നഖിയുടെ വാദം കോടതി പരിഗണിച്ചില്ല. ഇയാള്‍ മൊബൈല്‍ ഫോണ്‍ വഴിയും പരാമര്‍ശങ്ങള്‍ നടത്തി യതായി കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുക യുമായിരുന്നു.

- കറസ്പോണ്ടന്റ്

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒരു ഫേസ്ബുക്ക് കൊലപാതകം ദുബായില്‍

June 2nd, 2012

facebook-thumb-down-epathram

ദുബായ്: ഫേസ്ബുക്ക് ഇന്ന് ലോകത്ത് മാറ്റി നിറുത്താന്‍ കഴിയാത്ത വിധം ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക്‌ ശൃംഖലയായി മാറി കഴിഞ്ഞു. അത് കൊണ്ട് തന്നെ ഫേസ്ബുക്ക് സംബധിച്ചു വരുന്ന വാര്‍ത്തകളും നിരവധിയാണ്. ഫേസ്ബുക്കിലൂടെ തന്റെ സഹോദരിയെ അപമാനിച്ചുവെന്ന് വെന്നു പറഞ്ഞു കൊണ്ട് ഒരു കൊലപാതകം ദുബായില്‍ നടന്നിരിക്കുന്നു. കൊന്നതും കൊല്ലപ്പെട്ടതും മലയാളിയാണ് എന്നതാണ് ഇതിന്റെ മറ്റൊരു ദുരന്തം. ദുബായിലെ ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന തൃശൂര്‍ സ്വദേശിയായ യുവാവിനെ അപ്പാര്‍ട്ട്മെന്റിന്റെ ബെസ്മെന്റില്‍ വിളിച്ചുവരുത്തി കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണു പ്രാഥമിക വിവരം ഇരുവരുടെയും പേര് വിവരങ്ങള്‍ ഇതുവരെ പോലിസ്‌ പുറത്തു വിട്ടിട്ടില്ല. കൊലയുമായി ബന്ധപ്പെട്ട്‌തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ യുവാവിനെ പോലിസ്‌ പിടികൂടിയെന്നും പ്രതി കുറ്റം സമ്മതിച്ചതായും പോലിസ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 1291011»|

« Previous Page« Previous « മധ്യാഹ്ന ഇടവേള ‍ ജൂണ്‍ മുതല്‍ യു. എ. ഇയില് നിര്‍ബന്ധം
Next »Next Page » ആശംസകളുമായി ലൈക്‌ & ഷെയര്‍ » • സൗഹൃദ സന്ദേശ വുമായി യു. എ. ഇ. എക്സ്‌ ചേഞ്ച് ഓണാഘോഷം
 • ഓണാ ഘോഷം സംഘടിപ്പിച്ചു
 • പ്രേക്ഷക ശ്രദ്ധ നേടി ‘പെരുന്നാൾ ചേല്’ ഹിറ്റ് ചാര്‍ട്ടി ലേക്ക്
 • സുമനസ്സു കളുടെ കനിവു തേടുന്നു… കൈ വിടരുതേ ഈ യുവതിയെ
 • പാട്ടും കളി കളു മായി ആർട്ട്സ് മേറ്റ്സ് ഓണാഘോഷം
 • നൗഷാദിന് കെ. എസ്. സി. യിൽ സ്വീകരണം നൽകി 
 • അബുദാബി ടോൾ ഗേറ്റ് : റജിസ്‌ട്രേഷൻ തുടക്ക മായി
 • കെ. എസ്. സി. ഉപന്യാസ മത്സര വിജയി കളെ പ്രഖ്യാപിച്ചു
 • നോര്‍ക്ക റൂട്ട്സ് മുഖേന നഴ്സു മാര്‍ക്ക് നിയമനം
 • നൗഷാദിന് ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സ്വീകരണം
 • വെള്ളിയാഴ്ച കളിൽ എംബസ്സി യുടെ സേവന ങ്ങള്‍ സമാജത്തില്‍
 • സ്കൂള്‍ ബസ്സിന്റെ സ്റ്റോപ്പ് ബോര്‍ഡില്‍ ക്യാമറ സ്ഥാപിക്കുന്നു
 • സമാജം ഓണ ആഘോഷ പരിപാടി കൾ സെപ്റ്റംബർ 3 മുതല്‍
 • പവൻ കപൂർ : പുതിയ ഇന്ത്യൻ സ്ഥാനപതി
 • അബുദാബി യില്‍ പുരുഷ നഴ്‌സുമാര്‍ക്ക് തൊഴില്‍ അവസരം
 • പ്രധാനമന്ത്രി യുടെ ഗൾഫ് പര്യടനം ആഗസ്റ്റ് 23 മുതൽ
 • അനുശോചനവും കൂട്ടു പ്രാർത്ഥനയും
 • പിന്‍സീറ്റ് കുട്ടി കൾക്ക് സുരക്ഷിതം : മുന്നറി യിപ്പു മായി പോലീസ്
 • യു. എ. ഇ. സര്‍ക്കാര്‍ പോർട്ട ലിൽ മലയാള ത്തിലും വിവരങ്ങൾ
 • ഇസ്‌ലാമിക് സെന്റർ സമ്മര്‍ ക്യാമ്പ് സമാപിച്ചു • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine