അബുദാബി : അഹല്യ ആശുപത്രി യിലെ യൂറോളജിസ്റ്റും മലയാളി യുമായ ഡോ. രാജന്‍ ഡാനിയേലിന്റെ കൊലപാതകം ചികിത്സാ പിഴവിനുള്ള പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്നിരുന്ന വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
കൊലപാതക ത്തിന്റെ കാരണം എന്താണെന്ന് അറിയില്ല എന്ന് വ്യക്തമാക്കിയ മാനേജ്മെന്‍റ്, കൊല നടത്തിയ ആളുടെ ബന്ധുവിന് ഡോക്ടര്‍ തെറ്റായ ചികിത്സ നല്‍കി യതിന്റെയോ ശസ്ത്രക്രിയ നടത്തിയ തിന്റെയോ പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്ന് ചൂണ്ടിക്കാട്ടി.
കൊലപാതക ത്തിന് ശേഷം പൊലീസ് പിടിയില്‍ ആയ മുഹമ്മദ് ജാമില്‍ അബ്ദുല്‍ റഷീദ്, ഡോ. രാജന്‍ ഡാനിയേലിന്റെ ചികിത്സയില്‍ ആയിരുന്നു എന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ നല്‍കിയ വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.
മുമ്പും ഇയാള്‍ ആശുപത്രി യില്‍ വന്നിട്ടുണ്ട്. ഇതിന് മുമ്പ് ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പി ക്കുകയോ സംശയാസ്പദമായ സാഹചര്യത്തില്‍ പെരുമാറുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന വ്യാഴാഴ്ച വൈകീട്ട് ഇയാള്‍ പതിവു പോലെ ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ എത്തുക യായിരുന്നു.
കുറച്ചു സമയം കഴിഞ്ഞ് ഇയാള്‍ രക്തം പുരണ്ട കത്തിയുമായി ചോരയില്‍ കുളിച്ച് ഓടി രക്ഷപ്പെടുന്നതാണ് വെളിയില്‍ കാത്തിരുന്ന മറ്റ് രോഗികള്‍ കണ്ടത്. ഓടി ആശുപത്രിയിലെ അത്യാഹിത വിഭാഗ ത്തില്‍ എത്തിയ ഇയാളെ ആശുപത്രി ജീവനക്കാര്‍ കീഴടക്കി പൊലീസില്‍ വിവരം അറിയിക്കുക യായിരുന്നു.
2007 മേയ് മുതല്‍ അഹല്യ യില്‍ ജോലി ചെയ്യുന്ന ഡോ. രാജന്‍ ഡാനിയേല്‍ രോഗികളെ പരിചരി ക്കുന്നതില്‍ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹ ത്തിന്റെ കൊലപാതക ത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്രയും വേഗം കണ്ടെത്തേണ്ടത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തി ക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ യു. എ. ഇ. യിലെ മെഡിക്കല്‍ സമൂഹത്തിന് കഴിയും.
നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡോക്ടറുടെ മൃതദേഹം എത്രയും വേഗം ജന്മദേശത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.