അബുദാബി : സോഷ്യല്‍ മീഡിയ സൈറ്റു കളിലെ സൗഹൃദം വഴി വീഡിയോ ചാറ്റിംഗിലൂടെ പണം തട്ടി എടുക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തി ക്കുന്നുണ്ട് എന്നും ഇത്തര ക്കാരെ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണം എന്നും പൊലീസ് ജന ങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഓണ്‍ലൈന്‍ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്ത് മോശ മായ കാര്യങ്ങള്‍ കൂട്ടി ച്ചേര്‍ക്കുകയും സ്ത്രീകളുടെ അടക്കം ശബ്ദം ഡബ്ബ് ചെയ്ത് ചേര്‍ക്കുകയും മോശ മായ രീതിയില്‍ ചാറ്റ് ചെയ്ത് ഈ സംഘങ്ങള്‍ നിര്‍മ്മിക്കുന്ന വീഡിയോ കള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യു മെന്ന് ഭീഷണി പ്പെടുത്തി യുമാണ് പണം തട്ടുന്നത്.
യു. എ. ഇ. ക്ക് പുറത്തുള്ള സംഘ മാണ് ഇത്തരം പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്നില്‍ എന്നു പോലീസ് മുന്നറിയിപ്പു തരുന്നു. സോഷ്യല്‍ മീഡിയ സൈറ്റു കളില്‍ വ്യക്തി ഗത വിവരങ്ങള്‍ നല്‍കിയ വരും അപരിചിത ര്‍ക്ക് അടക്കം കാണാവുന്ന രീതി യില്‍ വീഡിയോ കള്‍ പോസ്റ്റ് ചെയ്തവരും സംഘ ത്തിന്റെ ഇര കളായി മാറാന്‍ സാധ്യത ഏറെയാണ്.
ഇര കളുമായി ചാറ്റ് ചെയ്തതിന്റെ വീഡിയോ കള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യാ തിരി ക്കാനായി തങ്ങള്‍ പറയുന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കണ മെന്നും അവര്‍ ആവശ്യപ്പെടും. യു. എ. ഇ. ക്ക് പുറത്തുള്ള അക്കൗണ്ടുകളാണ് ഇവര്‍ നല്‍കാറ്.
ഇത്തരം സൈബര്‍ കുറ്റവാളി കളുടെ വലയില്‍ അക പ്പെടാതെ സൂക്ഷിക്കണമെന്ന് അബുദാബി പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റി ഗേഷന്‍ ഡയറക്ടര്‍ കേണല്‍ ഡോ. റാഷിദ് മുഹമ്മദ് ബുര്‍ഷീദ് മുന്നിറിയിപ്പ് നല്‍കി.
ഓണ്‍ലൈനി ലൂടെ അപരിചിതരു മായി ചങ്ങാത്തം കൂടുതരുത് എന്നും സംശയാസ്പദ ഇ മെയിലുകള്‍ക്ക് മറുപടി അയക്കരുത് എന്നും കേണല്‍ ബുര്‍ഷീദ് ആവശ്യപ്പെട്ടു.
വെബ് കാമറ പ്രവര്‍ത്തിപ്പിച്ച് ചാറ്റ് ചെയ്യുന്ന തിനിടെ റെക്കോര്‍ഡ് ചെയ്യുകയും ചാറ്റിംഗിനിടെ വസ്ത്രം മാറാന്‍ പ്രേരിപ്പിക്കു കയും ചെയ്യും. പിന്നീട് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് നാണക്കേട് ഉണ്ടാക്കുമെന്ന് ഭീഷണി പ്പെടുത്തി പണം തട്ടുക യുമാണ് ചെയ്യുന്നത്.
ഇത്തരം തട്ടിപ്പു കള്‍ക്ക് ഇര യായ ചിലരില്‍ നിന്ന് പൊലീസിന് പരാതിയും ലഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യ ങ്ങ ളിലെ ചെറുപ്പ ക്കാരെ യാണ് സംഘം പ്രധാനമായും ലക്ഷ്യ മിടുന്ന തെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടു പിടിക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം, കുറ്റവാളി കള്‍ രാജ്യ ത്തിന് പുറത്തുള്ള വരാണ് എന്നത് അന്വേഷണ സംഘ ത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.