ചാവക്കാട് പ്രവാസി ഫോറം കുടുംബ സംഗമം

December 31st, 2013

dubai-chavakkad-pravasi-forum-ePathram
അജ്മാന്‍ : യു. എ. ഇ. യിലെ ചാവക്കാട് സ്വദേശി കളുടെ പ്രവാസി കൂട്ടായ്മ ‘ചാവക്കാട് പ്രവാസി ഫോറം’ പുതു വത്സര കുടുംബ സംഗമം സംഘടി പ്പിക്കുന്നു.

2014 ജനുവരി 3 വെള്ളി യാഴ്ച 3 മണി മുതൽ അജ്മാൻ അൽ റയാൻ ഹോട്ടൽ ഓഡിറ്റോറിയ ത്തിലാണ് പരിപാടി.

പ്രവാസി ഫോറം മ്യൂസിക്ക് ബാൻഡ് ‘വോയ്‌സ് ഓഫ് ചാവക്കാട് ‘ അവതരി പ്പിക്കുന്ന ഗാന മേളയും കലാ വിഭാഗം അവതരി പ്പിക്കുന്ന ‘സ്വപ്ന ങ്ങളുടെ തടവു കാര്‍’ എന്ന നാടകവും അരങ്ങേറും.

യു. എ. ഇ. യിലെ എല്ലാ ചാവക്കാട് സ്വദേശികളും പരിപാടി കളിൽ പങ്കെടുക്കണ മെന്ന് ചെയർമാൻ കമൽ കാസിം ചാവക്കാട്, പ്രസിഡന്റ് ഷംസുദ്ദീൻ രായംമരക്കാർ എന്നിവർ അറിയിച്ചു

വിവരങ്ങൾക്ക് 055 240 54 53 (ജയൻ ആലുങ്ങൽ), 055 95 63 819 (സാലിഹ്).

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ടി. പി. സീതാറാം തിങ്കളാഴ്ച ചുമതല യേല്‍ക്കും

December 30th, 2013

tp-seetha-ram-indian-ambassador-to-uae
അബുദാബി : പുതിയ ഇന്ത്യന്‍ സ്ഥാനപതി യായി മലയാളി യായ ടി. പി. സീതാറാം തിങ്കളാഴ്ച ചുമതല യേല്‍ക്കും. സ്ഥലം മാറിപ്പോയ എം. കെ. ലോകേഷിനു പകര മായാണ് മൌറീഷ്യ സില്‍ സേവനം അനുഷ്ഠി ച്ചിരുന്ന ടി. പി. സീതാറാം യു. എ. ഇ. യിലേക്ക് എത്തുന്നത്.

അബുദാബി യിലെ ഇന്ത്യന്‍ എംബസ്സി യില്‍ തിങ്കളാഴ്ച രാവിലെ നടക്കുന്ന ചടങ്ങി ലാണ് ചുമതല യേല്‍ക്കുക.

ടി. പി. സീതാറാം 1980 ലാണ് ഇന്ത്യന്‍ വിദേശ കാര്യ സര്‍വീസില്‍ ചേര്‍ന്നത്. ജനീവ, ബാങ്കോക്ക്, ഹോംകോംഗ്, ബീജിംഗ്, കേപ്ടൌണ്‍ എന്നിവിട ങ്ങളിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയ ങ്ങളില്‍ പ്രവര്‍ത്തി ച്ചിരുന്നു. കെ ആര്‍ നാരായണന്‍ ഇന്ത്യന്‍ പ്രസിഡന്റ് ആയിരി ക്കുമ്പോള്‍ അദ്ദേഹ ത്തിന്റെ പ്രസ് സെക്രട്ടറി യായും ഡല്‍ഹി യില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിലും പ്രവര്‍ത്തിച്ചിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവാസികളെ ആദരിച്ചു

December 25th, 2013

ഉമ്മുല്‍ ഖുവൈന്‍ : മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ പാതായ്ക്കര നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ ‘പാതായ്ക്കര പ്രവാസി സംഘം‘ ഒരുക്കിയ കുടുംബ സംഗമ ത്തില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ട പ്രവാസികളെ ആദരിച്ചു.

പാതായ്ക്കര പ്രദേശത്തു നിന്നും യു. എ. ഇ. യില്‍ എത്തി മുപ്പതു വര്‍ഷം ജോലി ചെയ്ത കുന്നത്ത് ഹംസ, എം. ടി. ഷംസുദ്ദീന്‍, കുന്നത്ത് അബു, കുറ്റീരി മുസ്തഫ, സി. മൊയ്തീന്‍ കുട്ടി, കുന്നത്ത് അബ്ദു ഹാജി, പൊതിയില്‍ മുഹമ്മദ് എന്നീ ഏഴു പ്രവാസി കളെയാണ് ആദരിച്ചത്.

ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടി കളില്‍ പങ്കെടുത്ത് വിജയിച്ച പാതായ്ക്കര പ്രവാസി സംഘം അംഗ ങ്ങളുടെ കുട്ടി കള്‍ക്ക് സമ്മാന ങ്ങളും വിതരണം ചെയ്തു. പ്രവാസി സംഘം പ്രസിഡന്റ് കുന്നത്ത് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു.

ഉമ്മുല്‍ ഖുവൈനില്‍ നടത്തിയ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണ മെന്റിന്റെ വിലയിരുത്തലും യോഗ ത്തില്‍ വെച്ച് നടന്നു. സെക്രട്ടറി മേലെതില്‍ ആഷിക് സ്വാഗതവും ട്രഷറര്‍ എം. സൈതലവി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ക്രിസ്മസ് ശുശ്രൂഷകൾ

December 23rd, 2013

ദുബായ് : സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ക്രിസ്മസ് ശുശ്രൂഷ കള്‍ ഡിസംബര്‍ 24 ചൊവ്വാഴ്ച വൈകീട്ട് ആരംഭിക്കും. 6.30 ന് സന്ധ്യാ നമസ്‌കാരം, തുടര്‍ന്ന് യല്‍ദോ പെരുന്നാള്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബ്ബാന എന്നിവ നടക്കും.

ക്രിസ്മസ് ശുശ്രൂഷ കള്‍ക്ക് വികാരി ഫാ. ടി. ജെ. ജോണ്‍സണ്‍, സഹ വികാരി ഫാ. ലാനി ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കു മെന്ന് ഇടവക ട്രസ്റ്റി ടി. സി. ജേക്കബ്, സെക്രട്ടറി ബാബു ജി ജോര്‍ജ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : 04 337 11 22

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്രിസ്മസ് കരോള്‍ സര്‍വീസ് ഹൃദ്യമായി

December 23rd, 2013

അബുദാബി : സി. എസ്. ഐ (മലയാളം) ഇടവക യുടെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ് സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്ററില്‍ നടന്നു.

മലയാള ത്തിലും ഇംഗ്ലീഷി ലുമായി സാം എബ്രാഹാ മിന്റെ നേതൃത്വ ത്തില്‍ ഗായക സംഘം അവതരി പ്പിച്ച കരോള്‍ ഗാനങ്ങള്‍ ഹൃദ്യമായി. കരോള്‍ സര്‍വ്വീ സില്‍ സാം ജെയ് സുന്ദര്‍ കൃസ്മസ് സന്ദേശം നല്‍കി. ഇടവക വികാരി ഫാദര്‍ മാത്യു ശുശ്രൂഷ കള്‍ക്ക് നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അമ്മയ്‌ക്കൊരുമ്മ – അബലയോട് ആദരവോടെ
Next »Next Page » വിഹ്വലതകള്‍ നിറഞ്ഞ കുടുംബ ങ്ങള്‍ക്കിട യിലെ മധ്യധരണ്യാഴി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine