അബുദാബി : സോഷ്യല്‍ ഫോറം സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് മുസ്സഫ ഷാബിയ 10 ലെ അല്‍ നൂര്‍ ആശു പത്രിക്കു സമീപം വെച്ച് ജൂണ്‍ ആറ് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ ആരംഭിക്കും.
വിവരങ്ങള്‍ക്ക്-050 61 28 977
അബുദാബി : യു എ ഇ യില്‍ ജൂണ്‍ 15 മുതല്‍ ഉച്ച വിശ്രമ നിയമം നിലവില്‍ വരും. നേരിട്ട് സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥലങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളി കള്‍ക്കുള്ള നിര്‍ബന്ധിത മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.
ദിവസവും ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണി വരെ രണ്ടര മണിക്കൂര്‍ ഈ വിശ്രമ വേള ലഭിക്കുക. നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യ ത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ യാണ് തൊഴിലാളി കള്‍ക്ക് ഈ സൗകര്യം ലഭിക്കുക. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് യു. എ. ഇ. യില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
ഈ സമയത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് ലംഘിക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും.
എന്നാൽ നിര്‍ത്തി വയ്ക്കാന്‍ കഴിയാത്ത തൊഴില്‍ മേഖല കളില്‍ ജോലിക്കാരുടെ സുരക്ഷയ്ക്കായി മുന്നൊരുക്കങ്ങള്‍ നടത്തണ മെന്നാണ് മന്ത്രാലയ നിര്‍ദേശം. ശീതീകരണ സംവിധാനവും നേരിട്ടു സൂര്യതാപം ഏല്‍ക്കാതി രിക്കാനുള്ള മുന്‍കരുതലും തൊഴിലുടമ സ്വീകരി ച്ചിരിക്കണം.
തൊഴിലാളികള്ക്ക് ആവശ്യമായ കുടിവെള്ളം തൊഴില്‍ സ്ഥലത്തു ണ്ടായിരിക്കണം. പ്രാഥമിക ചികില്‍സാ സംവി ധാന ങ്ങളും സജ്ജീകരിക്കണം. തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പ് വരുത്തുന്ന സംവിധാന ങ്ങള്‍ തൊഴിലുടമ ഏര്‍പ്പെടുത്തി യിരിക്കണം.
നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയം തൊഴില്‍ സ്ഥല ങ്ങളില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. അപകടം, അഗ്നിബാധ എന്നിവ പ്രതിരോധിക്കാനാവശ്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കിയാണ് ജോലി സ്ഥലങ്ങൾ പ്രവര്‍ത്തിക്കേണ്ടത്. നിയമ ലംഘനം നടത്തുന്നവര്‍ക്ക് 15,000 ദിര്‍ഹം പിഴ ചുമത്തും.
- pma
അബുദാബി : ഇത്തിസലാത്ത് വാസല്‍ പ്രീപെയ്ഡ് വരിക്കാര്‍ ക്കായി കൂടുതല്‍ ആനുകൂല്യ ങ്ങള്‍ പ്രഖ്യാപിച്ചു.
ഒരു ദിര്‍ഹ ത്തിന് അഞ്ചു മിനിറ്റും രണ്ടു ദിര്‍ഹത്തിനു പത്തു മിനിറ്റും നാലു ദിര്‍ഹ ത്തിനു 30 മിനിറ്റും സംസാരിക്കാം.
യു. എ. ഇ. യില്‍ മൊബൈൽ ഫോണി ലേക്കും ലാന്‍ഡ് ഫോണി ലേക്കും വിളിക്കാം. നിശ്ചിത സമയ ത്തില്‍ കൂടുതല്‍ വിളിച്ചാല്‍ സെക്കന്‍ഡിന് 0.6 ഫില്‍സ് വീതം ഈടാക്കും.
*111 # എന്നു ഡയല്‍ ചെയ്താല്‍ ഇതിൽ വരിക്കാരനാകാം.
- pma
അബുദാബി : യുവ കലാ സാഹിതി യുടെ മുഖ്യ രക്ഷാധികാരിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്ത കനു മായിരുന്ന മുഗള്‍ ഗഫൂറിന്റെ സ്മരണ ക്കായി ഏര്‍പ്പെടു ത്തിയ പ്രഥമ മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ്, മാധ്യമ പ്രവര്‍ത്ത കനായ റസാഖ് ഒരുമനയൂരിന് സമ്മാനിക്കും.
കേരള സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 6 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖല കളിലെ പ്രമുഖർ സംബന്ധിക്കും.
ഇതോട് അനുബന്ധിച്ച് പ്രമുഖ ഗായിക ലൈലാ റസാഖിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറും. നിരവധി വർഷങ്ങൾ അബുദാബി യിലെ സംഗീത രംഗത്ത് നിരഞ്ഞു നിന്നിരുന്ന ലൈലാ റസാഖ് ചലച്ചിത്ര പിന്നണി ഗായിക കൂടിയാണ്.
പൊതു രംഗത്തെ പ്രവർത്തന മികവിന് റസാഖ് ഒരുമനയൂരിനു സീതി സാഹിബ് സ്മാരക അവാര്‍ഡ് നല്കിയിരുന്നു.
- pma
വായിക്കുക: പ്രവാസി, ബഹുമതി, യുവകലാസാഹിതി, സംഘടന
അബുദാബി : കല അബുദാബിയുടെ പുതിയ ഭാരവാഹി കളെ അബുദാബി മലയാളീ സമാജ ത്തില്‍ വെച്ചു നടന്ന ജനറല്‍ ബോഡി യോഗ ത്തില്‍ വെച്ച് തെരഞ്ഞെടുത്തു.
പ്രസിഡന്റ് : വേണു ഗോപാല്‍, ജനറല്‍ സെക്രട്ടറി ബിജു കിഴക്കനേല എന്നിവരാണ്. വൈസ് പ്രസിഡന്റുമാര്‍ : മെഹബൂബ് അലി, ജയരാജ്, മോഹന്‍ ദാസ് എന്നിവർ. സെക്രട്ടറിമാർ : ദിനേശ് ബാബു, അനില്‍ കര്‍ത്ത, ട്രഷറർ: പ്രശാന്ത്, കലാ വിഭാഗം സെക്രട്ടറി : മധു വാര്യര്‍.
വനിതാ വിഭാഗം കണ്‍വീനര്‍ ബിന്നിമോള്‍ ടോമിച്ചന്‍, ജോയിന്റ് കണ്‍ വീനര്‍മാരായി സന്ധ്യ ഷാജു, സുമിത്ര അനില്‍, ബാലവേദി പ്രസിഡന്റായി ടി. പി. ഹരികൃഷ്ണൻ, സെക്രട്ടറി യായി ഷമീല്‍ മെഹബൂബ് എന്നിവരേയും തെരഞ്ഞെടുത്തു.
അബുദാബി മലയാളി സമാജ ത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ സുരേഷ് പയ്യന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജയപ്രകാശ് വര്‍ക്കല റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കല യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ‘കേരളീയം 2014‘ എന്ന പേരില്‍ ജൂണ്‍ 6 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും.
- pma
വായിക്കുക: കല, കല അബുദാബി, പ്രവാസി, സംഘടന