അബുദാബി : രാജ്യത്തിന്റെ ചരിത്രവും പുരോഗതിയും വിശദമായി പ്രതിപാദിക്കുന്ന ‘ഫ്രം റാഗ്‌സ് ടു റിച്ചസ് – എ സ്റ്റോറി ഓഫ് അബുദാബി ‘ എന്ന പുസ്തക ത്തിന്റെ മലയാള പരിഭാഷ യുടെ പ്രകാശനം ഇന്ത്യന്‍ എംബസ്സിയില്‍ വെച്ച് നടക്കും എന്ന് രചയിതാവ് മുഹമ്മദ് എ. ജെ. അല്‍ ഫഹിം, പരിഭാഷകന്‍ കെ. സി. സലീം എന്നിവർ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ജനുവരി 21ബുധനാഴ്ച രാത്രി 7.30 ന് ഇന്ത്യന്‍ എംബസി യില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം മലയാള പരിഭാഷ യായ ‘വറുതി യില്‍ നിന്ന് വൃദ്ധി യിലേക്ക് – അബുദാബി യുടെ ഒരു കഥ’ എന്ന പുസ്തക ത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കും.
യു. എ. ഇ.യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ കൊട്ടാര ത്തില്‍ ചെലവഴിച്ച കുട്ടിക്കാലത്തെ ഓര്‍മകളും അബുദാബി യുടെ സാമൂഹിക സാംസ്‌കാരിക വ്യാവസായിക വളര്‍ച്ച കളുടെ വിവിധ ഘട്ട ങ്ങളു മാണ് 215 പേജുകളുള്ള പുസ്തക ത്തി ലൂടെ മുഹമ്മദ് എ. ജെ. അല്‍ ഫഹിം അവതരിപ്പിക്കുന്നത്.
അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ വൈസ് പ്രസിഡന്റ് ആയി സേവനം അനുഷ്ടിച്ചിട്ടുള്ള മുഹമ്മദ് എ. ജെ. അല്‍ ഫഹിം രചിച്ച ‘ഫ്രം റാഗ്‌സ് ടു റിച്ചസ് – എ സ്റ്റോറി ഓഫ് അബുദാബി’ എന്ന പുസ്തക മാണ് കെ. സി. സലീം ‘വറുതി യില്‍ നിന്ന് വൃദ്ധി യിലേക്ക് – അബുദാബി യുടെ ഒരു കഥ ‘എന്ന പേരില്‍ പരിഭാഷ പ്പെടുത്തി യിട്ടുള്ളത്.
കേരളാ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ – പബ്ലിക്ക് റിലേഷന്‍ വകുപ്പില്‍ റീജനല്‍ ഡയറക്ടര്‍ ആയിരുന്നു കെ. സി. സലീം, ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ ‘എന്റെ ദര്‍ശനം’, ‘ചിന്താ സ്ഫുരണങ്ങള്‍’ എന്നിവ അടക്കം പത്തോളം പുസ്തക ങ്ങള്‍ മലയാള ത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
പരിപാടിയെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഗ്രന്ഥകാരന്‍ മുഹമ്മദ് എ.ജെ. അല്‍ ഫഹിമും പരിഭാഷകന്‍ കെ. സി. സലീമും സംബന്ധിച്ചു.
- pma