ഐ. എസ്. സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

July 11th, 2014

logo-isc-abudhabi-epathram
അബുദാബി : അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ നോമ്പ് തുറ സംഘടി പ്പിച്ചു.

ഇന്ത്യൻ അംബാസ്സിഡർ ടി. പി. സീതാറാം മുഖ്യ അതിഥി ആയിരുന്നു. ഐ. എസ്. സി. മുൻ പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, അബുദാബി കമ്യൂണിറ്റി പോലീസ് ഉദ്യോഗ സ്ഥർ, ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ, ഐ. എസ്. സി. ഖുറാന്‍ മത്സര പരിപാടി യുടെ രക്ഷാധി കാരി ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ് അല്‍ ഖൂറി, അബ്ദുള്ള അല്‍ സാബി, മാര്‍ത്തോമാ ചര്‍ച്ച് വികാരി പ്രകാശ് അബ്രഹാം, ഫാ. ജിബി വര്‍ഗീസ്, ഫാ. സി. സി. ഏലിയാസ്, വിവിധ സംഘടനാ നേതാക്കൾ തുടങ്ങീ സമൂഹ ത്തിലെ നാനാ തുറകളിലെ പ്രമുഖർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ഐ. എസ്. സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

അഹമ്മദ് കബീർ ബാഖവി യുടെ റമളാൻ പ്രഭാഷണം

July 10th, 2014

ഉമ്മുൽ ഖുവൈൻ : പ്രമുഖ പണ്ഡിതൻ അഹമ്മദ് കബീർ ബാഖവി യുടെ റമളാൻ പ്രഭാഷണം ഉമ്മുൽ ഖുവൈൻ ജംഇയ്യ മദീന പോലിസ്സ്റ്റേഷന് പിന്നിലുള്ള അഹ്മദ് ബിൻ റാഷിദ് അൽ മുഅല്ല മസ്ജിദിൽ ജൂലായ്12 ശനിയാഴ്ച രാത്രി പത്തു മണിക്ക് നടക്കും.

സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഉമ്മുൽ ഖുവൈൻ ഘടകവും ഇന്ത്യൻ ഇസ്ലാമിക് സെന്ററും സംയുക്ത മായി സംഘടി പ്പിക്കുന്ന പരിപാടി ശ്രവി ക്കാനായി സ്ത്രീ കൾക്ക് പ്രത്യേക സ്ഥല സൗകര്യം ഉണ്ടാവും എന്ന് സംഘാടകർ അറിയിച്ചു.

വിശദ വിവരങ്ങൾക്ക് : 050 72 61 521 (അബ്ദുൽ സലാം)

- pma

വായിക്കുക: ,

Comments Off on അഹമ്മദ് കബീർ ബാഖവി യുടെ റമളാൻ പ്രഭാഷണം

ഇന്ത്യ ‘ഐറീന’യിലെ സ്ഥിരാംഗം

July 10th, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : പരിസ്ഥിതി സൗഹൃദ ഊര്‍ജ മേഖല യുടെ വികസന ത്തിനായി പ്രവര്‍ത്തി ക്കുന്ന ഐറീന യില്‍ (ഇന്‍റര്‍ നാഷനല്‍ റിന്യൂവബിള്‍ ഏജന്‍സി) ഇന്ത്യ സ്ഥിരാംഗ മായി.

അബുദാബി ആസ്ഥാന മായുള്ള ഐറീന യില്‍ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി.

130ഓളം ലോക രാജ്യ ങ്ങള്‍ അംഗ ങ്ങളായ ഐറീന യുടെ പത്തൊന്‍പതാമത് സ്ഥിരാംഗ മായാണ് ഇന്ത്യ മാറിയത്. ഐറീന ആസ്ഥാനത്ത് നടന്ന ചട ങ്ങില്‍ ഇതു സംബന്ധിച്ച അധികാര പത്രം ഡയറക്ടര്‍ ജനറല്‍ അദ്നാന്‍ അമീനിന് ടി. പി. സീതാറാം കൈമാറി.

ഭാവിയെ മുന്നില്‍ നിര്‍ത്തി നില നില്‍ക്കാവുന്ന ഊര്‍ജ മേഖല ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാറു കളുടെ കൂട്ടായ്മ യാണ് ഐറീന. പുനരുപയോഗ ഊര്‍ജ മേഖല യില്‍ അന്തര്‍ ദേശീയ സഹകരണ ത്തിനുള്ള ഇടം സൃഷ്ടിക്കുക യാണ് ഐറീന ലക്ഷ്യം വെക്കു ന്നത്.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യ ‘ഐറീന’യിലെ സ്ഥിരാംഗം

വി. എഫ്. എസ്. തഷ്ഹീല്‍ പ്രവര്‍ത്തനം ദുബായിലേക്ക് മാറ്റുന്നു

July 9th, 2014

അബുദാബി : മിന മാളില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന വി. എഫ്. എസ്. തഷ്ഹീല്‍ പ്രവര്‍ ത്തനം ദുബായ് വാഫി മാളി ലേക്ക് മാറ്റുന്നു.

സൗദി അറേബ്യ യിലേക്കുള്ള വിസാ നടപടി കള്‍ നടത്തി ക്കൊടുക്കുന്ന കമ്പനി യാണിത്. ഇനി മുതല്‍ വിസ സംബ ന്ധ മായ എല്ലാ പ്രവര്‍ത്തന ങ്ങളും ദുബായ് ഓഫീസില്‍ വെച്ചാ യിരിക്കും നടത്തുക.

മിന ഓഫീസില്‍ തീപ്പിടുത്തം ഉണ്ടായ സാഹ ചര്യ ത്തില്‍ ആണിത്. പുനര്‍ നിര്‍മാണ പ്രവ ര്‍ത്ത നങ്ങള്‍ പൂര്‍ത്തി യാവുന്നതോടെ അബുദാബി യിലേക്ക് പ്രവര്‍ത്തനം വീണ്ടും സജ്ജ മാക്കു മെന്നും കമ്പനി വക്താക്കള്‍ അറിയിച്ചു.

സൗദി വിസ അപേക്ഷ കര്‍ക്ക് അബുദാബി യില്‍ നിന്ന് ദുബായി ലേക്കും തിരിച്ചും ഉള്ള യാത്രാ സൗകര്യവും കമ്പനി ചെയ്തു കൊടുക്കുന്നുണ്ട്.

- pma

വായിക്കുക: ,

Comments Off on വി. എഫ്. എസ്. തഷ്ഹീല്‍ പ്രവര്‍ത്തനം ദുബായിലേക്ക് മാറ്റുന്നു

മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

July 7th, 2014

mahathma-gandhi-cultural-forum-media-award-ePathram
അബുദാബി : കോണ്‍ഗ്രസ്സ് പ്രവര്‍ത്ത കരുടെ കൂട്ടായ്മ യായ മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച കെ. കരുണാ കരന്‍ ജന്മ ദിന ആഘോഷ ത്തിൽ വെച്ച് മാധ്യമ രംഗ ത്തെ മികച്ച പ്രവർത്തന ങ്ങൾക്ക്‌ ഗള്‍ഫ് മാധ്യമം ദിനപത്രം അബു ദാബി ലേഖകന്‍ മുഹമ്മദ് റഫീഖ്, ഏഷ്യാനെറ്റ്‌ റേഡിയോ അവതാരക ജസീത സഞ്ജിത്ത് എന്നിവരെ ആദരിച്ചു.

ഫോറം രക്ഷാധികാരി മനോജ് പുഷ്‌കര്‍, കെ. കരുണാ കരന്‍ അനുസ്മരണ പ്രസംഗം നടത്തി. കാര്‍ഷിക മേഖല യിലെ സംഭാവന ക്കുള്ള പുരസ്കാരം സി. പി. വിജയന്‍ പിള്ള ഏറ്റു വാങ്ങി.

പ്രസിഡന്റ് രവി മേനോന്‍ അധ്യക്ഷത വഹിച്ചു. ബാല കൃഷ്ണന്‍, മൊയ്തീന്‍, മഹാ ദേവന്‍, മുരളീധരന്‍, ചന്ദ്ര സേനന്‍ നായര്‍, അനൂപ്‌ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , ,

Comments Off on മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫോറം മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു


« Previous Page« Previous « തിരിച്ചു പോയ നഴ്സുമാര്‍ക്ക് ജോലി നല്‍കും : യൂണിവേഴ്സല്‍ ഗ്രൂപ്പ്
Next »Next Page » ലേബര്‍ ക്യാമ്പിലെ ഇഫ്താര്‍ ശ്രദ്ധേയമായി »



  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine