മെമ്പര്‍ഷിപ്പ് കാമ്പയിന്‍

October 31st, 2011

seethi-sahib-member-ship-camp-ePathram
ദുബായ് : സീതിസാഹിബ് വിചാര വേദി നവംബര്‍ മാസം മെമ്പര്‍ഷിപ്പ് കാമ്പയിന്‍ മാസമായി ആചരി ക്കുന്നതിന്‍റെ ഉത്ഘാടനം അജ്മാന്‍ കെ. എം. സി. സി. ജനറല്‍ സെക്രട്ടറി വി. പി. അഹമ്മദ് കുട്ടി മദനി നിര്‍വ്വഹിച്ചു.

പ്രഥമ മെമ്പര്‍ഷിപ്പ് ദുബായ് മലപ്പുറം ജില്ല കെ. എം. സി. സി. സെക്രട്ടറി വി. ടി. എം. വില്ലൂരിനു കെ. എം. സി. സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് കെ. എച്. എം. അഷ്റഫ് നല്‍കി. ഇസ്മായില്‍ ഏറാമല പ്രവര്‍ത്തന ങ്ങള്‍ വിശദീകരിച്ചു.

ജമാല്‍ മനയത്ത്, ഹനീഫ് കല്‍മാട്ട, നാസര്‍ കുറുമ്പത്തുര്‍, ഒ. കെ. ഇബ്രാഹിം, ജലീല്‍ കുന്നില്‍, അലി, അബ്ദുല്‍ ഹമീദ് വടക്കേകാട്, ഖാദര്‍ ഏറാമല, റഫീക് മാങ്ങാട്, ശരീഫ് ചിറക്കല്‍, അഷ്‌റഫ്‌ പിള്ളക്കാട്, തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ സ്വാഗതവും റസാക്ക് തൊഴിയൂര്‍ നന്ദിയും പറഞ്ഞു. അബുദാബി, റാസ്‌ അല്‍ ഖൈമ, അജ്മാന്‍ എന്നിവിടങ്ങളില്‍ പ്രചാരണ യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അപവാദ പ്രചാരണത്തിന് എതിരെ മുസ്ലിംലീഗ് ക്യാമ്പയിന്‍

October 30th, 2011

nadapuram-kmcc-iuml-convention-ePathram
അബുദാബി : ഒരു നുണ ആയിരം തവണ ആവര്‍ത്തിച്ച് സത്യമാക്കാനുള്ള ഗീബല്‍സിയന്‍ തന്ത്രം കേരള ജനത തള്ളികളഞ്ഞു എന്ന്‍ മലപ്പുറം ജില്ലാ കെ. എം. സി. സി. സെക്രട്ടറി ശുക്കൂറലി കല്ലിങ്ങല്‍ പറഞ്ഞു.

മുസ്ലീംലീഗിനും പാര്‍ട്ടി യുടെ നേതാക്കള്‍ക്കും എതിരെ നടത്തി വരുന്ന അപവാദ പ്രചാരണ ങ്ങള്‍ക്ക് എതിരെ നവംബര്‍ 10 മുതല്‍ ആരംഭിക്കുന്ന മുസ്ലിംലീഗ് ക്യാമ്പയിന്‍, നാദാപുരം മണ്ഡലം കെ. എം. സി. സി. പ്രചരണ സമ്മേളനത്തില്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. ഇന്ത്യാ വിഷന്‍ അടക്കമുള്ള ചാനലു കളുടെ നീക്കം ശക്തമായി ചെറുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാമ്പയിന്‍ പ്രചരണാര്‍ത്ഥം നാദാപുരം മണ്ഡലം കെ. എം. സി. സി., ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററില്‍ സംഘടിപ്പിച്ച പ്രചരണ സമ്മേളനം പി. ആലിക്കോയ ഉദ്ഘാടനം ചെയ്തു.

അബ്ദുല്‍ ബാസിത് കായക്കണ്ടി, ഹാഷിം ചീരോത്ത്‌, പി. പി. അഹമ്മദ്‌ ഹാജി, അഷ്‌റഫ്‌ പൊന്നാനി എന്നിവര്‍ സംബന്ധിച്ചു. സി. എച്ച്. ജാഫര്‍ തങ്ങള്‍ സ്വാഗതവും ലത്തീഫ്‌ വാണിമേല്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ.എം.സി.സി. പുരസ്കാര ദാനം

October 30th, 2011

kmcc-award-mosa-haji-epathram

ദുബായ്‌ : ദുബായ്‌ തൃശൂര്‍ ജില്ല കെ. എം. സി. സി. ദുബായില്‍ സംഘടിപ്പിച്ച പുരസ്കാര ദാന സമ്മേളനം മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ്‌ ഹൈദരാലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയും സഹവര്‍ത്തിത്വത്തിന്റെയും സാഹോദര്യത്തിന്റെയും വക്താക്കളുമായ സമുന്നത മുസ്ലീം ലീഗ് നേതാക്കളുടെ സ്മരണകള്‍ നിലനിര്‍ത്തുന്ന ഇത്തരം പുരസ്ക്കാരങ്ങള്‍ പ്രശംസനീയമാണെന്നും തങ്ങള്‍ പറഞ്ഞു. പ്രസിഡണ്ട് ജമാല്‍ മനയത്ത്‌ അദ്ധ്യക്ഷത വഹിച്ചു.

kmcc-award-2011

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം
(ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍)

സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ പുരസ്ക്കാരം ഫാത്തിമ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഇ. പി. മൂസക്കുട്ടി ഹാജിക്കും, കെ. എം. സീതി സാഹിബ് പുരസ്ക്കാരം ഫ്ലോറ ഗ്രൂപ്പ്‌ ചെയര്‍മാന്‍ വി. എ. ഹസ്സന്‍ ഹാജിക്കും, മുസ്ലിം ലീസ്‌ സംസ്ഥാന വൈസ്‌ പ്രസിഡണ്ട് ഇ. സി. അഹമ്മദ്‌ സാഹിബ് പുരസ്ക്കാരം ഗോള്‍ഡന്‍ ചേന്‍സ് ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഖമറുദ്ദീന്‍ ഹാജി പാവറട്ടിക്കും സയ്യിദ്‌ ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. ജന. സെക്രട്ടറി മുഹമ്മദ്‌ വെട്ടുകാട്‌ സ്വാഗതവും സംസ്ഥാന വൈ. പ്രസിഡണ്ട് ഉബൈദ്‌ ചേറ്റുവ പുരസ്ക്കാര ജേതാക്കളെ പരിചയപ്പെടുത്തുകയും ചെയ്തു.

അയച്ചു തന്നത് : മുഹമ്മദ്‌ വെട്ടുകാട്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റ് സ്വാഗത സംഘം രൂപീകരിച്ചു

October 29th, 2011

ch-memorial-football-logo-ePathram
അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന നാലാമത് സി. എച്ച്. മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റ് വിജയ ത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.

ചെയര്‍മാനായി പി. ആലിക്കോയ യും, ജനറല്‍ കനവീനറായി അബ്ദുല്‍ ബാസിത്ത് കായക്കണ്ടി യും ടൂര്‍ണമെന്‍റ് ചീഫ് കോര്‍ഡിനേറ്റര്‍ ആയി ഹാഫിസ് മുഹമ്മദി നെയും തിരഞ്ഞെടുത്തു.

ഇ. സി. ഇബ്രഹിം ഹാജി, ടി. ടി. കെ. അമ്മദ് ഹാജി, അബ്ദുല്‍ സലാം, ജാഫര്‍ തങ്ങള്‍ വരയലില്‍ (വൈസ് ചെയര്‍) അഷ്‌റഫ്‌ അണ്ടിക്കോട്, കെ. കെ. കാസിം, കെ. കെ. മജീദ്‌, കെ. കെ. ഉമ്മര്‍, ഇസ്മയില്‍ പോയില്‍ (കണ്‍വീനര്‍) സി. എച്. ജാഫര്‍ തങ്ങള്‍ (ഫിനാന്‍സ്), കുഞ്ഞബ്ദുള്ള കക്കുനി, (പ്രചരണം), കെ. കെ. കാസിം, മൂസക്കോയ, ജാഫര്‍ തങ്ങള്‍ എന്നിവര്‍ അടങ്ങുന്ന സ്വാഗത സംഘം രൂപീകരിച്ചു.

കേരള ത്തിലെയും യു. ഏ. ഇ. യിലെയും പ്രമുഖ ടീമുകള്‍ അണി നിരക്കുന്ന ഫുട്ബോള്‍ മേള നവംബര്‍ 18 വെള്ളിയാഴ്ച അബുദാബി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ സ്റ്റേഡിയ ത്തില്‍ വെച്ച് നടക്കും. കഴിഞ്ഞ മൂന്നു തവണ യായി ടീമുകളുടെ മികവും ഫുട്ബോള്‍ പ്രേമികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയ മായിരുന്നു ഈ ടൂര്‍ണ്ണമെന്‍റ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 050 56 74 078

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പെഷ്യല്‍ പൊതുയോഗവും കാമ്പയിന്‍ ഉത്ഘാടനവും

October 28th, 2011

seethisahib-logo-epathramദുബായ് : സീതി സാഹിബ്‌ വിചാര വേദി മെമ്പര്‍ഷിപ്‌ കാമ്പയിന്‍ നവംബര്‍ 1 മുതല്‍ 30 വരെ നടത്ത പ്പെടുകയാണ്. അതിന്റെ ഉത്ഘാടനം 29 -10 – 2011 ശനിയാഴ്ച ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയ ത്തില്‍ രാത്രി 8 മണിക്ക് സ്പെഷ്യല്‍ പൊതു യോഗത്തില്‍ നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 37 97 871

- pma

വായിക്കുക:

അഭിപ്രായം എഴുതുക »


« Previous Page« Previous « ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ജനറല്‍ കണ്‍വെന്‍ഷന്‍
Next »Next Page » പാം പുസ്തകപ്പുര യുടെ കഥാമത്സരം »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine