ഷാര്ജ : മുന് എം. എല്. എ. യും ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ കെ. എം. സൂപ്പിക്ക് ഷാര്ജ കെ. എം. സി. സി. കണ്ണൂര് ജില്ലാ കമ്മിറ്റി സ്വീകരണം നല്കി.
– ഫോട്ടോ : കെ. വി. എ. ഷുക്കൂര്
ഷാര്ജ : മുന് എം. എല്. എ. യും ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ കെ. എം. സൂപ്പിക്ക് ഷാര്ജ കെ. എം. സി. സി. കണ്ണൂര് ജില്ലാ കമ്മിറ്റി സ്വീകരണം നല്കി.
– ഫോട്ടോ : കെ. വി. എ. ഷുക്കൂര്
- ജെ.എസ്.
വായിക്കുക: കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്, ഷാര്ജ
ദുബായ് : ദുബായ് കെ. എം. സി. സി. സംഘടിപ്പിക്കുന്ന സാംസ്കാരിക സെമിനാര് നവംബര് 26 വെള്ളിയാഴ്ച രാത്രി 7.30ന് ദേര ലാന്റ് മാര്ക്ക് ഹോട്ടല് ഓഡിറ്റോറി യത്തില് നടക്കും.
‘ഗള്ഫ്: വിനിമയം ചെയ്യപ്പെടാതെ പോയ അനുഭവങ്ങള്’ എന്ന വിഷയ ത്തില് സംഘടിപ്പിക്കുന്ന സെമിനാറില് പ്രശസ്ത അറബ് കവി ഡോ. ശിഹാബ് ഗാനിം, പത്ര പ്രവര്ത്തകന് അതുല് അനേജ, എഴുത്തുകാരന് ഷാജഹാന് മാടമ്പാട്ട്, തിരക്കഥാ കൃത്ത് ഡോ. ഇഖ്ബാല് കുറ്റിപ്പുറം, സാംസ്കാരിക പ്രവര്ത്തകന് എന്. എസ്. ജ്യോതി കുമാര്, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ. എന്. എ. ഖാദര് തുടങ്ങിയ പ്രമുഖര് പങ്കെടുക്കും.
യു. എ. ഇ. യുടെ 39-ാമത് ദേശീയ ദിനാഘോഷ ത്തോടനു ബന്ധിച്ചാണ് ദുബായ് കെ. എം. സി. സി. സാംസ്കാരിക സെമിനാര് സംഘടിപ്പിച്ചി രിക്കുന്നത് . ദേശീയ ദിനാഘോഷ സമാപന സമ്മേളനം ഡിസംബര് 2 ന് വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് ഗര്ഹൂദ് എന്. ഐ. മോഡല് സ്കൂള് അങ്കണത്തില് നടക്കും എന്നും സംഘാടകര് അറിയിച്ചു. വിവരങ്ങള്ക്ക് വിളിക്കുക: 050 51 98 189 , 050 57 80 225
- pma
വായിക്കുക: കെ.എം.സി.സി., സാംസ്കാരികം
ദുബായ് : ദുബായ് കെ. എം. സി. സി. മുപ്പത്തൊമ്പതാമത് യു. എ. ഇ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങള് നവംബര് 26 വെള്ളിയാഴ്ച രാവിലെ മുതല് അല്ജദാഫ് ഏരിയയിലുള്ള പോലീസ് ഗ്രൌണ്ടില് നടക്കുമെന്ന് ഭാരവാഹികള് അറിയിച്ചു. ട്രാക്ക് ആന്ഡ് ഫീല്ഡ്, ഇന്ഡോര് ഇനങ്ങളില് നടത്തപ്പെടുന്ന വിവിധ മത്സരങ്ങളില് പങ്കെടുക്കാന് ആഗ്രഹിക്കുന്ന കെ. എം. സി. സി. അംഗങ്ങള് നവംബര് 23 ന് മുമ്പായി പേര് രജിസ്റ്റര് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്ക്കും രജിസ്ട്രേഷനും ഷറഫുദ്ദിന് ഇരിട്ടി (050-4338667) എന്ന നമ്പറിലോ, ദുബായ് കെ. എം. സി. സി. ഓഫീസിലോ (04-2274899) ബന്ധപ്പെടുക.
- ജെ.എസ്.
വായിക്കുക: കായികം, കെ.എം.സി.സി.
ദുബായ് : പ്രവാസ ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയായ ദുബൈ കെ. എം. സി. സി. യു. എ. ഇ. യുടെ മുപ്പത്തൊമ്പതാമത് ദേശീയ ദിനം അതി വിപുലമായി ആഘോഷിക്കും. പ്രവാസി മനസ്സുകളിലെ രാജ്യത്തോടുള്ള കൂറും പ്രതിബദ്ധതയും ഉണര്ത്തുകയും ഉയര്ത്തുകയും ചെയ്യുന്ന വിവിധ പരിപാടികളോടെ ആഘോഷം വന് വിജയമാക്കാന് ഇന്നലെ ചേര്ന്ന സംസ്ഥാന കമ്മിറ്റി കൗണ്സില് അംഗങ്ങളുടെ യോഗത്തില് തീരുമാനമായി. ജീവ കാരുണ്യ മേഖലയിലും, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലും, വേറിട്ട പ്രവര്ത്തനങ്ങളുമായി പ്രവാസി സംഘടനകള്ക്ക് മാതൃകയായ ദുബൈ കെ. എം. സി. സി. വര്ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ദേശീയ ദിനാഘോഷങ്ങളുടെ തുടര്ച്ചയായാണ് ഈ വര്ഷവും സംഘടിപ്പിക്കുന്നത്. ഡിസംബര് രണ്ടിന് വൈകുന്നേരം എന്. ഐ. മോഡല് സ്കൂള് ഗ്രൗണ്ടില് നടത്തുന്ന പൊതു സമ്മേളനത്തില് അറബ് പ്രമുഖര്, വിവിധ രാഷ്ട്രീയ – സാംസ്കാരിക – സാമൂഹിക പ്രവര്ത്തന രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള് എന്നിവര് പങ്കെടുക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി രക്ത ദാനവും, കലാ, സാഹിത്യ, കായിക മത്സരങ്ങളും നടത്തും. പൊതു സമ്മേളന ത്തോടനുബന്ധിച്ച് പ്രമുഖ മാപ്പിളപ്പാട്ടു ഗായകര് അണി നിരക്കുന്ന ഗാനമേള പരിപാടിക്ക് കൊഴുപ്പേകും.
- ജെ.എസ്.
വായിക്കുക: കെ.എം.സി.സി.