ദുബായ് കെ. എം. സി. സി. തൃശൂര്‍ ജില്ല തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ സംസ്ഥാന ജന. സെക്രടറി എന്‍. എ. കരീം മുഖ്യ പ്രസംഗം നടത്തുന്നു.
ദുബായ് കെ. എം. സി. സി. തൃശൂര്‍ ജില്ല തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ സംസ്ഥാന ജന. സെക്രടറി എന്‍. എ. കരീം മുഖ്യ പ്രസംഗം നടത്തുന്നു.
- ജെ.എസ്.
വായിക്കുക: കെ.എം.സി.സി.
ദുബായ്: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് കാസര്‍ഗോഡ് നല്‍കിയ സ്വീകരണത്തിനിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരോടുള്ള വിരോധം മൂലം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷഫീഖിനെ മനപൂര്‍വ്വം വെടി വെച്ച് കൊന്ന കാസര്‍ഗോഡ് മുന്‍ എസ്. പി. രാം ദാസ് പോത്തനെ രക്ഷിക്കാനുള്ള കേരള ഭരണ കൂടത്തിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയാണ് കേസന്വേഷണം സി. ബി. ഐ.ക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് ദുബായ് കെ. എം. സി. സി. കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
വെടി വെപ്പിനു ആധാരമായ മുഴുവന്‍ സംഭവങ്ങളെയും കുറിച്ച് വസ്തുതാപരമായ അന്വേഷണം നടത്തണമെന്നും ഇത് വരെ നടന്ന അന്വേഷണത്തെ കോടതി നിശിതമായി വിമര്‍ശിച്ചത് രാംദാസ് പോത്തനെ സംരക്ഷിച്ച് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്നതിന്റെ തെളിവാണെന്നും യോഗം വിലയിരുത്തി.
- ജെ.എസ്.
വായിക്കുക: കെ.എം.സി.സി.
ദുബായ് : മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ട പരിഹാര തുക വിതരണം ചെയ്യുന്നതില്‍ റിലയന്‍സ് കമ്പിനിയെ സഹായിക്കാന്‍ എയര്‍ ഇന്ത്യ നടത്തുന്ന കള്ളക്കളി അവസാനിപ്പിച്ച് അര്‍ഹമായ നഷ്ട പരിഹാര തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ക്കൊണ്ട് എയര്‍ ഇന്ത്യ നടത്തുന്ന ഈ വഞ്ചന അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ യശ്ശസിന് തന്നെ കോട്ടം തട്ടുന്നതാണെന്നും ഇത് ഇന്ത്യയ്ക്ക് അപമാനമാണെന്നും ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
ജനങ്ങളെ വട്ടം കറക്കുന്നതിലും, ചൂഷണം ചെയ്യുന്നതിലും മുന്‍പന്തിയിലുള്ള എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളോട് പോലും കാണിക്കുന്ന അനീതി ന്യായീകരി ക്കാനാവില്ലെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധ മുയര്‍ന്ന് വരണമെന്നും എയര്‍ ഇന്ത്യയുടെ കള്ളക്കളി പുറത്തു കൊണ്ടു വരാന്‍ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു.
1999 മെയ് 28-ാം തിയ്യതി നിലവില്‍ വരികയും 2010 ജുലൈ വരെ ഇന്ത്യയടക്കം 97 രാജ്യങ്ങള്‍ ഒപ്പു വെയ്ക്കുകയും ചെയ്‌ത മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരമാണ് നഷ്ട പരിഹാരത്തുക വിതരണം ചെയ്യേണ്ടത് എന്നിരിക്കെ, നാമമാത്രമായ തുക വിതരണം ചെയ്‌ത്, മരിച്ച കുടുംബങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് എയര്‍ ഇന്ത്യ ശ്രമിക്കുന്നത്.
മരണപ്പെട്ടവരില്‍ മിക്കവരും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു എന്ന വസ്‌തുത ഒട്ടും പരിഗണി ക്കാതെയാണ് എയര്‍ ഇന്ത്യയുടെ ഈ ക്രൂരത.
മണ്ഡലം പ്രസിഡന്റ് മഹ്മൂദ് കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൈസല്‍ പട്ടേല്‍, സുബൈര്‍ മൊഗ്രാല്‍ പുത്തൂര്‍, ഇ. ബി. അഹമദ് ചെടയക്കാല്‍, സലീം ചേരങ്കൈ, റഹീം ചെങ്കള, നൂറുദ്ദീന്‍ ആറാട്ട് കടവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് പൈക നന്ദിയും പറഞ്ഞു.
- ജെ.എസ്.
വായിക്കുക: അപകടം, കെ.എം.സി.സി., തട്ടിപ്പ്, പ്രതിഷേധം, പ്രവാസി, വിമാനം, സംഘടന
ഷാര്‍ജ : ഷാര്‍ജ കെ. എം. സി. സി. നല്‍കിയ സ്വീകരണത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മലബാര്‍ മേഖലാ കോര്‍ഡിനേറ്ററുമായ സി. കെ. സുബൈര്‍ പ്രസംഗിക്കുന്നു.
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
-
വായിക്കുക: കെ.എം.സി.സി.
ദുബായ് : കേരളത്തിലെ മൂന്ന് വിമാന താവളങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് ഏകപക്ഷീയമായി സര്‍വീസ് റദ്ദാക്കുന്നത് ഗള്‍ഫ് മലയാളികളോട് എയര്‍ ഇന്ത്യ എക്സ്പ്രസ് തുടരുന്ന വെല്ലുവിളിയും ക്രൂരതയും ആണെന്ന് ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മഹമൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി എന്നിവര്‍ അഭിപ്രായപ്പെട്ടു. റമളാന്‍, ഓണം അവധികള്‍ക്കായി നാട്ടിലെത്തി മടങ്ങുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി സമ്മാനിക്കുന്നതാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ തീരുമാനം.
അവധി കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികളെയും ഗള്‍ഫ് മലയാളി കുടുംബങ്ങളെയും ഇത് ദുരിതത്തിലാക്കും. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ വൈകലും, റദ്ദാക്കലും, സീസണ്‍ സമയത്ത് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചും ഗള്‍ഫ് മലയാളികളെ ചൂഷണം ചെയ്യുന്ന സമീപനം തന്നെയാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.
പ്രവാസികളുടെ ജോലിയെയും, വിദ്യാര്‍ത്ഥികളുടെ പഠനത്തെയും സാരമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളെ പുന പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
- ജെ.എസ്.
വായിക്കുക: കെ.എം.സി.സി., പ്രതിഷേധം, പ്രവാസി, വിമാനം