ദുബായ്: മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് കാസര്‍ഗോഡ് നല്‍കിയ സ്വീകരണത്തിനിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരോടുള്ള വിരോധം മൂലം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷഫീഖിനെ മനപൂര്‍വ്വം വെടി വെച്ച് കൊന്ന കാസര്‍ഗോഡ് മുന്‍ എസ്. പി. രാം ദാസ് പോത്തനെ രക്ഷിക്കാനുള്ള കേരള ഭരണ കൂടത്തിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയാണ് കേസന്വേഷണം സി. ബി. ഐ.ക്ക് വിട്ടു കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് ദുബായ് കെ. എം. സി. സി. കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
വെടി വെപ്പിനു ആധാരമായ മുഴുവന്‍ സംഭവങ്ങളെയും കുറിച്ച് വസ്തുതാപരമായ അന്വേഷണം നടത്തണമെന്നും ഇത് വരെ നടന്ന അന്വേഷണത്തെ കോടതി നിശിതമായി വിമര്‍ശിച്ചത് രാംദാസ് പോത്തനെ സംരക്ഷിച്ച് പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്നതിന്റെ തെളിവാണെന്നും യോഗം വിലയിരുത്തി.