ഷാര്‍ജ : ഷാര്‍ജ കെ. എം. സി. സി. നല്‍കിയ സ്വീകരണത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മലബാര്‍ മേഖലാ കോര്‍ഡിനേറ്ററുമായ സി. കെ. സുബൈര്‍ പ്രസംഗിക്കുന്നു.
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
ഷാര്‍ജ : ഷാര്‍ജ കെ. എം. സി. സി. നല്‍കിയ സ്വീകരണത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മലബാര്‍ മേഖലാ കോര്‍ഡിനേറ്ററുമായ സി. കെ. സുബൈര്‍ പ്രസംഗിക്കുന്നു.
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
-
വായിക്കുക: കെ.എം.സി.സി.
ദുബായ് : കേരളത്തിലെ മൂന്ന് വിമാന താവളങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് ഏകപക്ഷീയമായി സര്‍വീസ് റദ്ദാക്കുന്നത് ഗള്‍ഫ് മലയാളികളോട് എയര്‍ ഇന്ത്യ എക്സ്പ്രസ് തുടരുന്ന വെല്ലുവിളിയും ക്രൂരതയും ആണെന്ന് ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് മഹമൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി എന്നിവര്‍ അഭിപ്രായപ്പെട്ടു. റമളാന്‍, ഓണം അവധികള്‍ക്കായി നാട്ടിലെത്തി മടങ്ങുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി സമ്മാനിക്കുന്നതാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ തീരുമാനം.
അവധി കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥികളെയും ഗള്‍ഫ് മലയാളി കുടുംബങ്ങളെയും ഇത് ദുരിതത്തിലാക്കും. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ വൈകലും, റദ്ദാക്കലും, സീസണ്‍ സമയത്ത് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചും ഗള്‍ഫ് മലയാളികളെ ചൂഷണം ചെയ്യുന്ന സമീപനം തന്നെയാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.
പ്രവാസികളുടെ ജോലിയെയും, വിദ്യാര്‍ത്ഥികളുടെ പഠനത്തെയും സാരമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങളെ പുന പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നും ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
- ജെ.എസ്.
വായിക്കുക: കെ.എം.സി.സി., പ്രതിഷേധം, പ്രവാസി, വിമാനം
അജ്മാന്‍ : അജ്മാന്‍ കെ. എം. സി. സി. മനാമ ഹാളില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ യു. എ. ഇ. കെ. എം. സി. സി. ജന. സെക്രട്ടറി യഹ്യ തളങ്കര പ്രസംഗിക്കുന്നു. ഇബ്രാഹിം എളേറ്റില്‍, സൂപ്പി പാതിരപ്പറ്റ, ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ വേദിയില്‍.
ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍
- ജെ.എസ്.
വായിക്കുക: കെ.എം.സി.സി.
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കടക്കല്‍ അബ്ദുല്‍ അസീസ് മൌലവിക്ക് കൊല്ലം ജില്ലാ കെ. എം. സി. സി. സ്വീകരണം നല്‍കി. ചിത്രത്തില്‍ കടക്കല്‍ അബ്ദുല്‍ അസീസ് മൌലവിക്ക് സമീപം എസ്. നിസാമുദ്ദീന്‍ കൊല്ലം, ഷേഹീര്‍ പത്തനാപുരം, ആര്‍. നൌഷാദ് തിരുവനന്തപുരം എന്നിവരെ കാണാം.
- ജെ.എസ്.
വായിക്കുക: കെ.എം.സി.സി., മതം