ദുബായ് : പ്രവാസി കള്‍ക്ക് വോട്ടര്‍ പട്ടിക യില്‍ പേര് ചേര്‍ക്കുന്നതിന് ദുബായ് കെ. എം. സി. സി. ഒരുക്കിയ ഹെല്‍പ് ഡെസ്‌ക് സേവനം ഏറെ പ്രയോജന കരമാകുന്നു.
ഈ മാസം 20 വരെ യാണ് കെ. എം. സി. സി. ഓഫീസില്‍ ഈ സൗകര്യം ലഭ്യമാവുക. ഇതിനകം മുന്നൂറിലധികം പേര്‍ ഇവിടെ വോട്ട് ചേര്‍ത്തി യിട്ടുണ്ട്.
സംസ്ഥാന ത്തെ വിവിധ താലൂക്ക് ഓഫീസു കളില്‍ പൂരിപ്പിച്ച അപേക്ഷകള്‍ യഥാ സമയം തപാല്‍ വഴി എത്തിക്കുന്ന ഭാരിച്ച ഉത്തരവാദിത്വ മാണ് ദുബായ് കെ. എം. സി. സി. ഏറ്റെടുത്തി രിക്കുന്നത്.
വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കു ന്നതിന് 60 ദിര്‍ഹം നല്‍കി, ഇന്ത്യന്‍ കോണ്‍സുലേറ്റിലോ എംബസി യിലോ പാസ്‌പോര്‍ട്ട് കോപ്പി അറ്റസ്റ്റ് ചെയ്യണം എന്നത് ഒഴിവാക്കി സെല്‍ഫ് അറ്റസ്റ്റേഷന്‍ അനുവദിക്കണം എന്നുള്ള കെ. എം. സി. സി, ഒ. ഐ. സി. സി. ഉള്‍പ്പെടെയുള്ള സംഘടന കളുടെ ആവശ്യം അംഗീകരിക്കാന്‍ മുന്‍കൈ എടുത്ത പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി യെ കെ. എം. സി. സി. കാസര്‍ കോട് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.
മണ്ഡല ത്തില്‍ നിന്നും വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ബാക്കിയുള്ള പ്രവാസി വോട്ടര്‍മാര്‍ കെ. എം. സി. സി. ഓഫീസു മായോ മണ്ഡലം കമ്മിറ്റി ഭാരവാഹി കളുമായി ബന്ധപ്പെടണം എന്ന് ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., പ്രവാസി