ഖാഫില ദഫ് ടീമിനു അഭിനന്ദനം

February 13th, 2019

skssf-team-kannur-duff-winners-sarga-layam-2019-ePathram
അബുദാബി : ഗൾഫ് സത്യധാര യു. എ. ഇ. നാഷണൽ ‘സർഗ്ഗ ലയം 2019’ കലാ – സാഹിത്യ മത്സര ത്തിൽ ദഫ് കളി യിൽ ഒന്നാം സ്ഥാനം നേടിയ അബുദാബി സോൺ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഖാഫില ദഫ് ടീമിനെ എസ്‌. കെ. എസ്‌. എസ്‌. എഫ്. കണ്ണൂർ ജില്ലാ കമ്മിററി  അഭി നന്ദിച്ചു.

അൽ ഐൻ, ദിബ്ബ, ഖോർ ഫുക്കാൻ എന്നീ സോണു കളിൽ നിന്നും യു. എ. ഇ. യുടെ വിവിധ എമി റേറ്റു കളിൽ നിന്നു മായി സബ് ജൂനിയർ, ജൂനിയർ , ജനറൽ വിഭാഗ ങ്ങളി ലായി 300 ഓളം കലാ പ്രതിഭകൾ 54 ഇന ങ്ങളി ലാ യിട്ടാണ് ‘സർഗ്ഗ ലയം 2019’ മാറ്റുരച്ചത്.

വാശിയേറിയ ദഫ് കളി മത്സര ത്തിൽ ഇഞ്ചാടിഞ്ച് പോരാട്ട ത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചാണ് അബു ദാബിക്കു വേണ്ടി മത്സരിച്ച കണ്ണൂർ ജില്ല യുടെ ഖാഫില ദഫ് സംഘം ഒന്നാമതായത്.

ദഫ് കളി പരിശീലിപ്പിച്ച ജഅ്ഫർ രാമന്തളി, അബൂ ബക്കർ രാമന്തളി, ഗാനം ആലപിച്ച മശ്ഹൂദ് നീർച്ചാൽ , കോഡി നേറ്റർ വാഹിദ് മാടായി, മത്സരാർത്ഥി കൾ എന്നിവരെ യും ജി ല്ലയിൽ നിന്നും വിവിധ ഇന ങ്ങളിൽ മത്സരിച്ച കലാ പ്രതിഭ കളെയും എസ്‌. കെ. എസ്‌.എസ്‌. എഫ്. അബു ദാബി കണ്ണൂർ ജില്ലാ കമ്മിററി അഭി നന്ദിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സർഗ്ഗ ലയം 2018 ഇസ്‌ലാമിക് സെന്റ റിൽ

December 19th, 2018

skssf-sargalayam-2018-ePathram

അബുദാബി : സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌. എസ്‌. എഫ്.) സംസ്ഥാന കമ്മറ്റി സംഘടി പ്പിക്കുന്ന ‘സത്യ ധാര സർഗ്ഗ ലയം-2018’ ഔപ ചാരിക ഉദ്‌ഘാടനം ഡിസംബര്‍ 19 ബുധനാഴ്ച രാത്രി 8 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

skssf-sarga-layam-2018-press-meet-ePathram

സെന്‍ററി ലെ അഞ്ചു വേദി കളിലാ യി ഡിസംബര്‍ 21, 23, 28 തീയ്യതി കളില്‍ നടക്കുന്ന ‘സർഗ്ഗലയം 2018’ കലാ – സാഹിത്യ മത്സര ങ്ങ ളില്‍ തലസ്ഥാനത്തെ വിവിധ സ്കൂളു കളില്‍ നിന്നു മായി സബ് ജൂനിയർ, ജൂനിയർ, ജനറൽ വിഭാഗങ്ങളിലായി മുന്നൂറോളം വിദ്യാര്‍ ത്ഥി കള്‍ പങ്കെടുക്കും എന്നും സംഘാ ടകര്‍ അറിയിച്ചു.

മേഖല, ജില്ലാ, സോണൽ തല ങ്ങളി ലായി ഒരുക്കുന്ന സംസ്ഥാന തല സർഗ്ഗ ലയ ത്തിൽ അറബിക്, ഇംഗ്ലീഷ്, മലയാളം ഭാഷ കളിലായി ഖിറാ അത്ത്, ക്വിസ്, മെമ്മറി ടെസ്റ്റ്, പ്രബന്ധ രചന, കഥാ പ്രസംഗം, കഥാ കഥനം, കവിതാ ആലാപനം, ബുര്‍ദ, മദ്ഹ് ഗാനം, ദഫ് മുട്ട്, ദഫ് കളി, ചിത്ര രചന, വാർത്ത തയ്യാറാക്കൽ, പോസ്റ്റർ ഡിസൈനിംഗ് തുടങ്ങി 54 ഇന ങ്ങളി ലായി രിക്കും മത്സര ങ്ങള്‍ നടക്കുക.

വാർത്താ സമ്മേളനത്തിൽ സലിം നാട്ടിക, സാബിര്‍ മാട്ടൂല്‍, മൻസൂർ മൂപ്പൻ, ഷാഫി വെട്ടി ക്കാട്ടിരി എന്നി വര്‍ പങ്കെടുത്തു. സർഗ്ഗ ലയം ദേശീയ തല മത്സര ങ്ങൾ, 2019 ഫെബ്രുവരി 8 നു ഷാർജ യിൽ വെച്ചു സംഘടി പ്പിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദേശീയ ദിന ത്തിലെ ജന്മ ദിന ആഘോഷം : ഇരട്ടി മധുരവു മായി പ്രവാസി മലയാളി

December 2nd, 2018

kannapuram-mahroof-darimi-ePathram
അബുദാബി : ഒരു രാജ്യം ഒട്ടാകെ നാടിന്റെ ജന്മ ദിനം ആഘോഷി ക്കുമ്പോൾ മലയാളി യായ മഹ്‌റൂഫ് ദാരിമി യും പോറ്റമ്മ നാടി നൊപ്പം തന്റെ ജന്മ ദിനം ആഘോഷി ക്കുന്നു.

ലോക ഭൂപട ത്തിൽ ആരാലും ശ്രദ്ധിക്ക പ്പെടാതെ കിട ന്നിരുന്ന ഏഴു പ്രവിശ്യകൾ ഒന്നിച്ച് ചേർത്ത് യു. എ. ഇ. എന്ന രാജ്യം രൂപീ ക രിച്ച 1971 ഡിസംബർ 2 നാണു കണ്ണൂർ ജില്ല യിലെ കല്ല്യാശ്ശേരി കണ്ണ പുരം പുതിയ പുര യിൽ അലി – ബീഫാത്തിമ ദമ്പതിക ളുടെ മൂത്ത മകനായി മഹ്‌റൂഫ് ജനിക്കു ന്നത്.

passport-mahroof-darimi-kannapuram-ePathram

ജന്മദിനം : 02/12/1971

ഏതൊരു മലയാളി യെയും പോലെ അതി ജീവന ത്തി നായി പ്രവാസ ജീവിത ത്തിലേക്ക് മഹ്‌റൂഫ് 18 വർഷം മുൻപേ യു. എ. ഇ. യി ലേക്ക് എത്തി.

പ്രവാസ ജീവിതവു മായി മുന്നോട്ടു പോകു മ്പോഴും രാജ്യ ത്തിന്റെ ജന്മ ദിന ത്തിലാണ് താൻ പിറന്നത് എന്ന കാര്യം ശ്രദ്ധ യിൽ പെട്ടിരുന്നില്ല. തന്റെ ജന്മദിന ആഘോ ഷത്തിന് വലിയ പ്രാധാന്യം നൽകാതി രുന്ന മഹ്‌റൂഫിന്, ചരിത്ര പ്രാധാ ന്യ മുള്ള ഈ ദിവസ ത്തിന്റെ പ്രത്യേകത ശ്രദ്ധ യിൽ പ്പെടു ത്തി യത് അബുദാബി പൊലീസി ലെ ഉദ്യോഗ സ്ഥർ ആയിരുന്നു.

uae-national-day-mahroof-darimi-ePathram

അബു ദാബി പോലീൽ ജോലി കരസ്ഥമാക്കിയ മഹ്‌റൂഫ് വിസ നടപടി കൾക്ക് വേണ്ടി പാസ്സ് പോർട്ടും മറ്റു അനു ബന്ധ രേഖ കളും ഓഫീസിൽ ഏൽ പ്പിച്ച പ്പോൾ ഇദ്ദേഹ ത്തിന്റെ ജനന തീയ്യതിയി ലെ സവിശേഷത തിരിച്ച റിഞ്ഞ് ദിവസ ത്തിന്റെ യും വർഷ ത്തി ന്റെയും പ്രത്യേ കത വിവരിച്ചു കൊടുക്കു കയും മഹ്‌റൂഫ് ദാരിമി യെ അബു ദാബി പോലീസി ന്റെ ദേശിയ ദിന ആഘോഷ പരി പാടി യിൽ ആദരിക്കു കയും ചെയ്തു.

ഈ അപൂർവ്വ ദിന ത്തിന്റെ മഹത്വം ഇതേ രാജ്യത്ത് വെച്ചു മനസ്സി ലാക്കു വാനും ആഘോഷ പരിപാടി കളിൽ ഭാഗ മാവാനും കഴിയുന്നത് വലിയ ഭാഗ്യ മായി കരുതുന്നു. തന്റെ ജൻമ ദിനം രാജ്യ ത്തിന്റെ പിറവി ദിന മായ തിന്റെ പേരിൽ മാത്രം സമാ നകളി ല്ലാത്ത ആദരവും പരി ഗണന യുമാണ് സ്വദേശി ഉദ്യോഗ സ്ഥ രിൽ നിന്ന് ലഭിക്കുന്നത് എന്നും ഇത് ഏറെ സന്തോഷം നല്‍ കുന്നു എന്നും പോറ്റ മ്മ നാടി ന്റെ പിറവി ആഘോഷ ങ്ങളെ അന്നേ വരെ ഒരു കാഴ്ച ക്കാര നായി നോക്കി നിന്നിരുന്ന മഹ്‌ റൂഫ് ദാരിമി പറയുന്നു.

അബുദാബി യിലെ മത – സാമൂഹിക – സാംസ്കാരിക സംഘടനാ രംഗത്തെ സജീവ സാന്നിധ്യ മായ മഹ്‌റൂഫ് ദാരിമി, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ അംഗ വും സമസ്‌ത കേരള സുന്നി സ്‌റ്റുഡ ന്റ്‌സ് ഫെഡ റേഷൻ (എസ്‌. കെ. എസ്‌.എസ്‌. എഫ്.) പ്രവർ ത്തകനും കെ. എം. സി. സി. അംഗ വും കൂടി യാണ്.

കണ്ണ പുരം മഹൽ കൂട്ടായ്മ യായ ‘പെരുമ’ യുടെ സ്ഥാപക പ്രസിഡണ്ടും കണ്ണൂര്‍ ജില്ലാ സുന്നീ മഹല്‍ ജമാ അത്ത് കമ്മിറ്റി (SMJ) യുടെ വൈസ് പ്രസിഡണ്ടും സജീവ പ്രവര്‍ ത്തകനു മാണ്

കണ്ണൂർ പരിയാരം പൊയിൽ ദാരിമി ഹൗസിൽ റൈഹാ നത്ത്. ടി. കെ. യാണ് ഭാര്യ. മിദ്‌ലാജ്, ഫാത്തിമ, ആയിഷ. ആമിന എന്നിവർ മക്കളാണ്.

- pma

വായിക്കുക: , , , , , , , , , ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « ബി. ആർ. എസ്. വെഞ്ചേഴ്സ് – യു. എ. ഇ. സർവ്വ കലാ ശാല യുമായി കൈ കോർക്കുന്നു
Next » പൊതു മാപ്പ് ഡിസംബർ 31വരെ നീട്ടി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine