അബുദാബി : ഗൾഫ് സത്യധാര യു. എ. ഇ. നാഷണൽ ‘സർഗ്ഗ ലയം 2019’ കലാ – സാഹിത്യ മത്സര ത്തിൽ ദഫ് കളി യിൽ ഒന്നാം സ്ഥാനം നേടിയ അബുദാബി സോൺ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച ഖാഫില ദഫ് ടീമിനെ എസ്. കെ. എസ്. എസ്. എഫ്. കണ്ണൂർ ജില്ലാ കമ്മിററി അഭി നന്ദിച്ചു.
അൽ ഐൻ, ദിബ്ബ, ഖോർ ഫുക്കാൻ എന്നീ സോണു കളിൽ നിന്നും യു. എ. ഇ. യുടെ വിവിധ എമി റേറ്റു കളിൽ നിന്നു മായി സബ് ജൂനിയർ, ജൂനിയർ , ജനറൽ വിഭാഗ ങ്ങളി ലായി 300 ഓളം കലാ പ്രതിഭകൾ 54 ഇന ങ്ങളി ലാ യിട്ടാണ് ‘സർഗ്ഗ ലയം 2019’ മാറ്റുരച്ചത്.
വാശിയേറിയ ദഫ് കളി മത്സര ത്തിൽ ഇഞ്ചാടിഞ്ച് പോരാട്ട ത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചാണ് അബു ദാബിക്കു വേണ്ടി മത്സരിച്ച കണ്ണൂർ ജില്ല യുടെ ഖാഫില ദഫ് സംഘം ഒന്നാമതായത്.
ദഫ് കളി പരിശീലിപ്പിച്ച ജഅ്ഫർ രാമന്തളി, അബൂ ബക്കർ രാമന്തളി, ഗാനം ആലപിച്ച മശ്ഹൂദ് നീർച്ചാൽ , കോഡി നേറ്റർ വാഹിദ് മാടായി, മത്സരാർത്ഥി കൾ എന്നിവരെ യും ജി ല്ലയിൽ നിന്നും വിവിധ ഇന ങ്ങളിൽ മത്സരിച്ച കലാ പ്രതിഭ കളെയും എസ്. കെ. എസ്.എസ്. എഫ്. അബു ദാബി കണ്ണൂർ ജില്ലാ കമ്മിററി അഭി നന്ദിച്ചു.
- വാര്‍ത്ത അയച്ചു തന്നത് : മഹ്റൂഫ് ദാരിമി കണ്ണപുരം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: skssf, കല, കുട്ടികള്‍, പ്രവാസി, സാഹിത്യം