ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം

February 26th, 2020

specially-abled-in-official-avoid-disabled-ePathram

തിരുവനന്തപുരം : ഭിന്നശേഷിക്കാർക്ക് വേണ്ടി യുള്ള ദേശീയ അവകാശ നിയമ ത്തിന്റെ ഭാഗ മായി ഓഫീസ് രേഖകൾ, ബ്രോഷർ, പദ്ധതി കൾ, വെബ് സൈറ്റ്, ആശയ വിനിമയം തുടങ്ങിയ എല്ലാ വിധ മേഖല കളിലും ഭിന്ന ശേഷിക്കാർ / Specially Abled / PWD എന്ന വാക്കുകൾ മാത്രമേ ഉപ യോഗി ക്കാവൂ എന്ന് ഭിന്ന ശേഷി ക്കാർ ക്കായുള്ള സംസ്ഥാന കമ്മീ ഷണർ നിർദ്ദേശിച്ചു.

അംഗ പരിമിതർ / Handi caped / Disabled എന്ന വാക്കു കൾ പൂർണ്ണ മായി നീക്കം ചെയ്യണം. ഇക്കാര്യം എല്ലാ വകുപ്പ് മേധാവി കളും പ്രത്യേക ശ്രദ്ധ പുലർ ത്തണം എന്നും നിർദ്ദേശിച്ചു.

പി. എൻ. എക്സ്. 782/2020   

- pma

വായിക്കുക: , , , ,

Comments Off on ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം

കെ. എസ്. ആര്‍. ടി. സി. ബസ്സും ലോറി യും കൂട്ടിയിടിച്ച് 20 മരണം

February 20th, 2020

death-in-road-accident-ePathram
പാലക്കാട് : കോയമ്പത്തൂരിനും തിരുപ്പൂരിനും സമീപം അവിനാശിയില്‍ വെച്ച് കണ്ടെയ്‌നര്‍ ലോറി കെ. എസ്. ആര്‍. ടി. സി. ബസ്സു മായി കൂട്ടിയിടിച്ച് 20 പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നര മണി യോടെ യാണ് അപകടം.

ബെംഗളൂരുവില്‍ നിന്ന് എറണാകുള ത്തേക്ക് വരിക യായിരുന്ന കെ. എസ്. ആര്‍. ടി. സി. വോള്‍വോ ബസ്സാണ് അപകടത്തില്‍ പെട്ടത്. 23 പേർക്ക് പരിക്കേറ്റു. ഇവരെ തിരുപ്പൂർ സർക്കാർ ആശുപത്രി യിലും വിവിധ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

പാലക്കാട്, തൃശൂർ, എറണാകുളം ഭാഗ ങ്ങളിലേക്കു റിസര്‍വ്വ് ചെയ്തവര്‍ ഉൾപ്പെടെ ബസ്സില്‍ 48 യാത്രക്കാര്‍ ഉണ്ടായിരുന്നു.

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. ആര്‍. ടി. സി. ബസ്സും ലോറി യും കൂട്ടിയിടിച്ച് 20 മരണം

കൊറോണ വൈറസ് : പരിഭ്രാന്തി വേണ്ട എന്ന് യു. എ. ഇ. അധികൃതർ

January 30th, 2020

corona-virus-first-case-confirmed-in-uae-ePathram
അബുദാബി : ചൈനയിലെ വുഹാനിൽ നിന്നും യു. എ. ഇ. യില്‍ എത്തിയ ചൈനീസ് കുടുംബ ത്തിലെ 4 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എങ്കിലും ഇവര്‍ അപകട കര മായ അവസ്ഥയില്‍ അല്ല എന്നും രണ്ട് ആഴ്ചക്കുള്ളില്‍ ഇവര്‍ക്ക് ആശുപത്രി വിടാം എന്നും അധികൃതര്‍.

നിലവിൽ യു. എ. ഇ. യിൽ ഭയ പ്പെടേണ്ട സാഹചര്യ ങ്ങൾ ഇല്ല. ജനങ്ങള്‍ക്ക് പരി ഭ്രാന്തി വേണ്ട എന്നാൽ മുൻ കരുതലു കൾ എടുക്കുക എന്നതാണ് ഏറെ പ്രാധാന്യം.

വൈറസ് ബാധ റിപ്പോർട്ടിംഗ് കേന്ദ്ര ങ്ങള്‍ മുഴുവൻ സമയവും പ്രവർത്തി ക്കുന്നുണ്ട്. എല്ലാ വരുടെ യും ആരോഗ്യവും സുര ക്ഷയും ഉറപ്പു വരുത്തുന്ന തായി സ്ഥിതി ഗതി കൾ സൂക്ഷ്മ മായി വിലയിരുത്തുന്നുണ്ട് എന്നും  യു. എ. ഇ. ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസ് ലോകത്ത് പടരുന്നതിന് മുൻപു തന്നെ ശക്തമായ സുരക്ഷാ മുൻ കരു തലുകൾ സ്വീകരിച്ചി രുന്നു എന്നും ആരോഗ്യ മന്ത്രാലയ ത്തിനു കീഴിലെ ക്ലിനിക്സ് സെക്ടർ അണ്ടർ സെക്രട്ടറി ഹുസൈൻ അബ്ദു റഹ്മാൻ അൽ റാൻഡ് അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കൊറോണ വൈറസ് : പരിഭ്രാന്തി വേണ്ട എന്ന് യു. എ. ഇ. അധികൃതർ

കൊറോണ വൈറസ് യു. എ. ഇ. യിലും

January 29th, 2020

corona-virus-first-case-confirmed-in-uae-ePathram

അബുദാബി : യു. എ. ഇ. യില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു എന്ന് ആരോഗ്യ മന്ത്രാലയം. ചൈന യിലെ വുഹാനില്‍ നിന്നും എത്തിയ കുടുംബ ത്തിലെ നാല് അംഗ ങ്ങള്‍ക്കാണ് രോഗ ബാധ സ്ഥിരീ കരി ച്ചിട്ടുള്ളത്.

ഇവരുടെ ആരോഗ്യ നില ഇപ്പോള്‍ തൃപ്തി കരം ആണെന്നും ഇവര്‍ നിരീക്ഷണ ത്തില്‍ തുടരുക യാണ് എന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ ക്കുറി പ്പില്‍ പറയുന്നു.

ശാസ്ത്രീയ മാനദണ്ഡ ങ്ങളും ലോകാരോഗ്യ സംഘ ടന യുടെ നിർദ്ദേശ പ്രകാര മുള്ള എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തെ ആരോഗ്യ പരി പാലന സംവിധാനം വളരെ കാര്യ ക്ഷമമായി പ്രവര്‍ത്തി ക്കുന്നുണ്ട്. എല്ലാവരു ടെയും ആരോഗ്യവും സുരക്ഷ യും ഉറപ്പു നല്‍കുന്ന വിധ ത്തില്‍ മന്ത്രാലയം സ്ഥിതി ഗതികള്‍ നിരീക്ഷി ക്കുന്നു എന്നും അധികൃതര്‍ അറിയിച്ചു.

* Image Credit : W A M

- pma

വായിക്കുക: , , ,

Comments Off on കൊറോണ വൈറസ് യു. എ. ഇ. യിലും

Page 84 of 125« First...102030...8283848586...90100110...Last »

« Previous Page« Previous « റിപ്പബ്ലിക് ദിന ആഘോഷം : രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
Next »Next Page » മനുഷ്യജാലിക വെള്ളിയാഴ്ച : കെ. എന്‍. എ. ഖാദര്‍ മുഖ്യ പ്രഭാഷണം നടത്തും »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha