തിരുവനന്തപുരം : കേരളാ ഗവർണ്ണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. വ്യാഴാഴ്ച രാവിലെ 10.30 ന് രാജ് ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യ വാചകം ചൊല്ലി ക്കൊടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ. എൻ. ഷംസീർ, ബംഗാൾ ഗവർണ്ണർ ഡോ. സി. വി. ആനന്ദ ബോസ്, മന്ത്രി സഭാ അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും എം. എൽ. എ. മാർ, വിവിധ കക്ഷി നേതാക്കളും പങ്കെടുത്തു.
ബിഹാർ ഗവർണ്ണറായി നിയമിതനായ ആരിഫ് മുഹമ്മദ് ഖാൻ്റെ പിൻഗാമിയാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് എത്തിയ നിയുക്ത ഗവർണ്ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് കൂടെ ഭാര്യ അനഘ ആർലേക്കറും ഉണ്ടായിരുന്നു.
മന്ത്രിമാരായ കെ. രാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി. ശിവൻ കുട്ടി, കെ. എൻ. ബാല ഗോപാൽ, സ്പീക്കർ എ. എൻ. ഷംസീർ, മേയർ ആര്യാ രാജേന്ദ്രൻ, ആന്റണി രാജു എം. എൽ. എ, എം. പി. മാരായ എ. എ. റഹീം, ശശി തരൂർ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ എന്നിവർ സന്നിഹിതരായി. Image Credit : Raj Bhavan YouTube – PRD