വിദേശ രാജ്യ ങ്ങളിലെ നഴ്സിംഗ് ലൈസന്‍സ് : കേരള ത്തിൽ നോര്‍ക്ക യുടെ പരിശീലനം

January 20th, 2020

ogo-norka-roots-ePathram
തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ നഴ്സിംഗ് മേഖല യില്‍ തൊഴില്‍ നേടു ന്നതിന് ആവശ്യ മായ സര്‍ക്കാര്‍ ലൈസന്‍സിംഗ് പരീക്ഷക്കു വേണ്ടി യുള്ള പരിശീലനം നോര്‍ക്ക – റൂട്ട്സ് നല്‍കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സ ലന്‍സിന്റെ അംഗീകൃത സ്ഥാപനം നഴ്സിംഗ് ഇന്‍സ്റ്റി റ്റ്യൂട്ട് ഫോര്‍ കരി യര്‍ എന്‍ ഹാന്‍സ് മെന്റ് മുഖാന്തരം ആയി രിക്കും നഴ്സിംഗ് പരിശീലനം നല്‍കുക.

ജി. എന്‍. എം. / ബി. എസ്‌. സി. / എം. എസ്‌. സി. യോഗ്യത യും രണ്ടു വര്‍ഷ ത്തെ പ്രവൃത്തി പരിചയവും ഉളള ഉദ്യോഗാർത്ഥി കള്‍ക്ക് അപേക്ഷിക്കാവു ന്നതാണ്. ഇവരില്‍ നിന്നും യോഗ്യതാ പരീക്ഷ യിലൂടെ തെര ഞ്ഞെടു ക്കപ്പെടുന്ന വര്‍ക്ക് പ്രവേശനം ലഭിക്കും.

ഫീസ് തുകയുടെ 75% നോര്‍ക്ക വഹിക്കും. ഗള്‍ഫ് രാജ്യ ങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിംഗ് സംവിധാന ങ്ങളായ MOH / HAAD / PROMETRIC / DOH തുടങ്ങിയ പരീക്ഷകള്‍ പാസ്സാകുന്നതിനു വേണ്ടിയാണ് ഈ പരിശീലനം എന്നും നോര്‍ക്ക അറിയിച്ചു.

താല്‍പ്പര്യമുളളവര്‍ 2020 ജനുവരി 31 ന് മുന്‍പ് നോര്‍ക്ക – റൂട്ട്സ് വെബ് സൈറ്റി ല്‍ പേരു വിവര ങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം.

വിശദ വിവരങ്ങള്‍ക്ക് 94 97 31 96 40, 98 95 76 26 32, 98 95 36 42 54 എന്നീ നമ്പരു കളില്‍ ബന്ധപ്പെടാം.

* പി. എൻ. എക്സ്. 264/2020

- pma

വായിക്കുക: , , , , ,

Comments Off on വിദേശ രാജ്യ ങ്ങളിലെ നഴ്സിംഗ് ലൈസന്‍സ് : കേരള ത്തിൽ നോര്‍ക്ക യുടെ പരിശീലനം

തദ്ദേശ തെരഞ്ഞെടുപ്പ് : തിങ്കളാഴ്ച കരട് വോട്ടര്‍ പട്ടിക പുറത്തിറക്കും

January 19th, 2020

election-ink-mark-epathram

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലേ ക്കുള്ള തെരഞ്ഞെടുപ്പു മായി ബന്ധ പ്പെട്ട് നിലവിലെ വോട്ടര്‍ പട്ടിക പുതു ക്കുന്ന തിനുള്ള കരട് വോട്ടര്‍ പട്ടിക ജനുവരി 20 തിങ്കളാഴ്ച പ്രസിദ്ധീ കരിക്കും.

941 ഗ്രാമ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റി, 6 മുനിസിപ്പല്‍ കോര്‍പ്പറേഷ നുകള്‍ എന്നിവിട ങ്ങളിലെ വോട്ടര്‍ പട്ടിക യാണ് പുതുക്കുന്നത്.

2020 ജനുവരി 1 ന് മുന്‍പായി 18 വയസ്സു തികഞ്ഞ വര്‍ക്ക് വോട്ടര്‍ പട്ടിക യില്‍ ഓണ്‍ ലൈന്‍ അപേക്ഷ യിലൂടെ പേരു ചേര്‍ക്കാം. പട്ടിക യില്‍ തിരുത്തലുകള്‍, സ്ഥാന മാറ്റം എന്നിവ വേണ്ടവര്‍ക്കും ഈ അവസരം ഉപയോഗ പ്പെടുത്താം.എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലും വില്ലേജ് – താലൂക്ക് ഓഫീസു കളിലും വോട്ടര്‍ പട്ടിക പരി ശോധന ക്കായി ലഭിക്കും.

ജനുവരി 20 മുതല്‍ ഫെബ്രുവരി 14 വരെ യുള്ള ദിവസ ങ്ങളില്‍ വോട്ടര്‍ പട്ടിക സംബ ന്ധിച്ച അപേക്ഷ കളും ആക്ഷേപ ങ്ങളും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മാര്‍ക്ക് സമര്‍പ്പിക്കാം.

തിരുത്തലുകള്‍ക്കു ശേഷം ഫെബ്രുവരി 28 ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീ കരിക്കും. പുതിയതായി പേര് ഉള്‍പ്പെടു ത്തുന്ന തിനും (ഫോറം – 4) തിരുത്തല്‍ വരുത്തു ന്നതിനും (ഫോറം – 6) പോളിംഗ് സ്റ്റേഷന്‍ / വാര്‍ഡ് എന്നിവ മാറ്റു ന്നതിനും (ഫോറം -7) വെബ് സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ ലൈന്‍ അപേക്ഷ സമര്‍ പ്പിക്കണം. പട്ടിക യില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് (ഫോറം – 5) നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

- pma

വായിക്കുക: , ,

Comments Off on തദ്ദേശ തെരഞ്ഞെടുപ്പ് : തിങ്കളാഴ്ച കരട് വോട്ടര്‍ പട്ടിക പുറത്തിറക്കും

സെൻകുമാറിനെ ഡി. ജി. പി. ആക്കിയത് ജീവിത ത്തിലെ വലിയ തെറ്റ് : ചെന്നിത്തല

January 8th, 2020

ramesh-chennithala-epathram
തിരുവനന്തപുരം : ടി. പി. സെന്‍കുമാറിനെ ഡി. ജി. പി. ആക്കിയതില്‍ പശ്ചാത്തപിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ ജീവിത ത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് അതായിരുന്നു.

മറ്റൊരു ഉദ്യോ ഗസ്ഥനെ മറി കടന്നാണ് സെൻ കുമാറിനെ ഡി. ജി. പി. ആക്കിയത്. അതിന്റെ ഫലം അനുഭവിച്ചു കൊണ്ടി രിക്കുക യാണ് ഒരു മലയാളി ഡി. ജി. പി. ആകട്ടെ എന്നു കരുതി ചെയ്തതാണ്. അതില്‍ കുറ്റബോധം ഉണ്ട്. തിരുവനന്ത പുരത്ത് വാര്‍ത്താ സമ്മേളന ത്തില്‍ സംസാരിക്കുക യായി രുന്നു അദ്ദേഹം.

- pma

വായിക്കുക: , , ,

Comments Off on സെൻകുമാറിനെ ഡി. ജി. പി. ആക്കിയത് ജീവിത ത്തിലെ വലിയ തെറ്റ് : ചെന്നിത്തല

നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ

November 25th, 2019

no-plastic-bags-epathram തിരുവനന്തപുരം : 2020 ജനു വരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനവും കേരള ത്തെ മാലിന്യ മുക്ത മാക്കാൻ ഹരിത നിയമ ങ്ങളും മലിനീകരണ നിയന്ത്രണ നിയമ ങ്ങളും കർശനമായി നടപ്പാക്കും.

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് സാധന ങ്ങളുടെ ഉപയോഗം നിരോധി ക്കുക എന്നതി നൊപ്പം അവ യുടെ നിർമ്മാണം, വിതരണം എന്നിവ തടയുവാനും നഗര ങ്ങളിലും ഗ്രാമ ങ്ങ ളിലും സ്ഥിരം സംവിധാനാം ഒരുക്കും.

മേൽപ്പറഞ്ഞ തരത്തിലുള്ള നിരോധിച്ച പ്ലാസ്റ്റിക് വസ്തു ക്കൾ, ആഘോഷ പരിപാടി കളിൽ ഉപ യോഗിച്ചാൽ കടുത്ത പിഴ ഈടാക്കും എന്നും നവകേരളം പദ്ധതി കോഡിനേറ്റർ ചെറി യാൻ ഫിലിപ്പ് പറഞ്ഞു.

പ്ലാസ്റ്റിക് സാധന ങ്ങൾക്ക് ബദല്‍ ആയി പ്രകൃതി സൗഹൃദ ഉത്പന്നങ്ങൾ ഉപ യോഗി ക്കുവാന്‍ ഹരിത കേരളം മിഷൻ പ്രചാരണം നടത്തും. മാലിന്യങ്ങൾ പൊതു നിരത്തിലും ജലാശയ ങ്ങളിലും വലിച്ച് എറിയു കയും പ്ലാസ്റ്റിക് കത്തി ക്കുകയും ചെയ്യുന്ന വർക്ക് എതിരെ കർശ്ശന നിയമ നടപടി സ്വീകരിക്കും.

മാലിന്യങ്ങളും വിസര്‍ ജ്ജ്യങ്ങളും കായൽ, നദി, തോട് എന്നി വിടങ്ങളിലേക്ക് ഒഴുക്കു ന്നത് മലി നീകരണ നിയ ന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്. അഞ്ചു വർഷം വരെ തടവ്, അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ പിഴ യും ശിക്ഷ ലഭിക്കും.

മജിസ്‌ട്രേറ്റ് കോടതി, കളക്ടർ, തദ്ദേശ സ്ഥാപന സെക്രട്ട റിമാർ എന്നിവർക്ക് നടപടി എടുക്കാവുന്ന കുറ്റമാണ് ഇത്. അതിനാൽ ഹരിത നിയമ ങ്ങളെപ്പറ്റി ബോധ വത്കരണം നടത്തും എന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ

മാലിന്യ വിമുക്ത ജലാശയ ങ്ങൾ : മുല്ലപ്പുഴ യില്‍ കയാക്കിംഗ് മത്സരം

November 25th, 2019

mullappuzha-kayaking-sports-club-nalumanikkaattu-ePathram
ചാവക്കാട് : മാലിന്യവിമുക്ത പുഴ കളും കായലു കളും എന്ന സന്ദേശം ജന ങ്ങളി ലേക്ക് എത്തിക്കുവാ നായി ഒരുക്കിയ കയാക്കിംഗ് മത്സരം വേറിട്ട അനുഭവം ആയി മാറി.

കടപ്പുറം പഞ്ചായ ത്തിലെ കറുക മാട് – മാട്ടുമ്മല്‍ ദേശ ങ്ങളെ ബന്ധി പ്പിക്കുന്ന മുല്ലപ്പുഴ യില്‍ നാലു മണി ക്കാറ്റ് വാട്ടർ സ്പോർട്‌സ്‌ ക്ലബ്ബ് ഒരുക്കിയ കയാക്കിംഗ് മത്സര മാണ് ആവേശത്തിര യിളക്കി മാട്ടുമ്മൽ മുല്ലപ്പുഴ യിൽ എത്തിയ കാണി കള്‍ക്കും നാട്ടുകാര്‍ക്കും വേറിട്ട അനു ഭവം ആയി മാറിയത്. വിദേശികളും വനിതകളും അടക്കം വിവിധ കയാക്കിംഗ് ക്ലബ്ബു കളിൽ നിന്ന് 40 പേർ മത്സര ങ്ങളിൽ പങ്കെടുത്തു.

പരിസ്ഥിതി മലിനീകരണത്തിന്ന് എതിരെയുള്ള ബോധ വല്‍ക്കരണം ലക്ഷ്യം വെച്ചു കൊണ്ട് മാലിന്യ മുക്ത കായലു കളും പുഴ കളും എന്ന സന്ദേശം നല്‍കിക്കൊണ്ട് ഒരുക്കിയ കയാക്കിംഗ് മത്സര ത്തിന് മുന്നോടി യായി പുഴ യിലെ മാലിന്യ ങ്ങൾ നീക്കുന്ന പ്രവർത്തന ങ്ങളും നടത്തി.

കെ. വി. അബ്ദുൽ ഖാദർ എം. എൽ. എ. പരി പാടി കള്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. മുഷ്താഖ് അലി, കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി. കെ. ബഷീർ, മെമ്പർ മാരാ യ പി. എം. മുജീബ്, ക്ലബ്ബ് എം. ഡി. അമീർ, രക്ഷാധികാരി ഫാ. റെക്സ് ജോസഫ് അറക്ക പറമ്പിൽ, കോഡി നേറ്റർ എം. എം. മനോമി തുടങ്ങിയവർ പ്രസംഗിച്ചു.

- pma

വായിക്കുക: , ,

Comments Off on മാലിന്യ വിമുക്ത ജലാശയ ങ്ങൾ : മുല്ലപ്പുഴ യില്‍ കയാക്കിംഗ് മത്സരം

Page 90 of 129« First...102030...8889909192...100110120...Last »

« Previous Page« Previous « അനുസ്മരണം സംഘടിപ്പിച്ചു
Next »Next Page » നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാൽ പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha