വേമ്പനാട്ടു കായൽ ചതുപ്പ് നിലമായി മാറും എന്നു പഠന റിപ്പോര്‍ട്ട്

October 7th, 2019

vembanadu-kayal-lake-soon-becomes-a-marshy-land-ePathram
ആലപ്പുഴ : പരിസ്ഥിതി സ്നേഹികളെ ഏറെ ആകുല പ്പെടു ത്തുന്ന ഒരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരി ക്കുന്നു. വേമ്പനാട്ടു കായൽ അധികം വൈകാതെ ചതുപ്പു നിലമായി മാറും എന്നു വിദഗ്ധർ അഭിപ്രായ പ്പെട്ടതായി വാര്‍ത്ത.

കഴിഞ്ഞ പ്രളയ ത്തിൽ വന്നടിഞ്ഞ എക്കൽ മണ്ണ്‍ കായ ലിന്റെ ആഴം കുറ ക്കുകയും പല ഭാഗങ്ങ ളിലും ചെടി കൾ വളർന്നു തുടങ്ങി എന്നും രാജ്യാന്തര കായൽ നില ഗവേഷണ കേന്ദ ത്തി ന്റെ നിരീ ക്ഷണ ത്തിൽ കണ്ടെത്തി.

കായലിന് ഒരാൾ പ്പൊക്കം പോലും ആഴം ഇല്ലാത്ത സ്ഥല ങ്ങളിൽ അടി ത്തട്ടു വരെ സൂര്യ പ്രകാശം നേരിട്ടു ലഭി ച്ചതോ ടെയാണ് മണ്ണില്‍ ഉണ്ടായിരുന്ന വിത്തുകൾ മുളച്ചത് എന്നും ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. ജി. പത്മകുമാർ പറഞ്ഞു. ഈ ചെടികൾ വളർന്നു തുട ങ്ങുന്ന തോടെ കായൽ നികന്ന് ചതുപ്പ് നിലം ആയി തീരും. കയ്യേറ്റം മൂലം ചെറുതാകുന്ന കായൽ കൃത്യമായ പരി ചരണം ഇല്ലാതെ നാശത്തിലേക്കു പോവുക യാണ് എന്നും   ഗവേഷകർ പറയുന്നു.

കായലിൽ വന്നടിയുന്ന എക്കൽ മണ്ണ് കലാ കാലങ്ങളില്‍ കുട്ടനാട്ടിലെ കൃഷി ക്കാർ കായ ലില്‍ നിന്നും കുത്തി യെടുത്ത് മട കെട്ടുകയും പറമ്പുകളിൽ നിറ ക്കുക യും ചെയ്തു വന്നിരുന്നു. എന്നാൽ, ഈയിടെ യായി എക്കൽ കുത്തി എടു ക്കുന്നത് കുറഞ്ഞതോടെ മണ്ണു വന്നടിഞ്ഞ് കായലിന്റെ ആഴം വളരെ കുറഞ്ഞു എന്നും കുട്ടനാട്ടി ലെ പല പറമ്പു കളുടെയും അടിത്തട്ട് വെള്ള ത്ത‍ാൽ നിറഞ്ഞി രിക്കുന്നു എന്നും പരി ശോധന യിൽ കണ്ടെത്തി.

അടിക്കടി കായലിൽ നിന്നു കുത്തിയെടുക്കുന്ന എക്കൽ ഇടാത്തതു കാരണം പറമ്പു കൾ താഴു ന്നത് കെട്ടിട ങ്ങളെയും ബാധിക്കും എന്നും ഗവേഷകര്‍ പറയുന്നു.

- pma

വായിക്കുക: , ,

Comments Off on വേമ്പനാട്ടു കായൽ ചതുപ്പ് നിലമായി മാറും എന്നു പഠന റിപ്പോര്‍ട്ട്

കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

October 6th, 2019

canolly-canal-chettuwa-river-re-construction-ePathram
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തി ന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതി യിൽ ആവശ്യം.

ഓഖി ചുഴലിക്കാറ്റിനും പ്രളയ ത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവ പ്പുഴ യുടെയും കനോലി കനാലി ന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകി പ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവു ന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.

അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യ ത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയു ന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

ഈ ജലാശയങ്ങളില്‍ കാലാകാല ങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിര ക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളി കളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവ സാനി പ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , ,

Comments Off on കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

October 6th, 2019

canolly-canal-chettuwa-river-re-construction-ePathram
ചാവക്കാട് : കനോലി കനാലിലേയും ചേറ്റുവ പ്പുഴയി ലെയും ചെളി നീക്കി വെള്ളത്തിന്റെ സംഭരണ ശേഷി കൂട്ടണം എന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം.

ഓഖി ചുഴലിക്കാറ്റിനും പ്രളയത്തിനും ശേഷം ചെളി കുമിഞ്ഞു കൂടി ചേറ്റുവപ്പുഴയുടെയും കനോലി കനാലിന്റെയും സംഭരണ ശേഷിയും നീരൊഴുക്കും കുറഞ്ഞു എന്നും യോഗം വിലയിരുത്തി. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാതെ വെള്ളക്കെട്ട് ഉണ്ടാവുന്നതിന് ഇത് പ്രധാന കാരണം ആയിതീരുന്നു.

അഡീഷണൽ ഇറിഗേഷൻ വകുപ്പ് ഇക്കാര്യത്തിൽ ഉദാരമായ സമീപനം സ്വീകരിക്കുന്നു. പക്ഷേ, ജിയോളജി വകുപ്പിന്റെ കടുംപിടിത്തം ഉള്ളതിനാല്‍ ചെളി നീക്കം ചെയ്യുവാന്‍ കഴിയുന്നില്ല എന്നും യോഗം കുറ്റപ്പെടുത്തി.

ഈ ജലാശയങ്ങളില്‍ കാലാകാലങ്ങളിൽ അടിഞ്ഞു കൂടുന്ന ചെളി എടുത്ത് കുറഞ്ഞ നിരക്കിൽ നാളികേര കർഷകർക്ക് നൽകുന്ന പരമ്പരാഗത ചെളി വാരൽ തൊഴിലാളികളെ കള്ള ക്കടത്തുകാര്‍ എന്നു ചിത്രീകരിച്ച് നിയമ നടപടിയെടുക്കുന്ന രീതി അധികാരികൾ അവസാനിപ്പിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , ,

Comments Off on കനോലി കനാലിലെ ചെളി നീക്കണം : ചാവക്കാട് താലൂക്ക് വികസന സമിതി

നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം

October 6th, 2019

job-opportunity-for-nurses-in-uae-ePathram

തിരുവനന്തപുരം : യു. എ. ഇ. യിലെ ആശുപത്രിയി ലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സു മാർക്ക് തൊഴില്‍ അവസരം.

ബി. എസ്. സി. നഴ്സിംഗ് ബിരുദവും പോസ്റ്റ് നേറ്റൽ വാർഡ് ആൻഡ് നഴ്സറി എന്ന വിഭാഗത്തിൽ മൂന്ന് വർഷ ത്തിനു മുകളിൽ പ്രവൃത്തി പരിചയവും 40 വയസ്സിൽ താഴെ പ്രായവും ഉള്ള വനിതാ നഴ്സുമാർ ക്കാണ് അവസരം. ശമ്പളം 4500 ദിർഹം (ഏകദേശം 86,000 രൂപ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 10. 

കൂടുതൽ വിവര ങ്ങൾക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കുക യോ ടോൾ ഫ്രീ നമ്പ റില്‍ 1800 4253 939 (ഇന്ത്യയിൽ നിന്നും) 0091 88 02 01 23 45 (വിദേശത്തു നിന്നും) വിളിക്കു കയോ ചെയ്യാം. പി. എൻ. എക്‌സ്. 3587/19 

- pma

വായിക്കുക: , , ,

Comments Off on നഴ്സുമാർക്ക് നോർക്ക റൂട്ട്സ് മുഖേന അവസരം

തേജസ്സ് എക്സ് പ്രസ്സ് : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓടി തുടങ്ങി

October 5th, 2019

indias-first-private-train-tejas-express-flagged-off-ePathram
ന്യൂഡല്‍ഹി : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ‘തേജസ്സ് എക്സ് പ്രസ്സ്’ ലഖ്നൗ – ഡല്‍ഹി റൂട്ടില്‍ ഓടി തുടങ്ങി. ഉത്തര്‍ പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യ നാഥ് തേജസ്സ് എക്സ് പ്രസ്സ് ഫ്ലാഗ് ഓഫ് ചെയ്തു.

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പ റേഷന്റെ (ഐ. ആര്‍. സി. ടി. സി.) മേല്‍ നോട്ടത്തി ലാണ് തേജസ്സ് എക്സ് പ്രസ്സ് സര്‍വ്വീസ്.

ആഴ്ച യില്‍ 6 ദിവസം (ചൊവ്വാഴ്ച ഒഴികെ) 6 മണി ക്കൂറും 15 മിനിറ്റ് സമയം കൊണ്ട് തേജസ്സ് എക്സ് പ്രസ്സ് ലഖ്‌നൗ വില്‍ നിന്ന് ഡല്‍ഹി യില്‍ എത്തും. കാണ്‍ പൂരി ലും ഗാസിയാ ബാദി ലും മാത്രമാണ് വണ്ടിക്ക് സ്റ്റോപ്പ് ഉള്ളത്.

Image Credit : Tejas Express Twitter

- pma

വായിക്കുക: , , ,

Comments Off on തേജസ്സ് എക്സ് പ്രസ്സ് : രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഓടി തുടങ്ങി

Page 92 of 125« First...102030...9091929394...100110120...Last »

« Previous Page« Previous « സിറ്റി ടെര്‍മിനല്‍ അടക്കുന്നു 
Next »Next Page » കര്‍ണ്ണാടക യില്‍ ഏഴാം ക്ലാസ്സില്‍ പൊതു പരീക്ഷ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha