തിരുവനന്തപുരം : ബി. ജെ. പി. സംസ്ഥാന പ്രസി ഡണ്ട് പി. എസ്. ശ്രീധരന്‍ പിള്ള യെ മിസ്സോറാം ഗവര്‍ണ്ണര്‍ ആയി നിയമിച്ചു. രാഷ്ട്ര പതി റാം നാഥ് കോവിന്ദ് ഇതു സംബ ന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഗവർണ്ണർ സ്ഥാനം പാർട്ടി തീരുമാനം എന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തി ക്കുവാനാണ് തനിക്ക് ലഭിച്ച ഗവര്‍ണ്ണര്‍ പദവി യും വിനിയോഗി ക്കുക എന്നും പി. എസ്. ശ്രീധരന്‍ പിള്ള പ്രതികരിച്ചു.
കുമ്മനം രാജശേഖരനും ബി. ജെ. പി. സംസ്ഥാന പ്രസി ഡണ്ട് ആയിരി ക്കുമ്പോള്‍ മിസ്സോറാം ഗവർണ്ണർ ആയി സ്ഥാനം ഏല്‍ക്കുകയും പിന്നീട് രാജി വെക്കുകയു മായി രുന്നു. മിസ്സോറാം ഗവര്‍ണ്ണര്‍ പദവിയില്‍ എത്തുന്ന മൂന്നാമത്തെ മലയാളി യാണ് ശ്രീധരന്‍ പിള്ള.