ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ 80 രാജ്യ ക്കാർക്ക് ഇനി വിസ വേണ്ട

August 9th, 2017

qatar-national-flag-ePathram
ദോഹ : വിസ ഇല്ലാതെ തന്നെ ഇനി ഖത്തറി ലേക്ക് യാത്ര ചെയ്യാം. ആറു മാസത്തെ കാലാവധി യുള്ള പാസ്സ് പോര്‍ട്ടും മടക്ക യാത്ര ക്കുള്ള എയര്‍ ടിക്കറ്റും മാത്രം കയ്യില്‍ ഉണ്ടായാല്‍ മതി.

ഇന്ത്യ, അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, സെയ്ഷെല്‍സ്, ഓസ്ട്രേ ലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യ ങ്ങൾ അടക്കം 80 രാജ്യ ങ്ങളിലെ പൗര ന്മാർക്ക് ഇനി വിസ ഇല്ലാതെ തന്നെ ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ സാധിക്കും എന്ന് ഖത്തര്‍ ടൂറിസം അഥോറിറ്റി അധി കൃതർ അറിയിച്ചു.

വിനോദ സഞ്ചാര മേഖല യെ പരി പോഷി പ്പിക്കുന്ന തിനും വിദേശി കളെ രാജ്യ ത്തേക്ക് ആകര്‍ഷി ക്കുന്ന തിനും വേണ്ടി യാണ് ഖത്തര്‍ ടൂറിസം അഥോ റിറ്റി ഈ പദ്ധതി ആവിഷ്കരി ച്ചിരി ക്കുന്നത്. ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ തീരു മാന പ്രകാര മാണ് രാജ്യ ത്തേക്കുള്ള പ്രവേശനം അനു വദി ക്കുന്നത്.

ആറു മാസത്തെ കാലാ വധി യുള്ള പാസ്സ് പോർട്ടും മടക്ക യാത്ര ടിക്കറ്റും ഹാജരാക്കി യാൽ പ്രവേശന അനു മതി ലഭിക്കും. ഇന്ത്യ അടക്ക മുള്ള 47 രാജ്യ ക്കാർക്ക് 30 ദിവസം തങ്ങു വാനും പിന്നീട് 30 ദിവസം കൂടി ദീർ ഘിപ്പി ക്കാവുന്നതു മായ മൾട്ടിപ്പിൾ എൻട്രി അനുമതി യാണ് ലഭിക്കുക.

33 രാജ്യ ങ്ങളി ലെ പൗര ന്മാർക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധി യുള്ള മൾട്ടിപ്പിൾ എൻട്രി വിസ ആയി രിക്കും ലഭിക്കുക.

രാജ്യത്തെ സാംസ്‌കാരിക പൈതൃകം, പ്രകൃതി സമ്പത്ത്, ആതിഥ്യ മര്യാദ എന്നിവ ആസ്വദി ക്കുവാ നായി സന്ദര്‍ശ കരെ ആക ര്‍ഷി ക്കുന്ന തിന്റെ ഭാഗ മായാണ് പുതിയ നടപടി എന്ന് ഖത്തര്‍ ടൂറിസം അഥോ റിറ്റി അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ 80 രാജ്യ ക്കാർക്ക് ഇനി വിസ വേണ്ട

ലിവയിൽ ഈന്തപ്പഴോത്സവം

July 18th, 2017

liwa-dates-festival-ePathram
അബുദാബി : പതിമൂന്നാമത് ലിവ ഈന്തപ്പഴ ഉത്സവം, 2017 ജൂലായ് 19 ബുധനാഴ്ച തുടക്കമാവും.

അബു ദാബി കൾചറൽ പ്രോഗ്രസ് ആൻഡ് ഹെറിറ്റേജ് ഫെസ്‌റ്റി വൽസ് കമ്മിറ്റി യുടെ ആഭി മുഖ്യ ത്തിൽ യു. എ. ഇ.  ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രി യുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വ ത്തിലാണ് ലിവ ഈന്തപ്പഴ ഉത്സവം സംഘടി പ്പിക്കുന്നത്.

രാജ്യത്തു വിളയിക്കുന്ന ഈന്ത പ്പഴ ങ്ങളുടെ പ്രദര്‍ശന ത്തിനും വില്‍പന ക്കുമായി സംഘടി പ്പി ക്കുന്ന ലിവ ഈന്തപ്പഴ ഉത്സവം ജൂലായ് 29 വരെ നീണ്ടു നില്‍ക്കും.

ഈന്തപ്പഴ ത്തില്‍ നിന്നും തയ്യാറാക്കുന്ന തേന്‍, ജാം, വിവിധ തരം പലഹാര ങ്ങളും സ്‌ക്വാഷു കളും അടക്കം നിരവധി ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാവും.

യു. എ. ഇ. യിലെ കര്‍ഷകരെ പ്രോത്സാ ഹിപ്പിക്കുക എന്ന താണ് ലിവ ഈന്തപ്പഴ ഉത്സവ ത്തിന്റെ പ്രധാന ലക്ഷ്യ ങ്ങളി ലൊന്ന്. ഇതിന്റെ ഭാഗ മായി വിവിധ മത്സര ങ്ങളും സംഘടി പ്പി ക്കുകയും 52 ലക്ഷം ദിർഹ ത്തിന്റെ സമ്മാനങ്ങളും നല്‍കും.

 

- pma

വായിക്കുക: , , ,

Comments Off on ലിവയിൽ ഈന്തപ്പഴോത്സവം

പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

November 7th, 2016

al-ain-oasis-world-heritage-site-ePathram
അല്‍ ഐന്‍ : യുനെസ്കോ യുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 2011 ലാണ് അല്‍ഐനിനെ യുനെസ്കോ യുടെ ലോക പൈതൃക പട്ടിക യിലേക്ക് തെര ഞ്ഞെടു ത്തത്.

വെങ്കല യുഗ ത്തിലെ ഹഫീത് ശവ കുടീര ങ്ങള്‍, ഹിലി യിലെ വാസ്തു ശില്‍പ ചാരുത യുള്ള താമസ സ്ഥല ങ്ങള്‍, ബിദ ബിന്‍ത് സഊദിലെ ചരിത്രാതീത അവ ശിഷ്ട ങ്ങള്‍, അല്‍ഐന്‍ ഒയാസിസ് അടക്കം ആറ് മരുപ്പച്ച കള്‍ എന്നിവ യാണ് ഈ പ്രദേശ ത്തിനെ പൈതൃക പട്ടിക യിലേക്ക് എത്തി ച്ചത്.

മരുപ്പച്ചയുടെ പാരിസ്ഥിതിക സംവിധാനം, ചരിത്ര പരമായ വികാ സം, രാജ്യ ത്തിന്റെ പൈതൃക ത്തിലും സാംസ്കാരികത യിലും അലൈന്‍ ഒയാസിസ് എന്ന ഈ പ്രദേശ ത്തിനുള്ള പ്രാധാന്യം എന്നിവ സന്ദര്‍ശ കര്‍ക്ക് മനസ്സി ലാക്കു വാനായി ഇവിടെ പരി സ്ഥിതി കേന്ദ്രം സ്ഥാപി ച്ചിട്ടുണ്ട്.

ഈന്തപ്പന തോട്ട ങ്ങളി ലേക്ക് വെള്ളം എത്തിക്കുന്ന കനാല്‍ സംവിധാന ങ്ങളും തോടു കളും ഇവിടെ എത്തുന്ന സന്ദര്‍ശ കര്‍ക്ക് വേറിട്ട ഒരു കാഴ്ച യാകും. മരുപ്പച്ച യില്‍ നിന്ന് ഉല്‍പാദി പ്പിക്കുന്ന വിവിധ സാധന ങ്ങള്‍ വില്പനക്കു വെച്ചി രിക്കുന്ന കട കളും കഫേ കളും റെസ്റ്റോറന്‍റുകളും അട ങ്ങുന്ന അല്‍ ഐന്‍ ഒയാസിസ്പ്ളാസ യും സന്ദര്‍ശ കര്‍ക്ക് ആസ്വാദ്യമാകും.

കിഴക്കന്‍ മേഖലയുടെ പ്രതിനിധി ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാനാണ് അല്‍ ഐന്‍ മരുപ്പച്ച പൊതു ജനങ്ങള്‍ ക്കായി തുറന്നു കൊടുത്തത്. തുടര്‍ന്ന് അബുദാബി വിനോദ സഞ്ചാര വകുപ്പി ന്റെ (ടി. സി. എ) നേതൃത്വ ത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തന ങ്ങള്‍ അദ്ദേഹം നോക്കി ക്കണ്ടു.

ആഗോള വിനോദ ഞ്ചാര മേഖല യില്‍ അബുദാബി യുടെ സ്ഥാനം ഉയര്‍ത്തി യതില്‍ ടി. സി. എ വഹിച്ച പങ്കിനെ ശൈഖ് തഹ്നൂന്‍ അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on പൊതു ജനങ്ങള്‍ക്കായി അല്‍ ഐന്‍ മരുപ്പച്ച തുറന്നു കൊടുത്തു

Page 5 of 512345

« Previous Page « ചൊവ്വാ ദൗത്യം : പേടക മാതൃകക്ക് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ അംഗീ കാരം
Next » ശബരി മല യിൽ സ്ത്രീ കൾക്ക് പ്രവേശനമാകാം : കേരള സർക്കാർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha