അബുദാബി : പടിഞ്ഞാറന്‍ പ്രവിശ്യ യായ അല്‍ ഗാര്‍ബിയ യിലെ ലിവ ഈന്ത പ്പഴോൽസവ ത്തിനു ശനിയാഴ്ച തുടക്ക മായി.
അബുദാബി കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജ് അതോറിറ്റി യുടെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന ഈന്ത പ്പഴ ഫെസ്റ്റി വലില്‍ ഈന്ത പ്പഴങ്ങള്‍ പ്രദര്‍ശിപ്പി ക്കുന്ന തോടൊപ്പം മത്സരവും വില്പന യും നടക്കും.
വനിതകള്‍ നിര്‍മിച്ച കര കൗശല വസ്തുക്കളും അറേബ്യന്‍ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ലിവ ഹെറിറ്റേജ് വില്ലേജില്‍ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ ഈന്തപ്പഴ കൃഷിക്കാരെ പ്രോല്‍സാഹിപ്പി ക്കുന്ന തിന്റെ ഭാഗ മായാണ് ലിവയില്‍ എല്ലാ വര്‍ഷവും ഈന്ത പ്പഴോൽസവം സംഘടിപ്പിക്കു ന്നത്.
മികച്ച കര്‍ഷകന്‍, തലയെടുപ്പുള്ള ഈന്തപ്പഴക്കുല എന്നിങ്ങനെ വ്യത്യസ്ത മല്‍സര ങ്ങളില്‍ വിജയി ക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹ ത്തിന്റെ കാഷ് അവാര്‍ഡു കള്‍ സമ്മാനിക്കും.
ഈ മാസം 18 വരെ നടക്കുന്ന ഈന്ത പ്പഴോൽസവ നഗരി യിലേ ക്ക് രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ യാണ് പൊതു ജന ങ്ങള്‍ക്കു പ്രവേശനം അനുവദി ക്കുക.
- pma