ദുബായ് : ദുബായില്‍ നാല് വയസുകാരി സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് പോലീസ് പിടിയിലായ മൂന്നു പേര്‍ക്ക് മാതൃകാ പരമായി കടുത്ത ശിക്ഷ തന്നെ ലഭിക്കേണ്ടത് ആവശ്യമാണ് എന്ന് ദുബായ് പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം അഭിപ്രായപ്പെട്ടു. ഈ നാട്ടില്‍ ഇങ്ങനെയൊന്നും പതിവുള്ളതല്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകുന്നത് മറു രാജ്യങ്ങളില്‍ നിന്നുമുള്ളവരുടെ ക്രമാതീതവും അനിയന്ത്രിതവുമായ പെരുപ്പം മൂലമാണ്. ഇത്തരക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ നല്‍കി ഇത്തരമൊരു കുറ്റകൃത്യം ചെയ്യുന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും ഭയം തോന്നിപ്പിക്കുക എന്നത് മാത്രമാണ് ഇതിനൊരു പോംവഴി എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് സ്ക്കൂള്‍ അധികൃതരും ഭാഗികമായി ഉത്തരവാദികളാണ് എന്നും പോലീസ് മേധാവി അറിയിച്ചു. പെണ്‍കുട്ടികള്‍ യാത്ര ചെയ്യുന്ന ബസില്‍ എന്ത് കൊണ്ട് അധികൃതര്‍ സ്ത്രീകളെ ജോലിക്ക് നിയോഗിച്ചില്ല എന്ന് അദ്ദേഹം ചോദിച്ചു.
നവംബര്‍ 11ന് ശിശു ദിന ആഘോഷങ്ങള്‍ സ്ക്കൂളില്‍ നടന്ന അന്നാണ് 4 വയസുള്ള ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടിയെ സ്ക്കൂള്‍ ബസിലെ ഡ്രൈവറും, കണ്ടക്ടറും, ബസില്‍ കുട്ടികളെ പരിപാലിക്കേണ്ട ചുമതലയുള്ള ആളും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയുടെ വസ്ത്രം പരിശോധിച്ചപ്പോള്‍ അതില്‍ രക്തം പുരണ്ടതായി കണ്ടു. കുട്ടിയെ കൂട്ടി ഉടന്‍ തന്നെ അവര്‍ ഇന്ത്യയിലേക്ക് തിരിക്കുകയും മുംബൈയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു വിശദ പരിശോധന നടത്തി. കുട്ടിയുടെ വസ്ത്രങ്ങളില്‍ കണ്ട പാടുകള്‍ രക്തത്തിന്റെയും ശുക്ലത്തിന്റെയും ആയിരുന്നു എന്നും, ബലാല്‍സംഗം നടന്നതായും വൈദ്യ പരിശോധനയില്‍ തെളിഞ്ഞു.
സ്ത്രീപീഡനം 15 വര്ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്. എന്നാല്‍ കുഞ്ഞിന്റെ പ്രായവും കുഞ്ഞിനേറ്റ ശാരീരികവും മാനസികവുമായ ആഘാതം കണക്കിലെടുത്ത് ജീവ പര്യന്തം ശിക്ഷയും ലഭിക്കാവുന്നതാണ് എന്ന് നിയമ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ബലാല്‍സംഗ കുറ്റമാണ് പ്രതികളുടെ മേല്‍ ഉള്ളതെങ്കില്‍ വധ ശിക്ഷയും ലഭിക്കാന്‍ സാദ്ധ്യതയുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കുറ്റകൃത്യം, പീഡനം, പ്രതിഷേധം
ഇവനെയൊക്കെ തൂക്കി കൊല്ലുക തന്നെ വേണം. അതില്‍ കുറഞ്ഞ ശിക്ഷ എന്തു നല്‍കിയാലാണ് ചെയ്ത കൂരരതയ്ക്ക് പരിഹാരം ആകുക?
നാട്ടില്‍ ധാരാളം സ്തീകള്‍ ശരീര സേവനത്തിനായി സന്നദ്ധകളായി തെവുകളില്‍ നടക്കുമ്പോള്‍ നാലുവയസ്സുള്ള കുട്ടിയെ പീഠിപ്പിച്ചവര്‍ ദയ അര്‍ഹിക്കുന്നില്ല.
തൂക്കി കൊലയില്‍ കുറഞ്ഞ ശിക്ഷ ഇവന്മാര്‍ക്ക് കൊടുക്കരുത്
തൂക്കി കൊല്ലരുത്, കൊല്ലാകൊല ചെയ്യണം. മറ്റുള്ളവരുടെ മുന്നിലൊരു ജീവിക്കുന്ന നീചജന്മമായി ജീവിച്ചുതീര്‍ക്കണം. എന്നാലെ ഇത്തരം ഞരബ് രോഗികള്‍ക്ക് മുന്നറിയിപ്പാവുകയുള്ളു.
ഷെരീഫ്
ഇവനെയൊക്കെ തൂക്കി കൊല്ലുക തന്നെ വേണം. അതില്‍ കുറഞ്ഞ ശിക്ഷ എന്തു നല്‍കിയാലാണ് ചെയ്ത കൂരരതയ്ക്ക് പരിഹാരം ആകുക?
-ആയുസ്സു തീര്‍ന്നു മരിക്കും വരെ അനുഭവിച്ചു തീര്‍ക്കാന്‍, ഇവന്റെയൊക്കെ ലൈംഗികാവയവം അമ്മിക്കല്ലില്‍ വെച്ചു ചതച്ചിടുക.