അബുദാബി : സംഗീത രംഗത്ത് 28 വർഷങ്ങൾ പിന്നിടുന്ന പ്രശസ്ത ഗായകൻ കണ്ണുർ ഷരീഫിനെ അബുദാബി യിലെ സംഗീത പ്രേമികൾ ആദരിക്കുന്നു. 2019 ഫെബ്രു വരി 8 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റില്‍ ഒരുക്കുന്ന ‘സ്നേഹ പൂര്‍വ്വം കണ്ണുർ ഷരീഫ്’ എന്ന സംഗീത നിശ യിൽ വെച്ചാ ണ് ഗായകനെ ആദരിക്കുക എന്ന് സംഘാ ടകർ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.
ചടങ്ങിൽ ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീ സര്‍ വി. നന്ദ കുമാര്‍, അംഗീകൃത സംഘ ടനാ സാരഥി കള്‍, പ്രവാസി ഭാരതി റേഡിയോ ഡയറക്ടര്‍ കെ. ചന്ദ്ര സേനന്‍, സാമൂഹ്യ സംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
തുടർന്ന് കണ്ണൂര്‍ ഷറീഫിന്റെ നേതൃത്വ ത്തില്‍ ലൈവ് ഓര്‍ക്കസ്ട്ര യോടെ അലിഫ് മീഡിയ ഒരുക്കുന്ന വൈവി ധ്യമാർന്ന ഗാന ങ്ങൾ കോർത്തി ണക്കിയ രണ്ടു മണി ക്കൂർ ദൈർഘ്യമുള്ള സംഗീത നിശ അര ങ്ങേറും. അബു ദാബി യിലെ യുവ ഗായകര്‍ ഷറീഫി നൊപ്പം പിന്നണി പാടും.
പ്രോഗ്രാ മിലേക്കുള്ള പ്രവേശനം സൗജന്യ മായിരിക്കും.
മാപ്പിളപ്പാട്ടു രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച കണ്ണൂർ ഷെരീഫ് 28 വർഷ ത്തിനിടെ മുസ്‌ലിം – കൃസ്തീയ – ഹിന്ദു ഭക്തി ഗാന ങ്ങളും നാടക ഗാനങ്ങളും അടക്കം എണ്ണായിരത്തോളം പാട്ടുകൾ പാടി ക്കഴിഞ്ഞു.
ഗോഡ് ഫോർ സെയിൽ, നിക്കാഹ്, ഓൺ ദ് വേ എന്നീ സിനിമ കളിലുടെ ചലച്ചിത്ര പിന്നണി ഗാന രംഗത്തും ഈ ഗായകൻ തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.
അയ്യായിരം വേദികൾ പിന്നിട്ട ഈ യുവ ഗായകൻ കഴിഞ്ഞ 22 വർഷ മായി തുടർച്ച യായി ഗൾഫിലെ വേദി കളിൽ സംഗീത മേള കൾ അവ തരി പ്പിച്ചു വരുന്നു എന്നത് പ്രാവാസി മലയാളി കൾക്ക് ഇടയിൽ കണ്ണുർ ഷെരീഫിന് ലഭിച്ചിട്ടുള്ള ജന പ്രീതി യാണ് പ്രതി ഫലി ക്കുന്നത് എന്നും സംഘാ ടകർ അറിയിച്ചു.
മുഹമ്മദ് അലി (അലിഫ് മീഡിയ), പ്രായോജക പ്രതി നിധി കളായ അഷ്‌റഫ്, റസീൽ പുളിക്കൽ, സംവി ധായ കരായ സുബൈർ തളിപ്പറമ്പ, ഷൗക്കത്ത് വാണി മേൽ എന്നിവർ വാർത്താ സമ്മേളന ത്തിൽ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആഘോഷം, പ്രവാസി, സംഗീതം, സാംസ്കാരികം