അമേരിക്കയും ഇസ്ലാമിക ലോകവും തമ്മില്‍ ഭിന്നതകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് തുറന്ന സംവാദങ്ങളും യോജിച്ച ധാരണയുമാണ് വേണ്ടതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാമയ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍ഥാനി പറഞ്ഞു.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യു.എസ്-ഇസ്ലാമിക് വേള്‍ഡ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് നടന്ന സമ്മേളനങ്ങള്‍ അമേരിക്കയും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധങ്ങള്‍ ക്രിയാത്മകമായി ചര്‍ച്ച ചെയ്തുവെങ്കിലും ശരിയായ നയങ്ങളുടെ അഭാവം മൂലം സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുകയും അതുവഴി ബന്ധങ്ങള്‍ ദുര്‍ബലപ്പെടുകയുമായിരുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
- ജെ.എസ്.