അബുദാബി : അബുദാബി സര്‍ക്കാറിന് കീഴിലുള്ള ജല – വൈദ്യുത വിതരണ കമ്പനി യായ അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയും (എ. ഡി. ഡി. സി.) ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ചും തമ്മില്‍ ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ധാരണ പ്രകാരം ഇനി മുതല്‍ ജല – വൈദ്യുത ബില്ലുകള്‍ യാതൊരു അധിക ചാര്‍ജും ഇല്ലാതെ ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ ശാഖകള്‍ വഴി ഉപഭോക്താക്കള്‍ക്ക് അടയ്ക്കാം.
അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് ഇപ്പോള്‍ അബുദാബി, മുസഫ, ലിവ, സില, ബനിയാസ് എന്നീ പ്രദേശ ങ്ങളിലായി 4,12,250 സര്‍വീസ് എഗ്രി മെന്റാണ് ഉള്ളത്. ധാരണ പ്രകാരം ഇത്രയും ഉപഭോക്താക്കള്‍ക്ക് യു. എ. ഇ. യിലെ ലുലു വിന്റെ ഏത് ധന വിനിമയ കേന്ദ്ര ങ്ങളിലും ഇലക്ട്രിസിറ്റി വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാം.
രാത്രി പത്തു മണിക്കു ശേഷവും ലുലു എക്‌സ്‌ചേഞ്ച് സെന്ററുകള്‍ പ്രവര്‍ത്തി ക്കുന്നതു കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഇത് ഏറെ സൗകര്യ പ്രദമാണ്. അബുദാബി യില്‍ എ. ഡി. ഡി. സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് ബിന്‍ ജാഷും ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ സി. ഇ. ഒ. അദീബ് അഹമ്മദും ആണ് ധാരണാ പത്രത്തില്‍ ഒപ്പു വെച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി