ദോഹ : വിമാന ത്തില്‍ വച്ച് ഹൃദയാഘാതം ഉണ്ടായ യാത്രക്കാരനെ സഹ യാത്രികയായ നഴ്‌സ് രക്ഷിച്ചു. ദോഹ യിലെ ഹമദ് ആശുപത്രി യിലെ മലയാളി നഴ്‌സായ ആന്‍സി ഫിലിപ്പാണ് അവസരോചിതമായ ഇടപെടല്‍ നടത്തി രോഗിയെ രക്ഷിച്ചത്. ഫെബ്രുവരി 19ന് കൊച്ചിയില്‍ നിന്നും ദോഹ യിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ്സിലെ യാത്രക്കാരനാണ് ബോധ രഹിതനായി കുഴഞ്ഞു വീണത്.
ഡോക്ടര്‍മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ട് വരണമെന്ന് വിമാനത്തില്‍ അനൗണ്‍സ്‌മെന്റു നടത്തിയെങ്കിലും ആരും ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കിയ ആന്‍സി മുന്നോട്ട് വന്ന് വിമാന ത്തിലെ പരിമിതമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൃത്രിമ ശ്വാസം നല്‍കുകയും തുടര്‍ന്ന് അടിയന്തിര ശുശ്രൂഷ കള്‍ നല്‍കുകയും ചെയ്തു.
ആന്‍സിയുടെ കൃത്യമായ പരിചരണ ത്താല്‍ രോഗിക്ക് ഏതാനും മിനിറ്റു കള്‍ക്കകം ബോധം തെളിയുകയും ശ്വാസോച്ഛാസം ശരിയായ രീതിയില്‍ ആകുകയും ചെയ്തു. തുടര്‍ന്ന് ചികിത്സ ക്കായി വിമാനം അടിയന്തിരമായി കൊച്ചിയില്‍ ഇറക്കുകയും രോഗിയെ ആശുപത്രി യിലേക്ക് മാറ്റുകയും ചെയ്തു. അടിയന്തിര ഘട്ടത്തില്‍ ഉചിതമായ ഇടപെടല്‍ നടത്തിയതിന് വിമാന കമ്പനി അധികൃതരും പ്രത്യേകം ആന്‍സിക്ക് നന്ദി അറിയിച്ചു.
– മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ , ദോഹ
- pma