അബുദാബി : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും നിത്യ രോഗി കളായവര്‍ക്കും സഹായം നല്കുന്നതിനു വേണ്ടി ഐ. സി. എഫ്. നടപ്പിലാക്കിയ സാന്ത്വനം പദ്ധതി, തൃശൂര്‍ ജില്ലയിലെ മുഴുവന്‍ മഹല്ലു കളിലും എത്തിക്കുന്നതിനു വേണ്ടി തൃശൂര്‍ ജില്ലാ ഐ. സി. എഫ്. അബുദാബിയില്‍ മഹല്ല് സംഗമം സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 3 ശനിയാഴ്ച വൈകീട്ട് 7.30 ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ സാന്ത്വനം ചെയര്‍മാന്‍ പി. കെ. ബാവാ ദാരിമി, മാടവന ഇബ്രാഹിംകുട്ടി മുസ്ല്യാര്‍ , ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 38 28 933
-റഫീഖ് എറിയാട്, അബുദാബി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം, സംഘടന, സാമൂഹ്യ സേവനം