അബുദാബി : തല്‍സ്ഥാന നഗരിയില്‍ വാഹന ങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ പ്രധാന റോഡുകളില്‍ ചുവപ്പ് നിറം അടയാള പ്പെടുത്തി വേഗതാ മുന്നറിയിപ്പ് നല്‍കിയതായി അബുദാബി ഗതാഗത വകുപ്പ് അറിയിച്ചു. അമിത വേഗം നിയന്ത്രിച്ച് അപകട നിരക്കു കുറക്കു ന്നതി നായിട്ടാണ് ഗതാഗത വകുപ്പ്, അബുദാബി മുനിസിപ്പാലിറ്റി യുമായി സഹകരിച്ച് പുതിയ സംവിധാനം നടപ്പി ലാക്കിയത്.
ഇതിന്റെ ഭാഗമായി ഹൈവേകളിലെ അപകട സാധ്യത കൂടുതല്‍ ഉള്ള മേഖലകളില്‍ പ്രത്യേകിച്ച് വളവുകളിലും തിരിവുകളിലും റസിഡന്‍ഷ്യല്‍ ഏരിയ കളിലും സ്കൂളുകള്‍ ക്കും വാണിജ്യ കേന്ദ്രങ്ങള്‍ക്കു സമീപവും വാഹനം ഓടിക്കുന്ന വേഗത, നിലവില്‍ ഉള്ളതിനേക്കാള്‍ പത്തു കിലോ മീറ്റര്‍ മുതല്‍ മുപ്പതു കിലോ മീറ്റര്‍ വരെ കുറക്കാനായി ജനങ്ങ ളുടെ ശ്രദ്ധയില്‍ പ്പെടും വിധമാണ് റോഡുകളില്‍ അമ്പതിലേറെ മീറ്റര്‍ നീള ത്തില്‍ റോഡിന്റെ നിറം ചുവപ്പാക്കി മാറിയത്.
ഇവിടെ തീരുമാനിച്ച വേഗത യില്‍ കൂടുതല്‍ വേഗ ത്തില്‍ വാഹനം ഓടിക്കുന്നവരെ പിടി കൂടാനായി വേഗ നിയന്ത്രണ ക്യാമറകളും സ്ഥാപിക്കും. ഈ വര്‍ഷം അവസാന ത്തോടെ നഗര ത്തിലെ കൂടുതല്‍ റോഡു കളില്‍ ഈ പരിഷ്കാരങ്ങള്‍ നടപ്പിലാക്കും.
ഫോട്ടോക്ക് കടപ്പാട് : ഗള്‍ഫ് ന്യൂസ് പത്രം
- pma