അബുദാബി : ഊശാന യില്‍ നിന്നു കഷ്ടാനുഭവ ആഴ്ച ഇല്ലാതെ ഉയിര്‍പ്പ് പെരുന്നാളില്‍ എത്തിച്ചേരാനുള്ള വ്യഗ്രത കൂടി വരുമ്പോള്‍, കഷ്ടത യില്ലാത്ത ക്രൈസ്തവ ജീവിതം മെനഞ്ഞെടു ക്കുമ്പോള്‍, കഷ്ടത ദൈവം തരുന്ന ശിക്ഷ ആയി കാണാതെ ശിക്ഷണം ആയി കാണണം. കഷ്ടത ദൈവം തരുന്ന അവകാശം ആണ്. കാല്‍വരി ഇല്ലാതെ പുനരുദ്ധാനം ഇല്ല. കഷ്ടത, ഉയിര്‍പ്പിന് ആവശ്യം ആണ് എന്ന സത്യം മനസ്സിലക്കണം : അഭിവന്ദ്യ തിരുമേനി സഖറിയാസ് മാര്‍ തേയോഫിലോസ് പറഞ്ഞു.
അബുദാബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സംഘടിപ്പിച്ച ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അഭിവന്ദ്യ തിരുമേനി.
വികാരി ഫാ. ജോണ്‍സണ്‍ ഡാനിയേലിന്‍റെ അദ്ധ്യക്ഷത യില്‍ കൂടിയ സമ്മേളന ത്തില്‍ ജോര്‍ജ് വര്‍ഗീസ് സ്വാഗതവും, ഫാ. ലെസ്ലി പി. ചെറിയാന്‍ ആശംസയും, ട്രസ്റ്റീ. സ്റ്റീഫന്‍ മല്ലേല്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് ആത്മീയ സംഘടന കളുടെ ആഭിമുഖ്യ ത്തില്‍ വിവിധ കലാപരിപാടി കള്‍ അവതരിപ്പിച്ചു. തികഞ്ഞ സാങ്കേതിക തികവോടെ യുവജന പ്രസ്ഥാനം അവതരിപ്പിച്ച ‘സ്നേഹ സങ്കീര്‍ത്തനം’ എന്ന നാടകം കാലിക പ്രസക്തം ആയിരുന്നു. സ്നേഹ വിരുന്നോടെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷ ങ്ങള്‍ക്ക് സമാപനം ആയി.
-അയച്ചു തന്നത്: റജി മാത്യു
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം