ഒരുമ ഒരുമനയൂര്‍ 9-മത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കറാമയിലുള്ള കറാച്ചി സിറ്റി ഹോട്ടലില്‍ വെച്ച് ചേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പി. പി. അന്‍വറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ആര്. എം. വീരാന്‍കുട്ടി സ്വാഗതം ആശംസിച്ചു. യോഗത്തില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള സെന്‍ട്രല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എം. കെ.രഞ്ജിത്ത്, ജനറല്‍ സെക്രട്ടറി വി. ടി. അബ്ദുല്‍ ഹസീബ്, ട്രഷറര്‍ ആര്. എം. വീരാന്‍കുട്ടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്. എം. കബീര്‍ തുടങ്ങി 41 അംഗ ഭരണ സമതി യേയും തിരഞ്ഞെടുത്തു.
പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് പി. പി. അന്‍വര്‍, മുന്‍ ട്രഷറര്‍ എ. പി ഷാജഹാന്, പി . അബ്ദുല്‍ ഗഫൂര്‍, കെ. എം. മൊയ്ദീന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ആര്. എം. വീരാന്‍കുട്ടി നന്ദി പ്രകാശിപ്പിച്ചു.
- pma