അബുദാബി :  മലയാളി സമാജം കലാ വിഭാഗം സംഘടിപ്പി ക്കുന്ന  ഹ്രസ്വ സിനിമ കളുടെ  മല്‍സര ത്തിലേക്കുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്ന തിന്‍റെ  കാലാവധി ജൂലായ് 10  വരെ നീട്ടിയിരിക്കുന്നു എന്ന് കലാ വിഭാഗം സിക്രട്ടറി അറിയിച്ചു.  ഏറ്റവും നല്ല ചിത്രം,  മികച്ച രണ്ടാമത്തെ ചിത്രം, മികച്ച  സംവിധായകന്‍,  മികച്ച നടന്‍, മികച്ച നടി, ഛായാഗ്രഹണം, ശബ്ദമിശ്രണം,   മികച്ച വിഷയം എന്നീ വിഭാഗ ങ്ങളിലാണ് മത്സരം.
മത്സരവു മായി ബന്ധപ്പെട്ട നിബന്ധനകള്‍:
1. സിനിമ മുഴുവനായും യു. എ. ഇ. യില്‍ ചിത്രീകരിച്ചത് ആയിരിക്കണം.
2. അഭിനേതാക്കളും സാങ്കേതിക വിദഗ്‌ദരും യു. എ. ഇ. വിസ ഉള്ളവരും ആയിരിക്കണം.
3. ഓരോ സിനിമ കളുടെയും ദൈര്‍ഘ്യം പരമാവധി 10 മിനിറ്റ് ആയിരിക്കും.
4. സൃഷ്ടികള്‍ 2010 ജൂലായ് 10 ന് അബുദാബി മലയാളി സമാജ ത്തില്‍ ലഭിച്ചിരിക്കണം.
നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ കലാ കാരന്മാര്‍ അടങ്ങുന്ന ജൂറിയായിരിക്കും വിധി നിര്‍ണ്ണയിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു കിഴക്കനേല യുമായി 055 452 60 50, 056 617 53 78 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, മലയാളി സമാജം, സംഘടന

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 