അബുദാബി : ഓഫീസ് സേവന രംഗത്ത് 32 വർഷത്തെ സേവന പാരമ്പര്യമുള്ള അബു അഷ്‌റഫ്, മുസഫ സനയ്യ 25 ല്‍ പുതിയ സര്‍വ്വീസ് സെന്‍റര്‍ തുറക്കുന്നു. 2023 ജൂലായ് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വില്ലേജ് മാളിന് എതിര്‍ വശത്തെ അബു അഷ്‌റഫിന്‍റെ പുതിയ ഓഫീസ് ഉദ്ഘാടനം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ. എം. വിജയന്‍ നിര്‍വഹിക്കും. കേരളാ ഫുട് ബോളര്‍ ആസിഫ് സഹീര്‍ മുഖ്യ അതിഥിയായിക്കും.
ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, ഐ. എസ്. സി. പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ് തുടങ്ങിയ സംഘടനാ സാരഥികളും വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിക്കും എന്ന് അബു അഷ്റഫ് ടീം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മൂന്നു പതിറ്റാണ്ടിന്‍റെ സേവന പാരമ്പര്യമുള്ള അബു അഷ്‌റഫിന്‍റെ പുതിയ രണ്ട് ബ്രാഞ്ചുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി അര്‍ഹതപ്പെട്ട 125 പേര്‍ക്ക് സര്‍വ്വീസ് ഫീസ് ഒഴിവാക്കി ആവശ്യമായ സേവനങ്ങള്‍ നല്‍കും എന്നും സ്ഥാപന ഉടമകള്‍ അറിയിച്ചു.
ഇമിഗ്രേഷന്‍ സംബന്ധമായ എല്ലാ ജോലികളും എമിറേറ്റ്സ് ഐ. ഡി, വിസിറ്റ് വിസ, കമ്പനി വിസ, ഗോള്‍ഡന്‍ വിസ, ഫാമിലി വിസ, തസ്ഹീല്‍ സേവനങ്ങള്‍, കോടതി, ഡ്രൈവിംഗ് ലൈസന്‍സ്, ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ്, സിവില്‍ ഡിഫന്‍സ്, ഇന്‍ഷ്വറന്‍സ്, ലീഗല്‍ ട്രാന്‍സിലേഷന്‍, അറ്റസ്റ്റേഷന്‍, ടാക്സ് കണ്‍സള്‍ട്ടന്‍സി, മുനിസിപ്പാലിറ്റി, ട്രേഡ് ലൈസന്‍സ് പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയ എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥപനങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങള്‍ അബു അഷ്റഫില്‍ നിന്നും ലഭ്യമാണ്.
അഷ്‌റഫ് പുതിയ ചിറയ്ക്കല്‍, മന്‍സൂര്‍, ഷമീര്‍, ഷരീഫ്, ഷനൂഫ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: emirates-identity, foot-ball, golden-visa, nri, visa-rules, തൊഴിലാളി, പ്രവാസി, വ്യവസായം