അബു അഷ്റഫ് സനയ്യയില്‍ : ഐ. എം. വിജയന്‍ ഉല്‍ഘാടനം ചെയ്യും

July 7th, 2023

abu-ashraf-typing-opening-footballer-im-vijayan-ePathram
അബുദാബി : ഓഫീസ് സേവന രംഗത്ത് 32 വർഷത്തെ സേവന പാരമ്പര്യമുള്ള അബു അഷ്‌റഫ്, മുസഫ സനയ്യ 25 ല്‍ പുതിയ സര്‍വ്വീസ് സെന്‍റര്‍ തുറക്കുന്നു. 2023 ജൂലായ് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വില്ലേജ് മാളിന് എതിര്‍ വശത്തെ അബു അഷ്‌റഫിന്‍റെ പുതിയ ഓഫീസ് ഉദ്ഘാടനം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ. എം. വിജയന്‍ നിര്‍വഹിക്കും. കേരളാ ഫുട് ബോളര്‍ ആസിഫ് സഹീര്‍ മുഖ്യ അതിഥിയായിക്കും.

foot-baller-i-m-vijayan-inaurate-abu-ashraf-service-center-in-musafah-ePathram

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, ഐ. എസ്. സി. പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ് തുടങ്ങിയ സംഘടനാ സാരഥികളും വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിക്കും എന്ന് അബു അഷ്റഫ് ടീം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂന്നു പതിറ്റാണ്ടിന്‍റെ സേവന പാരമ്പര്യമുള്ള അബു അഷ്‌റഫിന്‍റെ പുതിയ രണ്ട് ബ്രാഞ്ചുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി അര്‍ഹതപ്പെട്ട 125 പേര്‍ക്ക് സര്‍വ്വീസ് ഫീസ് ഒഴിവാക്കി ആവശ്യമായ സേവനങ്ങള്‍ നല്‍കും എന്നും സ്ഥാപന ഉടമകള്‍ അറിയിച്ചു.

ഇമിഗ്രേഷന്‍ സംബന്ധമായ എല്ലാ ജോലികളും എമിറേറ്റ്സ് ഐ. ഡി, വിസിറ്റ് വിസ, കമ്പനി വിസ, ഗോള്‍ഡന്‍ വിസ, ഫാമിലി വിസ, തസ്ഹീല്‍ സേവനങ്ങള്‍, കോടതി, ഡ്രൈവിംഗ് ലൈസന്‍സ്, ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ്, സിവില്‍ ഡിഫന്‍സ്, ഇന്‍ഷ്വറന്‍സ്, ലീഗല്‍ ട്രാന്‍സിലേഷന്‍, അറ്റസ്റ്റേഷന്‍, ടാക്സ് കണ്‍സള്‍ട്ടന്‍സി, മുനിസിപ്പാലിറ്റി, ട്രേഡ് ലൈസന്‍സ് പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയ എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥപനങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങള്‍ അബു അഷ്റഫില്‍ നിന്നും ലഭ്യമാണ്.

അഷ്‌റഫ് പുതിയ ചിറയ്ക്കല്‍, മന്‍സൂര്‍, ഷമീര്‍, ഷരീഫ്, ഷനൂഫ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വിസാ കാലാവധി കഴിഞ്ഞാലും മൂന്ന് മാസത്തേക്ക് പിഴ ഇല്ല

April 4th, 2020

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
ദുബായ് : യു. എ. ഇ. യില്‍ നിന്നും അവധിക്ക് നാട്ടില്‍ പോയ വരുടെ വിസാ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. വിസ യുടെ കാലാവധി കഴിഞ്ഞാലും മൂന്നു മാസം വരെ നാട്ടില്‍ തന്നെ തുടരാം. തിരികെ യു. എ. ഇ. യില്‍ എത്തി യാല്‍ പിഴ കൂടാതെ ത്തന്നെ വിസ പുതുക്കു വാനും സാധിക്കും.

കാലാവധി തീരുന്ന താമസ വിസ ഉൾപ്പെടെ എല്ലാ വിസ കളും മൂന്ന് മാസത്തേക്ക് പിഴ കൂടാതെ നീട്ടി ക്കൊടുക്കും എന്നുള്ള വിവരം ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി യാണ് അറിയിച്ചത്.

കൊറോണ രോഗ വ്യാപനത്തിന്റെ സാഹചര്യം മൂലം യു. എ. ഇ. യിലെ താമസ ക്കാർക്കും സന്ദർശ കർക്കും ഉണ്ടാകുന്ന ബുദ്ധി മുട്ട് മനസ്സിലാക്കി യാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തത് എന്നും മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.

ഓണ്‍ലൈനില്‍ 24 മണിക്കൂർ ലഭ്യമായ സര്‍ക്കാര്‍ സേവന ങ്ങളുടെ വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.  കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന അമർ സെന്ററു മായി 8005111 എന്ന നമ്പരിൽ ബന്ധ പ്പെടാം.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിസാ സ്റ്റാമ്പിംഗ് : അടിയന്തര സേവന ത്തിനു മാത്ര മായി ബിൻ സുഖാത്ത്‌ സെന്റര്‍ ഓഫീസ്

September 16th, 2019

dubai-immigration-urgent-visa-stamping-center-ePathram
ദുബായ് : അടിയന്തര റസി‍ഡന്റ് വിസാ സ്റ്റാമ്പിംഗിന് വേണ്ടി മാത്രമുള്ള ആസ്ഥാനം ആക്കി ക്കൊണ്ട് ദുബായ് ബിൻ സുഖാത്ത്‌ സെന്ററിലെ ജി. ഡി. ആർ. എഫ്. എ. ഹാപ്പിനസ് സെന്റർ നിജപ്പെടുത്തി യിട്ടുണ്ട് എന്ന് ദുബായ് ജനറൽ ഡയറക്ട റേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മര്‍റി അറിയിച്ചു.

വിസാ അപേക്ഷ യില്‍ ‘അർജന്റ് കാറ്റഗറി’ യിൽ ഫോറം ടൈപ്പ് ചെയ്തിട്ടു ള്ളവര്‍ ക്കാണ് ഇവിടെ നിന്ന് സേവനം ലഭിക്കുക.

വിവിധ വിസാ സേവന ങ്ങൾ നിലവിൽ ഇവിടെ നൽകി വന്നിരുന്നു. എന്നാൽ അടിയന്തര മായി വിസാ സ്റ്റാമ്പ് ചെയ്യാ നുള്ള ഉപ ഭോക്താ ക്കളുടെ വർദ്ധിച്ച എണ്ണം കണക്കില്‍ എടു ത്താണ്‌ ബിൻ സുഖാത്ത്‌ സെന്റര്‍ ഓഫീസ്, പാസ്സ് പോര്‍ട്ടില്‍ അടിയന്തര മായി റസി‍ഡന്റ് വിസ അടിക്കു വാന്‍ ഉള്ളവര്‍ക്ക് മാത്രം ആക്കി മാറ്റിയത്.

ഉപഭോക്താ ക്കൾ ക്ക് വേഗ ത്തിലും സൗകര്യ പ്രദ മായും സന്തോഷ കര മായ സേവന ങ്ങൾ പ്രധാനം ചെയ്യാൻ കഴിയും എന്നും അധികൃതര്‍ അറിയിച്ചു. മറ്റു ഇതര സേവനങ്ങൾ ക്കായി ഈ ഓഫീസിനെ ആശ്രയി ക്കുന്നവർ അടു ത്തുള്ള സെന്റ റിൽ നിന്നോ ജി. ഡി. ആർ. എഫ്. എ. ദുബായ് യുടെ മൊബൈൽ ആപ്ലിക്കേ ഷനിൽ നിന്നോ സേവനങ്ങൾ തോടാവുന്നതാണ് എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« സി. എച്ച്. അനുസ്മരണ സമ്മേളനം 27 നു ദുബായിൽ
സൗജന്യ മെഡിക്കൽ ക്യാമ്പ് : രജിസ്‌ട്രേഷൻ 19 വരെ »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine