അബുദാബി : അബുദാബി മലയാളി സമാജം സാഹിത്യ വിഭാഗ ത്തിന്‍റെ ആഭിമുഖ്യ ത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടന്നു.
സമാജം കലാവിഭാഗം സെക്രട്ടറി ബഷീര്‍ മോഡറേറ്ററായ പരിപാടി യില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ സാഹിത്യ ത്തിന്‍റെ സമകാലിക പ്രസക്തിയെ ക്കുറിച്ച് സി. വി. സലാം മുഖ്യപ്രഭാഷണം നടത്തി.
കെ. എസ്. സി. സാഹിത്യവിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍, കവി അസ്‌മോ പുത്തന്‍ചിറ, യേശുശീലന്‍, ഫൈസല്‍ബാവ, അജി രാധാകൃഷ്ണന്‍, കൃഷ്ണകുമാര്‍, അഷറഫ് ചമ്പാട്, ഷുക്കൂര്‍ ചാവക്കാട്, ടി. പി. ഗംഗാധരന്‍, അമര്‍സിംഗ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസ്. എ. ഖുദ്‌സി ബഷീറിന്‍റെ ‘നൂറു രൂപാ നോട്ട്’ എന്ന കഥ അവതരിപ്പിച്ചു. ബഷീര്‍ പുസ്തക ങ്ങളുടെയും കഥാപാത്ര ങ്ങളുടെയും ചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു. ബഷീര്‍ സാഹിത്യ ക്വിസ് മല്‍സര വിജയി കള്‍ക്ക് ബഷീര്‍ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. സാഹിത്യ വിഭാഗം സെക്രട്ടറി ഇര്‍ഷാദ് സ്വാഗതവും സതീഷ് പട്ടാമ്പി നന്ദിയും പറഞ്ഞു. യോഗാന്തരം ബഷീര്‍ ദി മാന്‍ എന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മലയാളി സമാജം, സാഹിത്യം