അബുദാബി : തുറമുഖത്തിനു സമീപം (മീനാ സായിദ്) പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റില്‍ ഒരേ തര ത്തിലും ഇന ത്തിലും പെട്ടതായ മത്സ്യങ്ങള്‍ വത്യസ്തമായ വില കളില്‍ വില്‍ക്കുന്ന തായി വ്യാപക പരാതി.
ഒരു കിലോ ഗ്രാം ഹമൂര്‍ മല്‍സ്യം 40 ദിര്‍ഹം മുതല്‍ 45,50 ദിര്‍ഹം വരെ യാണ് കഴിഞ്ഞ ദിവസ ങ്ങളില്‍ വിറ്റിരുന്നത്. ഒരു കിലോ ഗ്രാം ഷഹരി മല്‍സ്യ ത്തിനു മുപ്പത് ദിര്‍ഹം മുതല്‍ മുപ്പത്തിയഞ്ച് ദിര്‍ഹം വരെയും ചെമ്മീന്‍ 65, 70, 75, 100 ദിര്‍ഹം എന്നിങ്ങനെ യുമാണ് വിറ്റി രുന്നത്.
വ്യത്യസ്ത വില കളില്‍ മല്‍സ്യം വിറ്റിരുന്ന സ്റ്റാളുകള്‍ കൂടുതലും പ്രൈവറ്റ് ആയി നടത്തുന്നവയാണ് എന്നും മത്സ്യ ബന്ധന സൊസൈറ്റി കോര്‍പറേഷന്‍ ചെയര്‍മാന്‍ അലി അല്‍മന്‍സൂരി പറഞ്ഞു.
പല സ്റ്റാളുകളിലും പല തര ത്തിലുള്ള വാടക യാണ് ഈടാക്കുന്നത്. മുഷ്‌രിഫ് മാളില്‍ പുതിയ ആധുനിക സൗകര്യ മുള്ള മത്സ്യ മാര്‍ക്കറ്റ് ഉടനെ തന്നെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിടെ മുഷ്‌രിഫ് മീന്‍ മാര്‍ക്കറ്റ് തുറന്നു കഴിഞ്ഞാല്‍ വിലകളില്‍ നിയന്ത്രണം കൊണ്ടു വരുമെന്നും വില പരിശോധനക്കും ഗുണമേന്മ പരിശോധന കള്‍ക്കും വേണ്ടി കൂടുതല്‍ പരിശോധകര്‍ എല്ലാ സമയ ങ്ങളിലുമായി പരിശോധന നടത്തു മെന്നും അലി മന്‍സൂരി പറഞ്ഞു.
മത്സ്യങ്ങള്‍ വാങ്ങാന്‍ ഇപ്പോള്‍ എത്തുന്ന വരില്‍ കൂടുതലും സ്വദേശികളാണ്. അവധിക്കാലം ആയതിനാലും കുടുംബ മായി കഴിയുന്ന വരും മറ്റും നാട്ടില്‍പോയ തിനാല്‍ ഏഷ്യന്‍ – അറബ് രാജ്യ ങ്ങളില്‍നിന്നുള്ള ആളുകള്‍ ഇപ്പോള്‍ മത്സ്യം വാങ്ങാന്‍ വരുന്നതില്‍ കുറവ് വന്നിട്ടുമുണ്ട്. ഇവരുടെ തിരിച്ചു വരവിന് ശേഷമേ മത്സ്യ മാര്‍ക്കറ്റിലെ കച്ചവട ത്തിന് ഉണര്‍വ്വ് ഉണ്ടാവുകയുള്ളൂ.
രാജ്യത്തെ കൂടിയ ചൂടും അവധി സീസണു മായതിനാല്‍ പാര്‍ക്ക് പോലുള്ള സ്ഥല ങ്ങളില്‍ മീന്‍ ചുട്ടു തിന്നുന്ന പ്രവണത കുറഞ്ഞ തിനാലും മത്സ്യ ബിസിനസ്സില്‍ മാന്ദ്യം സംഭവി ച്ചിട്ടുമുണ്ട്. മറ്റുചിലര്‍ മീന്‍ മാര്‍ക്കറ്റില്‍ പോകാതെ സൂപ്പര്‍മാര്‍ക്കറ്റു കളില്‍ നിന്നും വാങ്ങുന്നുമുണ്ട്.സ്വന്തം വാഹന ത്തില്‍ മാത്രമേ ഇപ്പോള്‍ മത്സ്യം കൊണ്ടു വരാന്‍ പറ്റുന്നുള്ളൂ.
-തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍, അബുദാബി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി