അബുദാബി : പ്രപഞ്ചം സര്‍വ്വ നാശത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുക യാണെന്ന ശാസ്ത്ര നിരീക്ഷണ ങ്ങള്‍, ലോകാവസാനത്തെ സംബന്ധിച്ച ഖുര്‍ആന്‍ പ്രമാണങ്ങളെ സാക്ഷ്യ പ്പെടുത്തുന്നു എന്ന്‍ അബ്ദുസ്സമദ് സമദാനി.
യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വിശിഷ്ട അതിഥി യായി എത്തിയ അബ്ദുസ്സമദ് സമദാനി യുടെ റമദാന്‍ പ്രഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്. ‘ലോകാവസാനവും പരലോകവും മതത്തിലും ശാസ്ത്രത്തിലും’ എന്നതായിരുന്നു സമദാനി യുടെ പ്രഭാഷണ വിഷയം.
മതവും ശാസ്ത്രവും തമ്മില്‍ സംഘട്ടനം ഉണ്ടെന്ന ചിന്താഗതി തെറ്റായ നിഗമന ങ്ങളില്‍ നിന്നുണ്ടായതാണ്. വിശ്വ സത്യത്തിലേക്കുള്ള മനുഷ്യന്‍റെ ക്ലേശകരമായ യാത്രയില്‍ രണ്ടിന്‍റെ യും പാഥേയം ആവശ്യമാണ്. ശാസ്ത്ര ബോധം അത്യന്താ പേക്ഷിത മാണ്.
എന്നാല്‍ മനുഷ്യന്‍റെയും പ്രപഞ്ച ത്തിന്‍റെയും ഭൗതിക മായ വ്യാഖ്യാനം മാത്രമേ ശാസ്ത്രം പ്രധാനം ചെയ്യുന്നുള്ളൂ. കേവല ഭൗതികമായ ഏതു വിശകലനവും അപക്വവും അപൂര്‍ണ്ണവും വികലവുമാണ് എന്ന് അദ്ദേഹം പറഞ്ഞു. മതവും ശാസ്ത്രവും തമ്മില്‍ സംഘട്ടനം എന്ന വീക്ഷണ ഗതി തെറ്റായ നിഗമന ങ്ങളില്‍ നിന്ന് ഉണ്ടായതാണ്. രണ്ടിനെയും കുറിച്ചുള്ള തെറ്റിദ്ധാരണ കളാണ് ഇതിന് കാരണമായത്. ലോകം കണ്ടിട്ടുള്ള പ്രമുഖ ശാസ്ത്രജ്ഞ ന്മാരില്‍ മഹാ ഭൂരിപക്ഷ വും ദൈവ വിശ്വാസി കളായിരുന്നു എന്നുള്ള സത്യം ചിലര്‍ മൂടി വെക്കാന്‍ ശ്രമിക്കുകയാണ്.
അബുദാബി നാഷണല്‍ തിയേറ്ററില്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സിന്‍റെ ആഭിമുഖ്യ ത്തില്‍ ആയിരുന്നു പ്രഭാഷണം. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. എം. കെ. ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസുഫ് അലി ആശംസ നേര്‍ന്നു. മൊയ്തു കടന്നപ്പള്ളി, അബ്ദുല്‍ കരീം പുല്ലാനി എന്നിവര്‍ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം
sambashanathil mathrame lokavasanamullu .lokam avasanikkunnathinu mumbu swathukkal upekshichu sarvasanga parithyagiyavan paranjal ee kanunna aarum undavilla.
ഖുര്‍ആന്‍ ശാസ്ത്രത്തിനു യോചിക്കുന്ന ഗ്രന്ഥമാണെന്നു തെളിയിക്കുവാന്‍ അമേരിക്കക്കാരുടേയും ജൂതന്മാരുടേയും കണ്ടുപിടുത്തങ്ങള്‍ വേണ്ടിവരുന്നു.
നൂറ്റാണ്ടുകളായി ശാസ്ത്രത്തിനു കാര്യമായി നേട്ടങ്ങളൊന്നും സംഭാവന ചെയ്തിട്ടില്ലാത്ത മുസ്ലിങ്ങള്‍ ഇപ്പോഴും അന്ധകാരത്തിലാണ്. ഖുര്‍ആന്റെ അര്‍ഥം കണ്ടെത്തുവാന്‍ സമദാനിമാര്‍ക്കു പടിഞ്ഞാറന്‍വായന വേണ്ടിവരുന്നു.