അബുദാബി : യു. എ. ഇ. അടക്കം മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഈദുല്‍ ഫിത്വര്‍ ഈ മാസം 31 ന് ആയിരിക്കും എന്ന് ഇസ്‌ലാമിക മാസപ്പിറവി നിരീക്ഷണ സമിതി (ഐ. സി. ഒ. പി) അറിയിച്ചു. റമദാന്‍ 29 ന് പിറവി കാണാന്‍ സാദ്ധ്യത ഇല്ല എന്ന് ശാസ്ത്രീയ മായി തെളിയിക്കപ്പെട്ട സാഹചര്യ ത്തില്‍ ഈ മാസം 30 ന് റമദാന്‍ 30 പൂര്‍ത്തിയാക്കി 31 ന് ശവ്വാല്‍ ഒന്നായി കണക്കാക്കുക യാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ റിപ്പോര്‍ട്ട് ചെയ്തു.
റമദാന്‍ 29 ന് സൂര്യന്‍ അസ്തമിക്കുന്നതിന് മുന്‍പോ, സൂര്യന് ഒപ്പമോ ചന്ദ്രന്‍ ചക്രവാള ത്തില്‍ നിന്ന് അപ്രത്യക്ഷ മാകുന്ന തിനാല്‍ യു. എ. ഇ., ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ അറബ് മേഖല യിലൊന്നും മാസ പ്പിറവി ദൃശ്യമാകില്ല എന്ന് സമിതി ചൂണ്ടിക്കാട്ടി.
ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യു. എ. ഇ. യിലെ ഗവണ്മെന്‍റ് ഓഫീസുകള്‍ ആഗസ്റ്റ് 28 ഞായര്‍ മുതല്‍ സെപ്തംബര്‍ 3 വരെ അവധി ആയിരിക്കും. സ്വകാര്യ സ്ഥാപന ങ്ങള്‍ക്ക് ഈദുല്‍ ഫിത്വര്‍ അവധി ശവ്വാല്‍ ഒന്നും രണ്ടും ദിവസ ങ്ങളില്‍ ആയിരിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം