അബുദാബി: മദീനയില്‍ നിന്നടിച്ച് വീശുന്ന കാറ്റിനെ വേര്‍തിരി ച്ചറിയാനും അതിന്റെ സുഗന്ധം അനുഭവിക്കാനും പ്രവാചക പ്രേമികളായ വിശ്വാസികള്‍ക്ക് കഴിയണമെന്ന് സയ്യിദ് ഇബ്റാഹിം ഖലീല്‍ തങ്ങള്‍ പറഞ്ഞു. പ്രവാചക പ്രേമത്തിന്റെ തേനരുവിയായ ബുര്‍ദ: ശരീഫിന്റെ മലയാള വ്യഖ്യാനം “ഖസീദത്തുല്‍ ബുര്‍ദ: ആശയം, അനുരാഗം, അടിയൊഴുക്കുകള്‍“ എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഡോ. ഷാജു ജമാലുദ്ദീന് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു തങ്ങള്‍.
പ്രവാചക പ്രേമികളായിരുന്ന ഇമാമുകളുടെയും സൂഫികളുടെയും ചരിത്രം പഠിച്ചാല്‍ അവരെല്ലാം ആ സുഗന്ധം അനുഭവിക്കുകയും ആസ്വദിക്കുകയും ആദരിക്കുകയും ചെയ്തവരാ യിരുന്നുവെന്ന് കാണാം. അവരുടെ പാത പിന്‍പറ്റി ജീവിതം ചിട്ടപ്പെടുത്തിയാല്‍ ഏവര്‍ക്കും ആ ഭാഗ്യം ലഭിക്കും. തിരു ശേഷിപ്പുകളില്‍ നിന്നുള്ള അനുഭവം വിവരിച്ച് കൊണ്ട് ഖലീല്‍ തങ്ങള്‍ പറഞ്ഞു.
പ്രമുഖ ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ ഫൈസി വെണ്ണക്കോട് രചന നിര്‍വഹിച്ച മഹത്കൃതി മുസ്വഫ സ്വലാത്തുന്നൂര്‍ മജ്ലിസ് ആണ് പ്രസിദ്ധികരിക്കുന്നത്. ബുര്‍ദ: ശരീഫിലെ വരികളില്‍ പ്രതിപാദിക്കപ്പെടുന്ന ചരിത്ര സത്യങ്ങളും ആത്മീയതയും പ്രവാചക പ്രേമവും ഹദീസുകളുടെ പിന്‍ബലത്തില്‍ വിവരിച്ച് കൊണ്ട് അറുപതില്‍ പരം ചരിത്രപരമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 360 ല്‍ പരം പേജുകളിലായി ബൃഹത്തായ രൂപത്തിലാണ് പുസ്തകം തയ്യാറാക്കി യിട്ടുള്ളതെന്ന് പുസ്തകം പരിചയപ്പെടുത്തി ബഷീര്‍ ഫൈസി വെണ്ണക്കോട് പറഞ്ഞു.
മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ ഹമീദ് സഅദി ഈശ്വര മംഗലം, കെ. കെ. എം. സഅദി, ഗഫാര്‍ സഅദി തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം