ദുബായ് : കെ. എം. സി. സി. തൃശൂർ ജില്ലാ കമ്മിറ്റി, നീർമാതള ത്തോപ്പ് എന്ന പേരില്‍ സംഘ ടിപ്പിച്ച കമല സുരയ്യ അനുസ്മരണവും സാഹിത്യ അവാർഡ് സമർപ്പണവും നവ്യാനു ഭവ മായി. കെ. എം. സി. സി. ജനറൽ സെക്രട്ടറി അൻവർ നഹ പരിപാടി ഉല്‍ഘാടനം ചെയ്തു. കെ. എം. സി. സി. സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ അഷ്‌റഫ് കൊടുങ്ങ ല്ലൂർ അദ്ധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ജമാൽ മനയത്ത് ആമുഖ പ്രഭാഷണം നടത്തി. ദുബായ് കെ. എം. സി. സി ആക്ടിംഗ് പ്രസിഡണ്ട് ഹസൈനാര്‍ ഹാജി മുഖ്യാതിഥി ആയിരുന്നു.
സാഹിത്യരംഗത്തു നല്‍കി വരുന്ന കെ. എം. സി. സി. പുരസ്കാരം എഴുത്തു കാരി ഡോ. ഹസീന ബീഗത്തിന് സമ്മാനിച്ചു. തൃശൂര്‍ ജില്ലാ വനിതാ കെ. എം. സി. സി. നേതാവ് നെബു ഹംസ പൊന്നാട അണിയിച്ചു. പി. എ. അബ്ദുൾ ജബ്ബാർ മെമെന്റൊ കൈമാറി. മുഹമ്മദ് അക്ബർ ചാവക്കാട് പ്രശസ്തി പത്രം വായിച്ചു.
മോട്ടിവേഷൻ ട്രെയ്നര്‍ ജെഫു ജൈലാഫ്നി, കമല സുരയ്യ അനുസ്മരണം നിർവ്വഹിച്ചു. മിഡിൽ ഈസ്റ്റ് ചന്ദ്രിക എഡിറ്റർ ജലീൽ പട്ടാമ്പി, ദുബായ് കെ. എം. സി. സി. നേതാക്കള്‍ പി. എ. ഫാറൂഖ്, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, മുഹമ്മദ് ഗസ്‌നി, കബീർ ഒരുമനയൂർ, ആർ. വി. എം. മുസ്തഫ തുടങ്ങിയവർ ആശംസകൾ നേർന്നു. സംഘാടക സമിതി കൺവീനർ ബഷീർ സൈയ്തു സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് കിള്ളി മംഗലം നന്ദിയും പറഞ്ഞു.
ഭാര വാഹി കളായ അബു സമീർ, സത്താർ മാമ്പ്ര, അബ്ദുൽ ഹമീദ്, ഹനീഫ തളിക്കുളം, മുസമ്മിൽ ചേലക്കര, സാദിക്ക് തിരുവത്ര, ഹംസ കൊടുങ്ങല്ലൂർ, മുസ്‌തഫ നെടും പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, ബഹുമതി, വിദ്യാഭ്യാസം, സംഗീതം, സാഹിത്യം