കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ ശൈഖ് ഫഹദ് ഫുറൈജ് അല്‍ ജന്‍ഫാവി ക്യു.എച്ച്.എല്‍.എസ്. സംസ്ഥാന സംഗമം 26 ന് തലശ്ശേരിയില്‍
ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.
ഐ. എസ്. എം. ആഭിമുഖ്യത്തിലുള്ള ക്വുര്‍ആന്‍ ഹദീഥ് ലേണിംഗ് സ്കൂളിലെ (ക്യു.എച്ച്.എല്‍.എസ്.) പഠിതാക്കളുടെ സംസ്ഥാന സംഗമം സെപ്ത: 26 ന് (ഞായര്‍) തലശ്ശേരി നാരങ്ങാപുറം സലഫി നഗറില്‍ നടക്കുമെന്ന് ഐ. എസ്. എ. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ശാക്കിര്‍, ജന. സെക്രട്ടറി ടി. കെ. അശ്റഫ് എന്നിവര്‍ അറിയിച്ചു.
പ്രായ ഭേദമന്യേ സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിലുള്ള ആളുകള്‍ കുടുംബ സമേതം പങ്കെടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അനൌപചാരിക വിദ്യാഭ്യാസ സംരംഭമാണ് ക്യു. എച്ച്. എല്‍. എസ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അറുന്നൂറോളം സ്കൂളുകളില്‍ നാല് ബാച്ചുകളായാണ് പഠനം നടന്നു വരുന്നത്. 5 വിഭാഗങ്ങളിലായി നടന്ന വാര്‍ഷിക പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകളും സംഗമത്തില്‍ വിതരണം ചെയ്യും.
സംഗമത്തില്‍ പ്രായ ഭേദമന്യേ പഠിതാക്കളായ അയ്യായിരം പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തിന് പുറത്ത് മൈസൂര്‍, ബാംഗ്ളൂര്‍, മംഗലാപുരം, കോയമ്പത്തൂര്‍, ചെന്നൈ, ന്യൂ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രത്യേകം തയ്യാറാക്കിയ സിലബസ് അടിസ്ഥാനത്തില്‍ ക്യു. എച്ച്. എല്‍. എസ് ക്ളാസ്സുകള്‍ നടന്നു വരുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിലെ സെന്ററുകളില്‍ നിന്നും സൌഹാര്‍ദ്ദ പ്രതിനിധികളും പങ്കെടുക്കും.
നാല് സെഷനുകളിലായി നടക്കുന്ന സംഗമം രാവിലെ 9 മണിക്ക് ആരംഭിക്കും. കുവൈത്തിലെ പ്രമുഖ പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ ശൈഖ് ഫഹദ് ഫുറൈജ് അല്‍ ജന്‍ഫാവി സംഗമം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.
റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ കെ. എന്‍. എം. സംസഥാന പ്രസിഡണ്ട് ടി. പി. അബ്ദുല്ല ക്കോയ മദനി വിതരണം ചെയ്യും. കെ. എന്‍. എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പി. അബ്ദുല്‍ ഖാദിര്‍ മൌലവി, എ. പി. അബ്ദുല്ലക്കുട്ടി എം. എല്‍. എ., തലശ്ശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ. പി. രവീന്ദ്രന്‍, കേരള വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ: പി. പി. സൈനുദ്ദീന്‍, ഡോ: മുഹമ്മദ് ശഹീര്‍ എന്നിവര്‍ പങ്കെടുക്കും.
രാവിലെ നടക്കുന്ന പഠന സെഷനില്‍ ഐ. എസ്. എം. സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ അന്‍സാരി അദ്ധ്യക്ഷ്യം വഹിക്കും. കെ. എന്‍. എം. സംസ്ഥാന സെക്രട്ടറി കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, ശംസുദ്ദീന്‍ പാലത്ത്, അബ്ദുല്‍ ഹഖ് സുല്ലമി ആമയൂര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഉച്ചക്ക് ശേഷം നടക്കുന്ന ചര്‍ച്ചക്ക് എം. എം. അക്ബര്‍, ഡോ: കെ..കെ. സക്കരിയ്യ സ്വലാഹി എന്നിവര്‍ നേതൃത്വം നല്‍കും. നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ. ജെ. യു. സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ പി. കെ. കുഞ്ഞബ്ദുല്ല ഹാജി, അദ്ധ്യക്ഷത വഹിക്കും, ബിസ്മി സംസ്ഥാന കണ്‍വീനര്‍ സി. പി. സലീം മുഖ്യ പ്രഭാഷണം നടത്തും.
ക്വുര്‍ആനിനെ സംബന്ധിച്ച തെറ്റുദ്ധാരണകള്‍ അകറ്റുക, ആധുനിക സാമൂഹിക പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ കാലാതി വര്‍ത്തിയായ ദൈവീക ഗ്രന്ഥത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ പഠന വിധേയമാക്കുക, ജീര്‍ണ്ണതകള്‍ക്കും, തീവ്രവാദ, വിധ്വംസക പ്രവര്‍ത്തന ങ്ങള്‍ക്കുമെതിരെ ക്വുര്‍ആന്‍ ഹദീഥ് നിലപാടിനെ പരിചയപ്പെടുത്തുക തുടങ്ങിയ മഹത്തായ ലക്ഷ്യങ്ങളാണ് സമ്മേളനം മുന്നോട്ടു വെക്കുന്നത്.
ക്വുര്‍ആന്‍ പവലിയന്‍, ബുക്ക്ഫെയര്‍, സി.ഡി കൌണ്ടര്‍, മെസ്സേജ് പവലിയന്‍ എന്നിവ സമ്മേളന നഗരിയില്‍ പ്രത്യേകം സജ്ജമാക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: മതം